Anant Ambani wedding: ആനന്ദ് അംബാനിയുടേയും രാധിക മർച്ചൻ്റിൻ്റേയും വിവാഹത്തിൽ പങ്കുചേർന്ന എല്ലാവർക്കും കോടികളുടെ വാച്ച് സമ്മാനമായി നൽകിയാണ് കുടുംബം യാത്രയാക്കിയത്. പ്രധാനമന്ത്രി ഉൾപടെ മുതിർന്ന നേതാക്കളും രാജ്യത്തിന് പുറത്തുനിന്നുപോലുമുള്ള നേതാക്കളും എത്തിയത് വിവാഹത്തിൽ ഏറെ ശ്രദ്ധേയമായിരുന്നു.
തങ്ങളുടെ സന്തോഷത്തിലേയ്ക്ക് ക്ഷണം സ്വീകരിച്ച് എത്തിയ അതിഥികൾക്ക് സൽക്കാരങ്ങൾക്ക് പുറമെ രണ്ട് കോടി വിലമതിക്കുന്ന സമ്മാനമാണ് അംബാനി കുടുംബം നൽകിയത്. ആഡംബര ബ്രാൻഡായ ഔഡെമാർഡ് പിഗ്വെറ്റിൻ്റെ വാച്ചുകലാണ് ആനന്ദ് അംബാനി തൻ്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് പസമ്മാനമായി നൽകിയത്., അവയുടെ മൂല്യം കോടികളാണ്.
അംബാനിയുടെ വിവാഹത്തിൽ പങ്കെടുക്കുന്ന എല്ലാ വിഐപി അതിഥികൾക്കും ഈ ആഡംബര വാച്ചുകൾ സമ്മാനിച്ചിട്ടുണ്ടെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട്. 1.5 കോടി മുതൽ 2 കോടി രൂപ വരെയാണ് ഇവയുടെ വില, അതിഥികൾക്കായി അംബാനി കുടുംബം പ്രത്യേകം ഓർഡർ ചെയ്തതാണ്. 18K റോസ് ഗോൾഡ് കൊണ്ട് നിർമ്മിച്ച ഈ വാച്ചിന് നീലക്കല്ലിൻ്റെ ക്രിസ്റ്റൽ ഉള്ള ഒരു ഇരുണ്ട നീല ഡയൽ ഉണ്ട്.
Anant Ambani wedding
ഈ ലിമിറ്റഡ് എഡിഷൻ വാച്ചുകളുടെ 25 എണ്ണമാണ് ആനന്ദ് അംബാനി തൻ്റെ അടുത്ത സുഹൃത്തുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനമായി ഓർഡർ ചെയ്തിരുന്നു. ഒരു വാച്ചിൻ്റെ വില $ 250,000 ഏകദേശം 2,08,79,000 രൂപയാണ്. ഷാരൂഖ് ഖാൻ ,രൺവീർ സിംഗ് ,മീസാൻ ജാഫ്രി , വീർ പഹാഡിയ എന്നിവർ സമ്മാനമായി ലഭിച്ച വാച്ചുകൾ പങ്കുവെച്ചിട്ടുണ്ട്.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.