ചില പിഴവുകളുണ്ടായെങ്കിലും മത്സരം നിയന്ത്രിക്കാൻ കഴിഞ്ഞു, ബ്ലാസ്റ്റേഴ്‌സിന്റെ തകർപ്പൻ വിജയത്തെക്കുറിച്ച് പരിശീലകൻ മൈക്കൽ സ്റ്റാറെ

Kerala Blasters coach Mikael Stahre

തുടർച്ചയായ തോൽവികൾക്കും നിരാശപ്പെടുത്തുന്ന നിരവധി റിസൾട്ടുകൾക്കും ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) ആരാധകർ കാത്തിരുന്ന വിജയമാണ് കഴിഞ്ഞ ദിവസം നേടിയത്. കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ പോയിന്റ് ടേബിളിൽ കേരള ബ്ലാസ്റ്റേഴ്‌സിനേക്കാൾ മുന്നിലുണ്ടായിരുന്ന ടീമായ ചെന്നൈയിൻ എഫ്‌സിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് കൊമ്പന്മാർ കീഴടക്കിയത്. (Kerala Blasters coach Mikael Stahre)

തുടർച്ചയായ മൂന്നു മത്സരങ്ങളിൽ തോൽവി വഴങ്ങി പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്തേക്ക് വീണ ബ്ലാസ്റ്റേഴ്‌സ് അതിനു ശേഷം സ്വന്തമാക്കുന്ന ആദ്യത്തെ വിജയമാണ് ഇന്നലത്തേത്. ഗോളുകളൊന്നും ഇല്ലായിരുന്നെങ്കിലും ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) ആധിപത്യം കാണിച്ച ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ജീസസ് ജിമിനസ്, നോഹ സദോയി, രാഹുൽ കെപി എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോളുകൾ നേടിയത്.

“ഇതൊരു മികച്ച വിജയമാണ്. ഞങ്ങൾ മത്സരത്തെ പൂർണമായും നിയന്ത്രിച്ചുവെന്നാണ് കരുതുന്നത്. ആദ്യത്തെ ഇരുപത് മിനുട്ടിനുള്ളിൽ വ്യക്തിപരമായ പിഴവുകൾ കാരണം അവർക്ക് ചില മികച്ച അവസരങ്ങൾ ലഭിച്ചിരുന്നു. പക്ഷെ മൊത്തത്തിൽ നോക്കിയാൽ നന്നായി പ്രതിരോധിക്കുകയും എല്ലായിപ്പോഴും അവസരങ്ങൾ തുറന്നെടുക്കുകയും ചെയ്‌ത ഞങ്ങൾ ഈ വിജയം അർഹിക്കുന്നു.” മത്സരത്തിന് ശേഷം (Kerala Blasters coach) സ്റ്റാറെ പറഞ്ഞു.

Kerala Blasters coach Mikael Stahre

ഇതുവരെയുള്ള മോശം ഫലങ്ങൾ ഉണ്ടായ മത്സരങ്ങളിലെല്ലാം ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി നൽകിയത് വ്യക്തിഗത പിഴവുകളാണ്. ഇന്നലത്തെ മത്സരത്തിലും ചില വലിയ പിഴവുകൾ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായത് ഭീഷണി സൃഷ്‌ടിച്ചെങ്കിലും അത് കൃത്യമായി മുതലെടുക്കാൻ ചെന്നൈയിൻ എഫ്‌സിക്ക് കഴിയാതിരുന്നത് മത്സരഫലത്തെ സ്വാധീനിച്ചു.

ഇന്റർനാഷണൽ ബ്രേക്കിന് ശേഷമുള്ള ആദ്യത്തെ മത്സരത്തിൽ വിജയം നേടിയത് കേരള ബ്ലാസ്റ്റേഴ്‌സിന് (Kerala Blasters) വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ഇനിയുള്ള മത്സരങ്ങളിൽ എഫ്‌സി ഗോവ, ബെംഗളൂരു, മോഹൻ ബഗാൻ എന്നീ കരുത്തരായ ടീമുകളെ നേരിടാനുള്ള ബ്ലാസ്റ്റേഴ്‌സിന് ഈ വിജയം കൂടുതൽ കരുത്ത് നൽകും. നിലവിൽ പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്തുള്ള ടീമിന് പ്ലേ ഓഫ് പ്രതീക്ഷകളും വർദ്ധിച്ചിട്ടുണ്ട്.

Read also: ബ്ലാസ്റ്റേഴ്സിലെ ഗോളടിമികവിന് ലഭിച്ച പുരസ്കാരം സ്വന്തമാക്കി ദിമി

Leave a Comment