ഓ ടി ടി റിലീസിങ്ങിന് ഒരുങ്ങി അജയന്റെ രണ്ടാം മോഷണം, എന്ന് മുതൽ ഏതു പ്ലാറ്റഫോമിൽ കാണാം എന്ന് അറിയാം| ARM movie

തീയറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം.തീയറ്ററുകളിൽ നിറഞ്ഞ കയ്യടിയാണ് ചിത്രത്തിന് ലഭിച്ചത്. 3 ഡിയിലായും ചിത്രം തിയേറ്ററുകളിൽ പ്രദർശനം നടത്തിയിരുന്നു. വെറും 4 ദിവസങ്ങൾ കൊണ്ട് 35 കോടിക്ക് മുകളിൽ ലോകമെമ്പാടുനിന്നും കളക്റ്റ് ചെയ്യാൻ എ.ആര്‍.എമ്മിന് കഴിഞ്ഞു. 100 കോടിയിലധികം ബോക്സ് ഓഫീസ് കളക്ഷൻ അജയന്റെ രണ്ടാം മോഷണം സ്വന്തമാക്കിയിരുന്നു.

ins min

ചിത്രത്തിന്റെ ട്രെയിലറിന് തന്നെ വൻ സ്വീകാര്യത യാണ് ലഭിച്ചത്. നവാഗതനായ ജിതിൻ ലാൽ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.അജയന്റെ രണ്ടാം മോഷണം ഇപ്പോൾ ഒടിടി റിലീസിനായി ഒരുങ്ങുകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. നവംബർ എട്ടിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം പ്രേഷകർക്ക് ആസ്വദിക്കാൻ കഴിയും .

in 1 min

മറ്റ് ഓ ടി ടി പ്ലാറ്റ്ഫോമുകൾ സിനിമയ്ക്കായി ശ്രമിച്ചെങ്കിലും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിനാണ് സ്ട്രീമിങ് അവകാശം ലഭിച്ചത്. ചിത്രത്തിന് തിയറ്ററുകളിൽ ലഭിച്ച വിജയം ലഭിക്കും എന്ന കാര്യം ഉറപ്പാണ്.മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. മൂന്ന് കാലഘട്ടങ്ങളിലെയും കഥ അവതരിപ്പിക്കുമ്പോൾ വ്യത്യസ്ത വേഷങ്ങളിലും ഭാവങ്ങളിലുമായി ടോവിനോ എത്തുന്നു. മണിയൻ, അജയൻ, കുഞ്ഞികേളു എന്നീ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവീനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

arm movie ott release date

മൂന്ന് കാലഘട്ടത്തിലെയും ടോവിനോന്റെ നായികമാരായി എത്തുന്നത് കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ്.ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, രോഹിണി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. അഞ്ചു ഭാഷകളിൽ ചിത്രം റിലീസ് ചെയിതിരുന്നു. ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്.ജോമോൻ ടി ജോൺ ആണ് എആര്‍എമ്മിന്റെ ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

Read also: കേരളപ്പിറവി ദിനത്തിൽ റിലീസ് തീയതി പുറത്തുവിട്ട് എമ്പുരാൻ ടീം | empuran release

Leave a Comment