ഈ വർഷത്തെ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം(ARM). ചിത്രത്തിൽ ടൊവിനോ തോമസ് ട്രിപ്പിൾ റോളിൽ എത്തുന്നു. ജിതിൻ ലാൽ ആദ്യമായി സംവിധാനം ചെയുന്ന ചിത്രമാണിത്. സുജിത് നമ്പ്യാരിന്റേതാണ് തിരക്കഥ. ഓണം റിലീസ് ആയി സെപ്റ്റംബര്‍ 12 ന് തിയറ്ററുകളിലെത്തിയ ചിത്രം 30 കോടി ബജറ്റിലാണ് ഒരുങ്ങിയത്. ടൊവിനോയുടെ കരിയറിലെ 50-ാം ചിത്രമാണ് ARM.
മലയാളം അക്ഷൻ അഡ്വഞ്ചർ ചിത്രം ഇതുവരെ ലോകമെമ്പാടും 100 കോടി രൂപ നേടി. ബോക്സ് ഓഫീസ് ട്രാക്കിംഗ് പോർട്ടലിന്റെ റിപ്പോർട്ട് അനുസരിച്ച് ആഭ്യന്തരമായി ചിത്രം 55 കോടി രൂപ കളക്ഷൻ നേടി. ആദ്യ ആഴ്ചയിൽ തന്നെ ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. എന്നാൽ ആസിഫ് അലി ചിത്രം കിഷ്കിന്ധ കാണ്ഡം പ്രേക്ഷക അഭിപ്രായത്തിൽ മുന്നിട്ടു നിന്നിരുന്നു. മൂന്നാമത്തെയും നാലാമത്തെയും ആഴ്ചകളിൽ അസാധാരണമായ കുതിച്ചുചാട്ടം ARM കാഴ്ചവച്ചു.
ARM-ന്റെ ഒടിടി റിലീസിനായുള്ള പ്ലാറ്റ്ഫോം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മലയാള സിനിമകൾ തിയേറ്റർ റിലീസിന് ശേഷം നെറ്റ്ഫ്ലിക്സ് അല്ലെങ്കിൽ ആമസോൺ പ്രൈം വീഡിയോ പോലുള്ള പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യാറുണ്ട്. ചിത്രം ഉടൻ ഒടിടി യിൽ എത്തും. സിനിമയുടെ വിജയത്തിന്റെ അടിസ്ഥാനത്തിൽ ആമസോൺ പ്രൈമിലൂടെ എത്തിക്കാനാണ് സാധ്യത.
arm release in ott
1900, 1950, 1990 എന്നീ മൂന്ന് കാലഘട്ടങ്ങളിലായി വടക്കൻ കേരളത്തിൽ നടക്കുന്ന കേളു, കള്ളൻ മണിയൻ, അജയൻ എന്നീ മൂന്ന് കഥാപാത്രങ്ങളുട കഥയാണ് പറയുന്നത്. ടോവിനോ തോമസിനെ കൂടാതെ, സുരഭി ലക്ഷ്‌മി, ഐശ്വര്യ രാജേഷ്, ബേസിൽ ജോസഫ്, ശിവജിത്ത്, ഹരീഷ് ഉത്തമൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാജിക് ഫ്രെയിംസും യുജിഎം എന്റർടൈൻമെന്റും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. വൈക്കം വിജയലക്ഷ്മി പാടിയ അങ്ങ് വാന കോണിൽ എന്ന ഗാനം ഏറെ ശ്രദ്ധയകർഷിച്ചിരുന്നു.
Read also: എമ്പുരാൻ അഭ്യൂഹങ്ങൾക്കെതിരെ തുറന്നടിച്ചു പ്രിത്വിരാജ്
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.