Bailey Bridge Engineer Sita Shelke: വയനാട് ഉരുൾപൊട്ടലിൽ രക്ഷപ്രവർത്തനത്തിനായി സൈന്യം ഏറ്റവും അധികം കഷ്ടപെട്ടത് ബെയ്‌ലി പാലം നിർമിക്കുന്നതിനായിരുന്നു . നിമിഷ നേരം കൊണ്ടാണ് പാലം പണി പൂർത്തീകരിച്ചത് . അതുകൊണ്ട് തന്നെ മികച്ച എൻജിനിയറിങ് വിഭാഗത്തിൽ ഒന്നാണ് നമ്മുടെ ഇന്ത്യൻ സേനയെന്നും നമ്മുക് പറയാൻ സാധിക്കും . കനത്ത മഴയും ചെളിയുമെല്ലാം അതിനു തടസമായി നിന്നപ്പോഴും അതൊന്നും വകവെക്കാതെ 31 മണിക്കൂർകൊണ്ടാണ് സൈന്യം ആ പാലത്തിന്റെ പണി പൂർത്തീകരിച്ചത് .
ഏതൊരു വിജയത്തിന് പിന്നിലും ഒരു സ്ത്രീ ഉണ്ടാകുമെന്ന് നമ്മൾ പറയാറില്ലെ. അത്പോലെ തന്നെ പാലം പണിക്ക് ഏറ്റവും കരുത്തായി നിന്നത് ഒരു സ്ത്രീയാണ്. ബെംഗളൂരുവില്‍നിന്നുള്ള മദ്രാസ് എന്‍ജിനീയര്‍ ഗ്രൂപ്പാണ് ഈ പാലം നിര്‍മിച്ചത് . മേജർ സീത ഷെൽകെയുടെ നേതൃത്വത്തിലായിരുന്നു പാലാ നിർമാണം . എന്‍ജിനീയര്‍ വിഭാഗത്തിലെ ഏക വനിതാ ഉദ്യോഗസ്ഥയാണ് സീത ഷെൽകെ . 160 ഓളം പേരായിരുന്നു ഇതിന് പിന്നിൽ പ്രവർത്തിച്ചത് . മദ്രാസ് സാപ്പേഴ്‌സിലെ ഏക വനിതയാണ് മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍നിന്നുള്ള മേജര്‍ സീത ഷെൽകെ .
Bailey Bridge Engineer Sita Shelke
അഹമ്മദ് നഗറിലെ എന്‍ജിനിയറിങ് കോളേജില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം നേടിയശേഷം സീത 2012-ലാണ് സൈന്യത്തിന്റെ ഭാഗമാവുന്നത് . പാലത്തിലൂടെ സൈന്യത്തിന്റെ ട്രക്കുകളോടിച്ച് അതിന്റെ ബലം ഉറപ്പുവരുത്തുമ്പോൾ മേജര്‍ സീത ഷെല്‍ക്കെയെയും എം.ഇ.ജി.യെയും പ്രശംസകൊണ്ട് മൂടുകയായിരുന്നു . സൈന്യത്തിനാവശ്യമായ സഹായങ്ങള്‍ നല്‍കുന്ന വിഭാഗമാണ് എം.ഇ.ജി അഥവാ മദ്രാസ് എന്‍ജിനീയര്‍ ഗ്രൂപ്പ് . മദ്രാസ് സാപ്പേഴ്‌സ് എന്നും ഇവര്‍ അറിയപെടുന്നുണ്ട് . ബംഗാള്‍ സാപ്പേഴ്‌സ്, ബോംബെ സാപ്പേഴ്‌സ് എന്നീ എന്‍ജിനീയര്‍ വിഭാഗവും സൈന്യത്തിലുണ്ട് . 1780-ലാണ് മദ്രാസ് സാപ്പേഴ്‌സ് രൂപീകരിക്കുന്നത് .
അന്ന് മദ്രാസ് പ്രവിശ്യയുടെ ഭാഗമായുള്ള സൈന്യത്തെ സഹായിക്കാനായാണ് എം.ഇ.ജി രൂപീകരിച്ചത് . തുടക്കകാലത്ത് മദ്രാസ് പയനീര്‍ എന്നായിരുന്നു പേര് . പിനീട് മദ്രാസ് സാപ്പേഴ്‌സ് ആന്‍ഡ് മൈനേഴ്‌സ് എന്നാക്കി . പലതരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് എം.ഇ.ജി. കാഴ്ചവെക്കുന്നത് . യുദ്ധമുഖത്ത് സൈന്യത്തിന് വഴിയൊരുക്കുക , പാലങ്ങള്‍ നിര്‍മിക്കുക , കിടങ്ങുകള്‍ കുഴിക്കുക , കുഴിബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുക , പ്രകൃതിദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് സഹായിക്കുക , റോഡുകളും പാലങ്ങളും നിര്‍മിക്കുക ,തുടങ്ങിയവയാണ് ഇവരുടെ പ്രവർത്തങ്ങൾ . ഇവരുടെ പ്രവർത്തനങ്ങളുടെ ഫലമായാണ് ഇപ്പോൾ വയനാട്ടിൽ രക്ഷാപ്രവർത്തനം കൂടുതൽ ഊർജിതമായത് .
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.