Aravind Swamy About His Struggling Life Stages: 1991 ൽ പുറത്തിറങ്ങിയ തലപതി എന്ന ബ്ലോക്ക്ബസ്റ്റർ മണിരത്‌നം ചിത്രത്തിലൂടെ മലയാള സിനിമഭിനയ രംഗത്തേക്ക് കടന്നുവന്ന് ആരാധകർക്കിടയിൽ സ്ഥാനം പിടിച്ച നടനാണ് അരവിന്ദ് സ്വാമി. ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളിലൂടെ യൂത്തിന്റെ ഹൃദയം കവർന്ന നായകൻ ഒരു നീണ്ട ഇടവേളയ്ക്കു ശേഷം വെള്ളിത്തിരയിലേക്ക് തിരികെ എത്തിയപ്പോഴും ഇരു കൈകളും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.
ഇപ്പോഴിതാ പുതുചിത്രം മെയ്യഴകിലൂടെ തന്റെ തിരിച്ചു വരവ് അറിയിച്ചിരിക്കുകയാണ് താരം.ഒപ്പം പുതിയ സിനിമയായ മെയ്യഴകന്റെ പ്രമോഷന്‍ പരിപാടിക്കിടെ തന്റെ ജീവിതത്തില്‍ ആരോഗ്യപ്രശ്നത്തിലൂടെ കടന്നുപോയ കാലത്തേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. കിടപ്പിലായിരുന്ന ദുരിതകാലത്തെ കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, എനിക്ക് നട്ടെല്ലിന് ഒരു പരിക്ക് പറ്റിയിരുന്നു. വര്‍ഷങ്ങളോളം ഞാന്‍ കിടപ്പിലായിരുന്നു.
Aravind Swamy About His Struggling Life Stages
കാലുകള്‍ പാതി തളര്‍ന്ന അവസ്ഥയിലായില്‍ വളരെയധികം ദുരിതം നേരിട്ടു.കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുന്നത് കഠിനമായ വേദന സഹിച്ചുകൊണ്ടായിരുന്നു. കുളിക്കാനായി നില്‍ക്കുക എന്നതുപോലും ഓര്‍ക്കാനാവില്ല.കുളിക്കുന്നതിനിടെ രണ്ട് മൂന്ന് വട്ടം ഇരുന്ന് വിശ്രമിച്ചാണ് കുളി പൂര്‍ത്തിയാക്കിയിരുന്നത്. കൈകാലുകള്‍ക്ക് ചലനശേഷി നഷ്ടമാവുമ്പോള്‍ ആ അവസ്ഥ നിങ്ങള്‍ക്ക് വേറിട്ട കാഴ്ച്ചപാടുകളാണ് നല്‍കുക. ഓടാനും ചാടാനും കഴിയുന്നത് വലിയൊരു കാര്യമായി നമുക്ക് തോന്നും.ഒപ്പം സിനിമയിലേക്കുള്ള തിരിച്ചു വരവിന് മണിരത്നം നൽകിയ സപ്പോർട്ടിനെ കുറിച്ചും താരം പങ്കുവെച്ചു.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.