Actor Nepolean Son Engagement: ദേവാസുരത്തിലൂടെയും രാവണപ്രഭുവിലൂടെയും മലയാളിമനസില്‍ ഇടംപിടിച്ച നടനാണ് നെപ്പോളിയന്‍. മുണ്ടയ്ക്കല്‍ ശേഖരന്‍ എന്നൊരൊറ്റ കഥാപാത്രം മാത്രം മതി നെപ്പോളിയന്‍ എന്ന നടനെ സിനിമാലോകം എക്കാലവും ഓര്‍ത്തിരിക്കാന്‍. മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക് , കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി 100ലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ സംരംഭകന്‍ എന്നി നിലയിലും രാഷ്ട്രീയ നേതാവെന്ന നിലയിലും കഴിവ് തെളിയിച്ച വ്യക്തിമാണ് നെപ്പോളിയന്‍.
ഇപ്പോഴിതാ താരത്തിന്റെ മൂത്ത മകന്‍ ധനുഷിന്‍റെ വിവാഹം ആഘോഷമാക്കുന്ന നെപ്പോളിയന്‍റെ വിഡിയോയും ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. നെപ്പോളിയന്‍റെ മൂത്ത മകൻ ധനുഷ് അരയ്ക്ക് താഴെ തളർന്ന അവസ്ഥയിലാണ്. മസ്കുലർ ഡിസ്ട്രോഫി രോഗബാധിതനായ മകന്‍റെ ചികിത്സയും മെച്ചപ്പെട്ട ജീവിതവും ലക്ഷ്യമിട്ടാണ് താരം യുഎസിലേക്ക് ഏതാനും വർഷം മുമ്പ് താമസം മാറ്റിയത്. ധനുഷിനെ കൂടാതെ ഇളയ മകൻ ഗുണാൽ, ഭാര്യ ജയസുധ എന്നിവരും താരത്തിനൊപ്പം യുഎസിലാണ്.എന്നാൽ ഇപ്പോൾ ഭിന്നശേഷിക്കാരനായ നെപ്പോളിയന്‍റെ മൂത്ത മകൻ ധനുഷ് വിവാഹിതനാകാൻ പോകുന്നുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്.
കഴിഞ്ഞ മാസം യുഎസിൽ നിന്ന് ഇന്ത്യയിലെത്തിയ നെപ്പോളിയൻ തൻ്റെ മൂത്തമകൻ ധനുഷിൻ്റെ വിവാഹത്തിന് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ ഉൾപ്പെടെയുള്ള ചില പ്രമുഖരെ ക്ഷണിച്ചിരുന്നു. നെപ്പോളിയന് മരുമകളായെത്തുന്നത് തിരുനെല്‍വേലി സ്വദേശിയായ അക്ഷയയാണ്. വരന്‍ ധനുഷ് അമേരിക്കയില്‍ നിന്നും വധു തിരുനെല്‍വേലിയില്‍ നിന്നുമാണ് നിശ്ചയത്തില്‍ പങ്കെടുത്തത്. വിഡിയോ കോള്‍ വഴിയായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. നെപ്പോളിയനും ഭാര്യയും തിരുനെല്‍വേലിയിലെത്തി ചടങ്ങില്‍ പങ്കെടുത്തു. മകനും മറ്റ് അടുത്ത ബന്ധുക്കളും അമേരിക്കയില്‍ നിന്നും ചടങ്ങില്‍ പങ്കുചേര്‍ന്നു. മകന്‍റെ ആരോഗ്യാവസ്ഥ കണക്കിലെടുത്താണ് വിമാനയാത്രയും മറ്റും ഒഴിവാക്കി നെപ്പോളിയന്‍ വിഡിയോ കോള്‍ വഴി നിശ്ചയം നടത്തിയത്.
Actor Nepolean Son Engagement
ധനുഷും തന്റെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം സോഷ്യൽമീഡിയ വഴി ആരാധകരെ അറിയിച്ചു. പുറത്ത് നല്ലതായി തോന്നുന്ന ഒന്നല്ല ഉള്ളിൽ നല്ലതായി തോന്നുന്ന ഒരു ജീവിതം സൃഷ്ടിക്കുക. എന്റെ വിവാഹനിശ്ചയം കഴിഞ്ഞു എന്നാണ് എൻഗേജ്മെന്റ് ചിത്രങ്ങൾ പങ്കിട്ട് ധനുഷ് കുറിച്ചത്. ധനുഷ് പക്ഷെ ഭാവി വധു അക്ഷയയുടെ ചിത്രങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം അമേരിക്കയിൽ വെച്ച് വളരെ ലളിതമായിട്ടാണ് ധനുഷിൻ്റെയും അക്ഷയയുടെയും വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്. നിരവധി പേരാണ് ധനുഷിനും അക്ഷയയ്ക്കും ആശംസകൾ നേർന്ന് എത്തുന്നത്. മൂത്ത മകന്റെ ജീവിതം കൂടുതൽ എളുപ്പമാക്കാൻ വേണ്ടി അത്യാധുനിക സൗകര്യങ്ങളോടെയുള്ള കൊട്ടാരമാണ് യുഎസ്സിൽ നെപ്പോളിയൻ പണിതീർത്തിരിക്കുന്നത്.
Niranjan is a creative content writer with a flair for storytelling. With 2+ years of experience in writing website content and blog posts, He excels in crafting compelling narratives that captivate audiences. His writing style is conversational, relatable, and engaging, with a focus on brand voice and tone.