Aadu 3 Updates : തിയേറ്ററിൽ പരാജയമായ പല ചിത്രങ്ങളും ഓടിടി റിലീസിന് ശേഷം പ്രിയങ്കരമാവാറുണ്ട്. അത്തരത്തിൽ ഒരു ചിത്രമാണ് ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട്. മികച്ചൊരു കോമഡി ചിത്രമായിരുന്നു ആട്. ഈ സിനിമ തിയേറ്ററിൽ വിജയമാകാതെ പോയിരുന്നു. എന്നാൽ സിനിമ ഡിജിറ്റൽ റിലീസ് ആയതിന് ശേഷം വലിയ ആരാധകരാണ് ഉണ്ടായത്. തുടർന്ന് സിനിമയുടെ രണ്ടാം ഭാഗവും ഉണ്ടായി. രണ്ടാം ഭാഗം തിയേറ്ററിൽ വിജയമായിരുന്നു. തമാശയും സമകാലിക സംഭവങ്ങൾ കോർത്തിണക്കിയുമായിരുന്നു ചിത്രം ഒരുക്കിയത്. ഇന്നും ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണിത്.
മൂന്നാം ഭാഗവും ആളുകളെ ഒരുപാട് ചിരിപ്പിക്കും
ആദ്യ ഭാഗം പിങ്കി എന്ന ആടിനെ ചുറ്റിപ്പറ്റിയായിരുന്നു എങ്കിൽ രണ്ടാം ഭാഗം കള്ളപ്പണം അടിക്കുന്നതിനെ പറ്റിയായിരുന്നു. ഇപ്പോളിതാ ചിത്രത്തിന്റെ മൂന്നാം ഭാഗം ഏത് ടോണറിലാണ് ഉണ്ടാവുക എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൈജു കുറിപ്പ്. ഒന്ന് രണ്ട് ഭാഗങ്ങളിൽ സൈജു കുറിപ്പ് പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഇപ്പോൾ നടക്കുന്നുണ്ട്. മൂന്നാം ഭാഗം സോംബി ടോണിൽ ആണ് ഒരുങ്ങുന്നതെന്നും അതല്ല ടൈം ട്രാവൽ ആണ് സിനിമയെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

ടൈം ട്രാവൽ ജോണറിൽ ആട് 3 ഒരുങ്ങുന്നു
ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തിരിക്കുകയാണ് നടൻ സൈജു കുറുപ്പ്. ടൈം ട്രാവൽ ജോണറിലാണ് ആട് 3 ഒരുങ്ങുന്നതെന്നും രണ്ട് കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കഥയാണ് സിനിമയുടേതെന്നും സൈജു കുറുപ്പ് പറഞ്ഞു. ‘മൂന്നാം ഭാഗം വളരെ രസകരമായ സിനിമയായിരിക്കും . ആദ്യ രണ്ട് ഭാഗങ്ങളും ആളുകൾ കണ്ട് വളരെയധികം രസിച്ചു. മൂന്നാം ഭാഗവും ആളുകളെ ഒരുപാട് ചിരിപ്പിക്കും. ആളുകളുടെ പ്രതീക്ഷയ്ക്കും മുകളിൽ സിനിമ വരുമെന്നാണ് പ്രതീക്ഷ’ എന്ന്സൈജു കുറുപ്പ് പറഞ്ഞു.

വലിയ കാൻവാസിൽ നല്ല ബജറ്റിലാണ് മൂന്നാം ഭാഗം ഒരുങ്ങുന്നതെന്നും ആട് ഒന്നും രണ്ടും ചേർത്താൽ എത്ര ബജറ്റ് ആകുമോ അതിനേക്കാൾ കൂടുതൽ ആണ് മൂന്നാം ഭാഗത്തിന്റെ ബജറ്റെന്നും സൈജു പറഞ്ഞു. മിഥുൻ തന്നെയാണ് ആട് 3 യുടെ തിരക്കഥ ഒരുക്കുന്നത്. സൈജു കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമിക്കുന്നത്. ചിത്രം ക്രിസ്തുമസ് റിലീസായി പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. Aadu 3 Updates

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




