Actress Devayani Emotionaly About Brother Nakhul: ദേവയാനി എന്ന അഭിനേത്രിയെ പെട്ടന്ന് ആർക്കും മറക്കാൻ സാധിക്കില്ല ഒരു പിടി നല്ല സിനിമകൾ സമ്മാനിച്ച നടി . ദേവയാനിയുടെ സഹോദരനായ നകുലും എല്ലാർക്കും സുപരിചിതന്നാണ്. ബോയ്സ് എന്ന സിനിമയിലൂടെ പരിജിതമായ നകുല് വളരെ മികച്ച അഭിനയമാണ് കാഴ്ച വെക്കുന്നത്. സഹോദരനെക്കുറിച്ച് വാചാലയായി തെന്നിന്ത്യൻ താരം ദേവയാനി ഇപ്പോൾ.അനുജനും നടനുമായ നകുലുമായുള്ള ആഴമേറിയ ബന്ധത്തെക്കുറിച്ച് ദേവയാനി മനസ്സു തുറന്നിരിക്കുകയാണ്.
നകുലിന്റെ ചേച്ചിയല്ല, ശരിക്കും അമ്മയാണെന്നും താൻ അവന്റെയൊപ്പമുള്ളതിൽ അമ്മയുടെ ആത്മാവ് ഏറെ സന്തോഷിക്കുവായിരിക്കും എന്നാണ് ദേവയാനി പറഞ്ഞത്. ദേവയാനിയുടെ വാക്കുകൾ കേട്ട് വേദിയിൽ ഇരുന്ന നകുൽ വികാരഭരിതനായി.നിറഞ്ഞ കണ്ണുകളോടെയാണ് നകുൽ ഇതെല്ലാം കേട്ടിരുന്നത്. പ്രസംഗത്തിനു ശേഷം ഓടിച്ചെന്ന് ആശ്ളേഷിച്ചാണ് നകുൽ തന്റെ സ്നേഹം പ്രകടിപ്പിച്ചത്.
Actress Devayani Emotionaly About Brother Nakhul
എനിക്കു പറയാൻ വാക്കുകളില്ല. ഒരുപാടു സന്തോഷം. നകുലിനെക്കുറിച്ച് എനിക്ക് വലിയ അഭിമാനമാണ്. നകുൽ എന്റെ സഹോദരനാണ്. എന്റെ ചിന്നതമ്പി. മനോഹരമായ ബന്ധമാണ് ഞങ്ങളുടേത്. നകുൽ ബഹുമുഖപ്രതിഭയാണ്.ഞാൻ അവന്റെ വലിയ ആരാധികയാണ്. എന്നായിരുന്നു ദേവയാനിയുടെ വാക്കുകൾ.നല്ല തിരക്കഥയ്ക്ക് വേണ്ടിയാണ് നകുൽ ഒരു ഇടവേള എടുത്തിരിക്കുന്നതെന്നും നിങ്ങൾ എല്ലാരും പിന്തുണക്കണം എന്നും ദേവയാനി പറഞ്ഞു.ഇതൊരു ഘട്ടം മാത്രമാണ്.
ഇതും കടന്നുപോകും. എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകും ഇതുപോലെയൊക്കെ. എന്നിക്ക് നിന്നിൽ വിശ്വാസമുണ്ടെന്നും നല്ലതു ചെയ്യണമെന്ന ആഗ്രഹം എപ്പോഴുമുണ്ടാകണം. ഇനിയും നല്ല സിനിമകൾ നീ ചെയ്യുമെന്നും നകുലിനെ പ്രശംസിച്ച് ദേവയാനി പറഞ്ഞു.വാസ്കോഡഗാമ എന്ന ചിത്രത്തിലൂടെ ആ കാത്തിരിപ്പ് അവസാനിക്കട്ടെയെന്നാണ് എന്റെ പ്രാർഥന എന്നും ദേവയാനി പറഞ്ഞു.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.