Basil Joseph Entertainment : മലയാളികളുടെ മനസിലിലേക്ക് വളരെ പെട്ടെന്ന് കയറി വന്ന നടനാണ് ബേസിൽ ജോസഫ്. നടനും സംവിധായകനും മാത്രമല്ല താരം ഇപ്പോൾ നിർമാണ രംഗത്തേക്കും കൂടി ചുവടു വച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് താരം ഇക്കാര്യം അറിയിച്ചത്. സോഷ്യൽ മീഡിയയിലൂടെ വളരെ രസകരമായ ഒരു വീഡിയോ രൂപത്തിലാണ് ഇക്കാര്യം അദ്ദേഹം പങ്കുവച്ചത്.
സൈലം ഫൗണ്ടറായ ഡോ.അനന്തുവും ബേസിലും ഒരുമിക്കുന്ന ആദ്യ ചിത്രം

എഡ്യൂക്കേഷൻ സെക്റ്ററിൽ ചരിത്രം സൃഷ്ടിച്ചിട്ടുള്ള സൈലം ഫൗണ്ടറായ ഡോ.അനന്തുവും ബേസിലും ചേർന്നാണ് ആദ്യ സിനിമ നിർമിക്കുന്നത്. ഒക്ടോബറിൽ ഷൂട്ടിംഗിന് തുടക്കം കുറയ്ക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. മിന്നൽ മുരളി, കുഞ്ഞിരാമായണം, ഗോദ എന്നി സിനിമകൾ സംവിധാനം ചെയ്ത നടനാണ് ബേസിൽ. ബേസിലിനൊപ്പം കേരളത്തിലെ പ്രിയപ്പെട്ട അധ്യാപകനും സൈലം ലേർണിംഗിന്റെ സ്ഥാപകനായ അനന്തുവും ഒന്നിക്കുമ്പോൾ എന്തായിരിക്കും പ്രേക്ഷകർക്ക് വേണ്ടി കരുതിവെച്ചിട്ടുണ്ടാവുക എന്ന ആകാംക്ഷയിലാണ് ആരാധകർ.

നിർമാണത്തിന് ഒരുങ്ങി ബേസിൽ ജോസഫ്
വളരെ ക്രീയേറ്റീവ് ആയാണ് വിഡീയോ ചെയ്തിരിക്കുന്നത്. ഇരുവരുടെയും പ്രൊഡക്ഷൻ കമ്പനിയുടെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വയറലായി കഴിഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ അപ്ഡേറ്റുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷ. മരണമാസ്സ് ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ബേസിൽ ജോസഫ് ചിത്രം.

ടൊവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്നാണ് സിനിമ നിർമിച്ചത്. ടൊവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവരാണ് മരണമാസ്സിന്റെ നിർമാതാക്കൾ. ബേസിലിന് പുറമേ സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, സിജു സണ്ണി, അനിഷ്മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. Basil Joseph Entertainment
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




