Actress Karthika Cinema Life : മലയാളികൾക്ക് ഇന്നും മറക്കാനാവാത്ത മുഖമാണ് കാർത്തിക. കറുത്ത വട്ടപ്പൊട്ടും പുഞ്ചിരിക്കുന്ന മുഖവും ഇന്നും മലയാള സിനിമയിൽ മിന്നി മായുന്നുണ്ട്. അവർ അവതരിപ്പിച്ച കഥാപാത്രങ്ങളും സിനിമകളും അത്രമേൽ മനോഹരമാണ്. കുറഞ്ഞ വർഷമാണ് താരം സിനിമയിൽ ഉണ്ടായിരുന്നത്. ആ ചുരുങ്ങിയ സമയം തന്നെ ധാരാളമാണ് ആ മുഖം ഓർത്തുവെക്കാൻ. എന്നാൽ ഈയിടെ താരം ഒന്ന് സമൂഹമാധ്യമങ്ങളിൽ മിന്നിമറഞ്ഞിരുന്നു. ജൂനിയർ ആർട്ടിസ്റ്റായാണ് കാർത്തിക സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 1984-ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഒരു പൈങ്കിളികഥ എന്ന ചിത്രത്തിലൂടെയാണ് കാർത്തിക അഭിനയരംഗത്തേക്ക് കടന്നുവന്നത്.
മലയാളികളുടെ സ്വന്തം കറുത്ത വട്ടുപൊട്ടുകാരി
അതിന് അടുത്ത വർഷം തന്നെ അവർക്ക് നായികാ വേഷം ലഭിച്ചു. മണിച്ചെപ്പ് തുറന്നപ്പോൾ എന്ന ചിത്രത്തിലാണ് താരം പിന്നീട് അഭിനയിച്ചത്. ഇരുപത് സിനിമകളിലാണ് കാർത്തിക അഭിനയിച്ചിരിക്കുന്നത്. അതിൽ രണ്ടെണ്ണം തമിഴും ബാക്കി മലയാളം സിനിമയുമാണ്. അടിവേരുകൾ, താളവട്ടം, സന്മനസ്സുള്ളവർക്കു സമാധാനം, എൻ്റെ എൻ്റെ മാത്രം, നീല കുറിഞ്ഞി പൂത്തപ്പോൾ, കരിയിലക്കാട്ട് പോലെ, ദേശാടനക്കിളി കരയാറില്ല, അടുക്കൻ എന്തെളുപ്പം, രണ്ടാം തെരുവ്, ഉണ്ണികളെ ഒരു കഥ പറയം, നീയെത്ര ധന്യ, ജനുവരി ഒരു ഓർമ്മ, ഇവിടെ എല്ലാവർക്കും സുഖം, ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ്, ആവണിക്കുന്നിലെ കിന്നരി പൂക്കൾ എന്നി ചിത്രങ്ങളിലാണ് വേഷമിട്ടിരിക്കുന്നത്.

രണ്ടുവർഷം കൊണ്ട് മനസിൽ പതിഞ്ഞ നിഷ്കളങ്ക മുഖം.
സത്യരാജിനൊപ്പം ഫാസിൽ സംവിധാനം ചെയ്ത പൂവിഴി വാസലിലേ എന്ന ചിത്രമായിരുന്നു അവരുടെ രണ്ടാമത്തെയും അവസാനത്തെയും തമിഴ് ചിത്രം. അഭിനയം മാത്രമല്ല ആ നിഷ്കളങ്കമായ മുഖവും മറക്കാൻ കഴിയില്ല. നിരവധി സൂപ്പര്‍താരങ്ങള്‍ക്കൊപ്പം നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി പെട്ടെന്നായിരുന്നു തന്റെ അഭിനയ ജീവിതം അവസാനിപ്പിച്ചത്. കഴിഞ്ഞ മുപ്പത്തിയേഴ് വര്‍ഷമായി സിനിമയിലേക്കോ മറ്റ് പൊതുപരിപാടികള്‍ക്കോ കാര്‍ത്തിക വന്നിരുന്നില്ല.

മോഹന്‍ലാലിനൊപ്പം അഭിനയിച്ച ഉണ്ണികളെ ഒരു കഥ പറയാം എന്ന സിനിമയുടെ റീയൂണിയനില്‍ പങ്കെടുക്കാന്‍ കാർത്തിക എത്തിയിരുന്നു. സിനിമയില്‍ അഭിനേതാക്കളായി ഉണ്ടായിരുന്ന കുട്ടികള്‍ക്കും നായകന് മോഹന്ലാലിനൊപ്പവുമാണ് കാര്‍ത്തിക എത്തിയത്. ഇതിനിടയിൽ താന്‍ അഭിനയിച്ചിരുന്നത് വെറും രണ്ട് വര്‍ഷം മാത്രമായിരുന്നു എന്നും പെട്ടെന്ന് അഭിനയം നിര്‍ത്തി പോയത് കൊണ്ട് ആരോടും നന്ദി പറയാന്‍ സാധിച്ചില്ലെന്നും കാര്‍ത്തിക പറഞ്ഞിരുന്നു. ആകെ 15 സംവിധായകര്‍ക്ക് ഒപ്പമാണ് കാർത്തിക സിനിമകള്‍ ചെയ്തിട്ടുള്ളൂ. 1984-1988 കാലഘട്ടത്തിൽ മലയാളത്തിലെ ജനപ്രിയ നടിമാരിൽ ഒരാളായിരുന്നു കാർത്തിക.Actress Karthika Cinema Life

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




