ബ്ലാസ്റ്റേഴ്‌സിന് ചില കണക്കുകൾ തീർക്കാനുണ്ട്, ഇരുന്നൂറാം ഐഎസ്എൽ മത്സരത്തിന് ചിരവൈരികൾക്കെതിരെ കൊമ്പന്മാർ ഇറങ്ങുന്നു

Bengaluru FC vs Kerala Blasters

ഈ സീസണിൽ ഇതുവരെ ഫോമിലെത്താൻ കഴിഞ്ഞിട്ടില്ലാത്ത കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് വൈകുന്നേരം നടക്കുന്ന മത്സരത്തിൽ (Kerala Blasters Next Match) ബെംഗളൂരു എഫ്‌സിയെ നേരിടാൻ ഒരുങ്ങുകയാണ്. ബെംഗളൂരുവിന്റെ മൈതാനത്ത് വെച്ചാണ് മത്സരം നടക്കുന്നത്. കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ രണ്ടു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബെംഗളൂരു വിജയം നേടിയിരുന്നു.(Bengaluru FC vs Kerala Blasters)

കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ ബെംഗളൂരുവിനെതിരെ (Bengaluru FC vs Kerala Blasters) ബ്ലാസ്റ്റേഴ്‌സ് പൂർണമായി ആധിപത്യം സ്ഥാപിച്ചിരുന്നെങ്കിലും വ്യക്തിഗത പിഴവുകൾ തിരിച്ചടി ആവുകയായിരുന്നു. പ്രീതം കോട്ടാലും ഗോൾകീപ്പറായ സോം കുമാറും വരുത്തിയ പിഴവുകളിലാണ് ബെംഗളൂരു എഫ്‌സി രണ്ടു ഗോളുകൾ നേടിയത്. ആ പിഴവുകൾ ഇല്ലായിരുന്നെങ്കിൽ മത്സരം ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാനുള്ള എല്ലാ സാധ്യതയും ഉണ്ടായിരുന്നു.

Bengaluru FC vs Kerala Blasters
Bengaluru FC vs Kerala Blasters

ആ മത്സരത്തിന് ശേഷം കേരള ബ്ലാസ്‌റ്റേഴ്‌സിനെ (Kerala Blasters) ബെംഗളൂരു എഫ്‌സി ഒഫീഷ്യൽ പേജുകളും ആരാധകരും പരിഹസിച്ചതിനു കണക്കില്ല. നിരവധി ട്രോളുകളാണ് ബെംഗളൂരു എഫ്‌സിയുടെ പേജിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ വന്നത്. അതുകൊണ്ടു തന്നെ ഇന്ന് നടക്കാനിരിക്കുന്ന, ഐഎസ്എല്ലിലെ തങ്ങളുടെ ഇരുന്നൂറാം മത്സരത്തിൽ വിജയം നേടി അതിനു പകരം വീട്ടുകയെന്നത് ബ്ലാസ്റ്റേഴ്‌സിന് ആവശ്യമുള്ള കാര്യമാണ്.

Bengaluru FC vs Kerala Blasters

ബെംഗളൂരു എഫ്‌സി ഈ സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം നടത്തി ഗോളൊന്നും വഴങ്ങാതെ കുതിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ നാല് മത്സരങ്ങളിൽ ഒരു ജയം മാത്രം സ്വന്തമാക്കിയ അത്രയും മത്സരങ്ങളിൽ നിന്നും അവർ പത്ത് ഗോളുകളാണ് വഴങ്ങിയത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ (Kerala Blasters) മൈതാനത്തു നിന്നും വഴങ്ങിയ ഈ സീസണിലെ ആദ്യത്തെ ഗോൾ അവരുടെ ഗതി തന്നെ മാറ്റിയെന്നാണ് ആരാധകർ പറയുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) മികച്ച ഫോമിലല്ലെങ്കിലും ടീമിൽ ആരാധകർക്ക് പ്രതീക്ഷയുണ്ട്. വ്യക്തിഗത പിഴവുകൾ ഒഴിവാക്കിയാൽ എല്ലാ മത്സരവും വിജയിക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിയും. കൊച്ചിയിൽ നടന്ന മത്സരത്തിൽ കാണിച്ച ആധിപത്യം ബെംഗളൂരുവിന്റെ മൈതാനത്തും കാണിക്കാൻ കഴിയുമെന്നും വിജയം നേടി പ്രതികാരം ചെയ്യാൻ കഴിയുമെന്നും തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

Read also: 5 താരങ്ങൾ പുറത്തേക്ക്,ബ്ലാസ്റ്റേഴ്സിൽ വൻ അഴിച്ചു പണി നടക്കും

Leave a Comment