കേരള ബ്ലാസ്റ്റേഴ്സ് (Kerala blasters) വളരെ നിർണായകമായ ഒരു മത്സരമാണ് കളിക്കുന്നത്. എതിരാളികൾ ചെന്നൈയാണ് (Isl Kerala Blasters match). അവസാനത്തെ 3 മത്സരങ്ങളിലും പരാജയപ്പെട്ടു കൊണ്ട് നാണക്കേടിന്റെ അങ്ങേ തലയിലാണ് ബ്ലാസ്റ്റേഴ്സ് നിലകൊള്ളുന്നത്. അതിൽ നിന്നും കരകയറണമെങ്കിൽ ഈ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയം കൊയ്യേണ്ടതുണ്ട്. കൊച്ചിയിൽ അതിന് സാധിക്കുമോ എന്നുള്ളതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ (Kerala blasters) ആരാധകർക്ക് അറിയേണ്ടത്.
ഈ സീസണിൽ മോശം പ്രകടനം ബ്ലാസ്റ്റേഴ്സ് നടത്തുന്നതിന് ഒരുപാട് കാരണങ്ങളുണ്ട്.പ്രധാനപ്പെട്ട കാരണം ഡിഫൻസ് തന്നെയാണ്. വ്യക്തിഗത പിഴവുകൾ ഡിഫൻസിൽ പലപ്പോഴും കാണാം.കൂടാതെ രണ്ട് ഗോൾകീപ്പർമാരും മോശം പ്രകടനമാണ് നടത്തുന്നത്. ഇതൊക്കെയാണ് ഈ സീസണിൽ ഇതുവരെ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായിട്ടുള്ളത്. ഇതിനെല്ലാം കേരള ബ്ലാസ്റ്റേഴ്സ് (Kerala blasters) അടിയന്തരമായി ഒരു പരിഹാരം കാണേണ്ടതുണ്ട്.
📲 Aibanbha Dohling on IG, back in training 💪 #KBFC pic.twitter.com/rrKqS9rHlh
— KBFC XTRA (@kbfcxtra) November 21, 2024
എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന് (Kerala blasters) ഒരു ആശ്വാസവാർത്ത ഇപ്പോൾ ലഭിച്ചിട്ടുണ്ട്.ഇന്ത്യൻ സൂപ്പർ താരമായ ഐബൻബാ ഡോഹ്ലിങ് ഇപ്പോൾ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. ഇതുവരെ പരിക്കിന്റെ പിടിയിലായിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്. പരിക്ക് മാറി അദ്ദേഹം ട്രെയിനിങ് ആരംഭിച്ചത് ഒരു സന്തോഷവാർത്ത തന്നെയാണ്.
Isl Kerala Blasters match
ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ഐബൻ തന്നെയാണ് ഈ കാര്യം അറിയിച്ചിട്ടുള്ളത്. ട്രെയിനിങ് നടത്തുന്നതിന്റെ ഒരു ചിത്രം അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. താൻ തിരിച്ചെത്തിയിരിക്കുന്നു, ഇനി വരാനിരിക്കുന്ന കാര്യങ്ങളിലാണ് മുഴുവൻ ശ്രദ്ധയും എന്നാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന താരമാണ് ഐബൻ. ഈ സീസണിൽ രണ്ട് മത്സരങ്ങൾ മാത്രമാണ് അദ്ദേഹം കളിച്ചിട്ടുള്ളത്.
കഴിഞ്ഞ സീസണിലും ഗുരുതരമായി പരിക്കേറ്റ് ഒരുപാട് കാലം ഈ താരത്തിന് പുറത്തിരിക്കേണ്ടി വന്നിരുന്നു. ഈ സീസണിലും അത് തന്നെയാണ് സ്ഥിതി. നിലവിൽ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന നവോച്ച സിംഗ് മികച്ച പ്രകടനം നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ തന്റെ സ്ഥാനം തിരിച്ചുപിടിക്കുക എന്നത് ഐബനെ സംബന്ധിച്ചിടത്തോളം ഒരല്പം ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും.
Read also: ബ്ലാസ്റ്റേഴ്സിലെ ഗോളടിമികവിന് ലഭിച്ച പുരസ്കാരം സ്വന്തമാക്കി ദിമി