anadambani wedding celebrity couple: മുംബെെയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന ആനന്ദ് അംബാനി രാധിക മെർച്ചന്റ് വിവാഹത്തിൽ പങ്കെടുത്ത് താര ജോടികളും. നടനും സംവിധായകനുമായ പൃഥ്വിരാജും ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോൻ, തമിഴകത്ത് നിന്ന് ലേഡി സൂപ്പർസ്റ്റാർ നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവൻ,കോളിവുഡ് താരദമ്പതികളായ സൂര്യയും ജ്യോതികയും ഈ താരനിരയിൽ ചേരുന്നു .ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ദീപിക പദുകോൺ, രൺവീർ സിംഗ്, പ്രിയങ്ക ചോപ്ര, നിക്ക് ജോനാസ്, ആലിയ ഭട്ട്, രൺബീർ കപൂർ, കത്രീന കൈഫ്, വിക്കി കൗശൽ, കിയാര അദ്വാനി, സിദ്ധാർത്ഥ് മൽഹോത്ര, ഷാഹിദ് കപൂർ തുടങ്ങി നിരവധി താരങ്ങൾ വിവാഹാഘോഷങ്ങൾക്കായി എത്തിച്ചേർന്നു.
രാവിലെ പൂജയോടെയാണ് വിവാഹച്ചടങ്ങുകൾ ആരംഭിച്ചത്. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു പൂജ. മുംബൈയിലെ വസതിയായ ആന്റിലിയയിൽ വൈകുന്നേരം നാലുമണിയോടെ ആരംഭിച്ച വിവാഹച്ചടങ്ങുകൾ രാത്രി വൈകുവോളം തുടർന്നു. രാത്രി 10 മണിയോടെയായിരുന്നു വിവാഹമൂഹൂർത്തം.
കേന്ദ്രമന്ത്രിമാരും ഹോളിവുഡ്, ബോളിവുഡ് താരനിരയും ചടങ്ങുകളിൽ പങ്കെടുത്തു. സംഗീതസംവിധായകരായ അമിത് ത്രിവേദി, പ്രീതം എന്നിവർക്കൊപ്പം ഗായകരായ ഹരിഹരൻ, ശങ്കർ മഹാദേവൻ, ശ്രേയാ ഘോഷാൽ, മാമെ ഖാൻ, നീതി മോഹൻ, കവിത സേത്ത് എന്നിവരും പരിപാടികൾ അവതരിപ്പിച്ചു. അന്താരാഷ്ട്ര സംഗീതപ്രതിഭകളായ നാൻ, രമ, ലൂയിസ് ഫോൻസി എന്നിവരും ചടങ്ങിനെത്തി.
anadambani wedding celebrity couple
ചലച്ചിത്രരംഗത്തുനിന്നുള്ള അമിതാഭ് ബച്ചൻ, രജനികാന്ത്, സൽമാൻ ഖാൻ, ആമിർ ഖാൻ, കരൺ ജോഹർ, രൺബീർ കപൂർ, അനിൽ കപൂർ, മാധുരി ദീക്ഷിത്, വിദ്യാ ബാലൻ, അമേരിക്കൻ മോഡലുകളും റിയാലിറ്റിഷോ താരങ്ങളുമായ കിം കർദാഷിയാൻ, സഹോദരി ക്ലോയി കർദാഷിയാൻ, അമേരിക്കൻ നടനും ഗുസ്തിതാരവുമായ ജോൺ സീന എന്നിവരെക്കൂടാതെ മുൻബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, പ്നിക്ക് ജോനാസ്, താരം രാം ചരൺ എന്നിവരും വിവാഹച്ചടങ്ങുകളിൽ പങ്കെടുത്തു.വിവാഹാഘോഷങ്ങളുടെ ഏകദേശച്ചെലവ് 5000 കോടിരൂപയാണ്.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.
Pingback: അതിഥികൾക്ക് കോടികളുടെ വാച്ച് സമ്മാനിച്ച് ആനന്ദ് അംബാനി !! Anant Ambani wedding -1 super