balu thumb

വയലിനിസ്റ്റ് ബാലഭാസ്കറിന് ഇന്ന് പിറന്നാൾ: കണ്ണീരടങ്ങാതെ ആരാധകർ!!!

Balabhaskar birthday wishes: വയലിനെ പ്രാണനായി കണ്ട പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന് ഇന്ന് പിറന്നാൾ. പുതുതലമുറയിലെ സംഗീത പ്രേമികള്‍ക്ക് വയലിനിസ്റ് എന്നാൽ ബാലഭാസ്കർ എന്നൊരു നിർവചനം കൂടിയുണ്ട്. 1978 ജൂലൈ 10നായിരുന്നു ബാലഭാസ്‍കർ ജനിച്ചത്. അമ്മാവനും പ്രമുഖ വയലിനിസ്റ്റുമായ ബി. ശശികുമാര്‍ ആദ്യ ഗുരുവായി. മൂന്നാം വയസു മുതല്‍ വയലിൻ പഠനം ആരംഭിച്ചു. പതിനേഴാം വയസ്സില്‍ തന്നെ സിനിമ ലോകത്തേക്ക് ചുവടുറപ്പിച്ചു. രണ്ടാം വര്‍ഷം പ്രീഡിഗ്രി വിദ്യാര്‍ഥിയായിരുന്ന സമയത്താണ് ബാലഭാസ്കർ ‘മംഗല്യപ്പല്ലക്ക്’ എന്ന സിനിമയ്‌ക്കായി സംഗീതം ഒരുക്കിയത്. […]

Balabhaskar birthday wishes: വയലിനെ പ്രാണനായി കണ്ട പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന് ഇന്ന് പിറന്നാൾ. പുതുതലമുറയിലെ സംഗീത പ്രേമികള്‍ക്ക് വയലിനിസ്റ് എന്നാൽ ബാലഭാസ്കർ എന്നൊരു നിർവചനം കൂടിയുണ്ട്. 1978 ജൂലൈ 10നായിരുന്നു ബാലഭാസ്‍കർ ജനിച്ചത്. അമ്മാവനും പ്രമുഖ വയലിനിസ്റ്റുമായ ബി. ശശികുമാര്‍ ആദ്യ ഗുരുവായി. മൂന്നാം വയസു മുതല്‍ വയലിൻ പഠനം ആരംഭിച്ചു. പതിനേഴാം വയസ്സില്‍ തന്നെ സിനിമ ലോകത്തേക്ക് ചുവടുറപ്പിച്ചു.

balu 1

രണ്ടാം വര്‍ഷം പ്രീഡിഗ്രി വിദ്യാര്‍ഥിയായിരുന്ന സമയത്താണ് ബാലഭാസ്കർ ‘മംഗല്യപ്പല്ലക്ക്’ എന്ന സിനിമയ്‌ക്കായി സംഗീതം ഒരുക്കിയത്. പിന്നീട് കണ്ണാടിക്കടവത്ത് എന്ന സിനിമയ്‍ക്കും സംഗീതസംവിധാനം നിര്‍വഹിച്ചു. പിന്നെ കുറച്ചു നാൾ സിനിമയിൽ നിന്നും മാറി വേദിയിൽ അത്ഭുതം സൃഷ്ടിക്കുകയായിരുന്നു ബാലഭാസ്കർ. ഇന്ത്യക്കു അകത്തും പുറത്തുമായി യേശുദാസ്, കെ.എസ് ചിത്ര, മട്ടന്നൂർ ശങ്കരൻകുട്ടി, ശിവമണി, കലാമണ്ഡലം ഹൈദരലി തുടങ്ങി നിരവധി പ്രമുഖർക്കൊപ്പം അനേകം സ്റ്റേജ് ഷോകൾ ചെയ്തിട്ടുണ്ട്.

whatsapp icon
Kerala Prime News അംഗമാവാൻ

40 വയസിനുള്ളിൽ ഒരു കലാകാരൻ എത്തിപ്പിടിക്കാവുന്ന ഉയരങ്ങള്‍ എല്ലാം കീഴടക്കി മുന്നേറുകയായിരുന്നു ബാലഭാസ്കർ. കേരളത്തിൽ ആദ്യമായി ഇലക്ട്രിക് വയലിൻ പരിചയപ്പെടുത്തിയത് ബാലഭാസ്കർ ആയിരുന്നു. ഫ്യൂഷൻ സംഗീതത്തിന്റെ അനന്തസാധ്യതകളാണ് ആ മാന്ത്രിക വിരലുകളിൽ വിരിഞ്ഞത്. എന്നും കേൾക്കാൻ കൊതിക്കുന്ന സുന്ദര ഗാനങ്ങൾ ബാലു വയലിനിൽ മീട്ടുമ്പോൾ കേൾക്കുന്നവർ അതിൽ അലിഞ്ഞ് ഇല്ലാതെയാകുന്നു.

bal 2
Balabhaskar birthday wishes

ആരാധകരെ ഏറെ ഞെട്ടിചുകൊണ്ടാണ് 2018 സെപ്റ്റംബര്‍ 25നു പുലര്‍ച്ചെ ബാലഭാസ്കറും കുടുംബവും തിരുവനന്തപുരം പള്ളിപ്പുറത്ത് വാഹനാപകടത്തിൽപ്പെട്ടുവെന്ന വാർത്ത കേരളം അറിയുന്നത്. ഈണവും താളവും മുറിയാതെ ബാലു തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ കേരളം കാത്തിരുന്നു. ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി, മകള്‍ തേജസ്വിനി ബാല എന്നിവരും കാറില്‍ ഉണ്ടായിരുന്നു. അങ്ങനെ ആനന്ദിപ്പിച്ച, അമ്പരപ്പിച്ച കലാകാരനാണ് ഇപ്പോൾ മനസ്സിൽ നോവായി മാറുന്നത്. ഇപ്പോൾ ആ വയലിൻ സംഗീതം കേൾക്കുമ്പോൾ ഉള്ളൊന്നു പിടയാത്ത, കണ്ണൊന്നു നിറയാത്തവരായി ആരുമുണ്ടാകില്ല.അദ്ദേഹത്തിന്റെ ഈ ജന്മദിനവും ആരാധകർക്ക് കണ്ണീരോർമയാണ്

Read also: മനോഹരമായ ഒരു റൊമാന്റിക് വീഡിയോ; അതും പേരക്കുട്ടികളോടോപ്പം.!! വൈറൽ ആയി മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും വീഡിയോ..

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *