thumb 24

തീർത്തും പേർസണലായ കാര്യമായതിനാലാണ് മറച്ചു വെച്ചത്; ഞങ്ങൾക്കിടയിലേക്ക് ഒരാൾ കൂടി വരുന്നു!!

actress reveals pregnancy :നായിക നായകനെന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ അഭിനേത്രിയും ഡാൻസറുമാണ് മാളവിക കൃഷ്ണദാസ്. ലാൽ ജോസ് സംവിധാനം ചെയ്ത തട്ടുമ്പുറത്ത് അച്യുതൻ എന്ന ചിത്രത്തിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നായിക നായകനിലെ തന്നെ മത്സരാർത്ഥിയായിരുന്ന തേജസ് ജ്യോതിയാണ് മാളവികയുടെ ഭര്‍ത്താവ്. മഴവിൽ മനോരമയിലെ ടാലൻ്റ് ഹണ്ട് ഷോയിലെ ജനപ്രിയ മത്സരാർത്ഥികളായിരുന്നു തേജസും മാളവികയും. ആർടിഒ ഓഫീസറുടെയും അപേക്ഷകൻ്റെയും വേഷമാണ് പ്രേമം റൗണ്ടിൽ ഇരുവരും അവതരിപ്പിച്ചത്. ഇവരുടെ ഓൺ-സ്‌ക്രീൻ കെമിസ്ട്രി വളരെയധികം പ്രശംസിക്കപ്പെട്ടിരുന്നു.ഇവരുടെ വിവാഹ വാർത്ത […]

actress reveals pregnancy :നായിക നായകനെന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ അഭിനേത്രിയും ഡാൻസറുമാണ് മാളവിക കൃഷ്ണദാസ്. ലാൽ ജോസ് സംവിധാനം ചെയ്ത തട്ടുമ്പുറത്ത് അച്യുതൻ എന്ന ചിത്രത്തിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നായിക നായകനിലെ തന്നെ മത്സരാർത്ഥിയായിരുന്ന തേജസ് ജ്യോതിയാണ് മാളവികയുടെ ഭര്‍ത്താവ്.

inside 30

മഴവിൽ മനോരമയിലെ ടാലൻ്റ് ഹണ്ട് ഷോയിലെ ജനപ്രിയ മത്സരാർത്ഥികളായിരുന്നു തേജസും മാളവികയും. ആർടിഒ ഓഫീസറുടെയും അപേക്ഷകൻ്റെയും വേഷമാണ് പ്രേമം റൗണ്ടിൽ ഇരുവരും അവതരിപ്പിച്ചത്. ഇവരുടെ ഓൺ-സ്‌ക്രീൻ കെമിസ്ട്രി വളരെയധികം പ്രശംസിക്കപ്പെട്ടിരുന്നു.
ഇവരുടെ വിവാഹ വാർത്ത സോഷ്യൽ മീഡിയയിലൂടെയായിരുന്നു പുറത്ത് വിട്ടത്. ഇൻസ്റ്റയിലൂടെ പുതിയൊരു വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

whatsapp icon
Kerala Prime News അംഗമാവാൻ

മാളവിക തന്റെ പുതിയ വീഡിയോയിലൂടെ ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം തേജസിനൊപ്പം സ്‌കാനിംഗിന് പോകുന്നതിനിടെയാണ് ഇത്തരമൊരു വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. മാളവിക പറഞ്ഞത് ഇങ്ങനെയാണ്. ‘ഞാൻ അമ്മയാകാൻ പോകുകയാണ്. തീർത്തും അപ്രതീക്ഷിതമായി ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി എത്തുന്നു.
ദൈവം നമുക്ക് തരുന്നത് നമ്മള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു.

actress reveals pregnancy

എനിക്ക് ചെറിയ ടെന്‍ഷനുണ്ടായിരുന്നു. ഈ വിവരം പുറത്ത് പറയണോ എന്ന് വരെ ആലോചിച്ചു. കാരണം തീർത്തും പേർസണലായ ഒരു കാര്യമാണല്ലോ. കുറേ കാലമായി ആളുകൾ പല തരത്തിൽ ഇതിനെ കുറിച്ച് ചോദിച്ചു കൊണ്ടിരിക്കുന്നുണ്ട്. നിങ്ങൾ മനസ്സിലാക്കേണ്ടത് ചിലര്‍ക്ക് ഇത്തരം കാര്യങ്ങൾ തുറന്ന് പറയാന്‍ പേടിയായിരിക്കും. ചിലര്‍ക്ക് ഇഷ്ടമായിരിക്കില്ല. വയറൊക്കെ വരുമ്പോള്‍ എല്ലാവര്‍ക്കും എന്തായാലും മനസിലാകും. അതിനാലാണ് പറയാമെന്ന് തീരുമാനിച്ചത്. എല്ലാവരും പ്രാർത്ഥിക്കണം.’

Read also: അണ്ണാ അണ്ണനും കമ്മിറ്റഡ് ആയോ: പ്രണയം സ്ഥിരീകരിച്ച് യൂട്യൂബ് വ്ലോഗർ അർജ്യു..!!

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *