Anant Ambani And Radhika Merchant Wedding: മാസങ്ങൾ നീണ്ടു നിന്ന ആഘോഷങ്ങൾക്കൊടുവിൽ റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം ഇന്ന്. മുംബൈയിലെ ബികെസി ജിയോ വേൾഡ് സെന്ററിൽ വെച്ചാണ് ആഢംബര വിവാഹം നടക്കുക. രാവിലെ പൂജയോടെ ആരംഭിച്ച് വൈകുന്നേരം നാല് മണിയോടെ വിവാഹ ചടങ്ങുകൾ ആരംഭിക്കും. രാത്രി പത്ത് മണിക്കാണ് വിവാഹ മുഹൂർത്തം. രാഷ്ട്രീയ-സിനിമ-വര്യവസായ-കായികം തുടങ്ങിയ മേഖലകളിൽ നിന്ന് നിരവധി വിവിഐപികൾ ചടങ്ങിൽ പങ്കെടുക്കും. വിവാഹത്തോട് അനുബന്ധിച്ച് അതിഥികൾക്കായി നൂറിലധികം സ്വകാര്യ വിമാനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. വിവാഹാഘോഷം നാളെയും മറ്റെന്നാളും തുടരും. വിവാഹത്തോട് അനുബന്ധിച്ച് ബികെസിയുടെ റോഡുകളിൽ ഇന്ന് ഒരു മണി മുതൽ നാല് ദിവസത്തേക്ക് ഗതാഗതം പൂർണമായും നിയന്ത്രിച്ചിരിക്കുകയാണ്. അതിഥികൾക്ക് മാത്രമാണ് ഇവിടേക്ക് പ്രവേശനം.
സംഗീത്, ഹൽദി തുടങ്ങി ആർഭാടമായ പ്രീവെഡ്ഡിങ് ആഘോഷങ്ങൾക്കാണ് കഴിഞ്ഞ കുറച്ചു മാസങ്ങൾ സാക്ഷ്യം വഹിച്ചത്. നാലായിരം മുതൽ അയ്യായിരം കോടിയാണ് ആനന്ദ്-രാധിക വിവാഹച്ചെലവെന്ന് ഔട്ട്ലുക്ക് റിപ്പോർട്ടിൽ പറയുന്നു. അംബാനി കുടുംബത്തിന്റെ ആസ്തിയുടെ 0.05 ശതമാനം മാത്രമേ ഇത് വരൂ. ആനന്ദിനേയും രാധികയേയും ആശീർവദിക്കാൻ താരലോകത്തെ നിരവധിപേരാണെത്തുന്നത്. കിം കർദാഷിയാൻ, ക്ലോയി കർദാഷിയാൻ, ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര, നിക്ക് ജോനാസ്, രാം ചരൺ, മുൻ യു.കെ. പ്രധാനമന്ത്രി ബോറിസ് ജോൺസൺ, സാംസങ് സി.ഇ.ഒ. ഹാങ് ജോങ് ഹീ തുടങ്ങി രാഷ്ട്രീയ, വ്യവസായ, സിനിമാരംഗത്തു നിന്നുള്ള നിരവധിപേർ ഇതിനകം മുംബൈയിൽ എത്തിച്ചേർന്നിട്ടുണ്ട്.
മൂന്നുദിവസം നീണ്ടുനിൽക്കുന്ന വിവാഹചടങ്ങുകൾക്കാണ് ഒരുക്കമായിരിക്കുന്നത്. കിം കർദാഷിയാന്റെയും ക്ലോയിയുടെയും ഇന്ത്യയിലേക്കുള്ള ആദ്യവരവാണിത്. സൗത്ത് മുംബൈയിലെ ഹോട്ടലിൽ വന്നയുടൻ ഇരുവരെയും പരമ്പരാഗത രീതിയിൽ സ്വാഗതം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മകൾ സുഹാന ഖാനൊപ്പമാണ് ഷാരൂഖ് ഖാൻ വിവാഹ ചടങ്ങിനെത്തിയിരിക്കുന്നത്. മൈക് ടൈസൺ, യു.എസ്. ഗുസ്‌തി താരം ജോൺ സീന തുടങ്ങിയവർ വരുമെന്നാണ് അഭ്യൂഹങ്ങൾ. ഗായകരായ അഡെയ്‌ലിൻ്റെയും ഡ്രേക്കിന്റെയും സംഗീതപരിപാടിയും വിവാഹത്തോട് അനുബന്ധിച്ച് നടക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
മാർച്ചിൽ ജാംനഗറിൽ വച്ചാണ് ആനന്ദിന്റേയും രാധികയുടേയും പ്രീ വെഡ്ഡിങ് ആഘോഷങ്ങൾക്ക് തുടക്കമായത്. ഗായകരായ റിഹാന, അർജീത് സിങ്, ദിൽജീത് ദോസാൻജ് തുടങ്ങിയവരുടെ സം ഗീതനിശയും അരങ്ങേറിയിരുന്നു. ജൂലൈയിൽ പരമ്പരാഗത വിവാഹ ആഘോഷങ്ങൾക്കായിരുന്നു പ്രാധാന്യം. മാമേരു-മൗസുലു ചടങ്ങായിരുന്നു അതിൽ പ്രധാനം. വധുവിൻ്റെ അമ്മാവൻമാർ വസ്ത്രങ്ങളും ആഭരണങ്ങളും ഉൾപ്പെടെയുള്ള സമ്മാനം നൽകി ആശീർവദിക്കുന്ന ചടങ്ങായിരുന്നു ഇത്.പിന്നാലെ ആനന്ദ് അംബാനിയുടെ അമ്മ കോകില ബെൻ മുംബൈയിൽ വച്ച് ദാൻഡിയ രാത്രിയും സംഘടിപ്പിച്ചു. കുടുബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങാണിത്. ശേഷം അംബാനി കൾച്ചറൽ സെൻ്ററിൽ വച്ചു നടത്തിയ സംഗീത് ചടങ്ങിൽ ജസ്റ്റിൻ ബീബറിന്റെ സം ഗിതപരിപാടിയായിരുന്നു പ്രധാന ആകർഷണം. സൽമാൻ ഖാൻ, ജാൻവി കപൂർ, രൺവീർ സിങ് തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു. ഗുജറാത്തിലെ ജാംനഗറിലും ഇറ്റലിയിലെ ആഡംബരക്കപ്പലിലും പ്രീ വെഡ്ഡിങ് ആഘോഷങ്ങൾ നടത്തിയിരുന്നു.
Anant Ambani And Radhika Merchant Wedding
ബോളിവുഡിൽ നിന്ന്, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ, അമിതാഭ് ബച്ചൻ എന്നിവരും അംബാനിയുടെ വിവാഹത്തിൽ കാണാവുന്ന ചില വലിയ നടന്മാരാണ്. അനന്ത്-രാധികയുടെ വലിയ ദിവസത്തിനുള്ള ഡ്രസ് കോഡ് ഔപചാരിക ഇന്ത്യൻ വസ്ത്രമാണെന്നും 14 വയസ്സിന് മുകളിലുള്ള അതിഥികൾക്ക് മാത്രമേ പ്രധാന വിവാഹത്തിൽ പങ്കെടുക്കാൻ അനുവാദമുള്ളൂവെന്നും ശ്രദ്ധിക്കപ്പെടുന്നു. ഇത്രയും വലിയ വിശിഷ്ട വ്യക്തികളും അതിഥി ലിസ്റ്റുകളും ഉള്ളതിനാൽ, ഇത് തീർച്ചയായും ഈ നൂറ്റാണ്ടിലെ എറ്റവും വലിയ വിവാഹമാണ്!
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.
Pingback: കാത്തിരുന്ന വിവാഹ ചിത്രങ്ങൾ ട്രെൻഡിംഗ്! തായ് ലാൻഡിൽ വിവാഹിതയായി വരലക്ഷ്മിയും നിക്കോളായ് സച്