fea 42 min

എങ്ങനെ വരുന്നു എന്നതിലല്ല കാര്യം, എന്ത് ചെയ്യുന്നു എന്നതിലാണ് കാര്യം: പെപ്ര പറയുന്നു

kerala blasters fc

കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters) രണ്ട് മത്സരങ്ങളിലെ ഇടവേളക്ക് ശേഷം ഒരിക്കൽ കൂടി വിജയവഴിയിൽ എത്തിയിരുന്നു. ഐഎസ്എല്ലിൽ (ISL) നടന്ന അഞ്ചാം റൗണ്ട് പോരാട്ടത്തിൽ മുഹമ്മദൻസിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters) പരാജയപ്പെടുത്തിയിട്ടുള്ളത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. ആദ്യ പകുതിയിലെ മോശം പ്രകടനത്തിനുശേഷം രണ്ടാം പകുതിയിൽ ഗംഭീര പ്രകടനം നടത്തിക്കൊണ്ട് ക്ലബ്ബ് തിരിച്ചുവരികയായിരുന്നു.

പെപ്രയുടെ സബ്സ്റ്റ്യൂഷൻ എടുത്തു പറയേണ്ടതാണ്. താരം വന്നതിനുശേഷം മുന്നേറ്റ നിരയിൽ ഒരു ഊർജ്ജം കൈവരികയായിരുന്നു. മാത്രമല്ല സമനില ഗോൾ നേടിയത് അദ്ദേഹമാണ്. നോഹയുടെ അസിസ്റ്റിൽ നിന്നായിരുന്നു താരം ഗോൾ നേടിയത്. ഈ സീസണിൽ രണ്ടാമത്തെ ഗോളാണ് താരം നേടിയിട്ടുള്ളത്. നേരത്തെ ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് (Kerala Blasters) വേണ്ടി വിജയഗോൾ നേടിയത് ഈ ഘാന താരം തന്നെയാണ്.

whatsapp icon
Kerala Prime News അംഗമാവാൻ

നിലവിൽ സ്ട്രൈക്കർ പൊസിഷനിൽ ജീസസ് ജിമിനസ് ഉള്ളതുകൊണ്ട് തന്നെ പെപ്രക്ക് സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം ലഭിക്കാറില്ല. പകരക്കാരന്റെ വേഷത്തിലാണ് മിക്ക മത്സരങ്ങളിലും അദ്ദേഹം ഇറങ്ങാറുള്ളത്. എന്നിട്ടും ഇമ്പാക്ട് സൃഷ്ടിക്കാൻ അദ്ദേഹത്തിനു കഴിയുന്നുണ്ട്. ഇതേക്കുറിച്ച് അദ്ദേഹം തന്നെ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. എങ്ങനെ ഇറങ്ങുന്നു എന്നതിലല്ല, മറിച്ച് എന്ത് ചെയ്യുന്നു എന്നുള്ളതിലാണ് കാര്യം എന്നാണ് ഈ സ്ട്രൈക്കർ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

blasters player peprah opinion

‘ നമ്മൾ മത്സരത്തിൽ സ്റ്റാർട്ട് ചെയ്യുന്നുണ്ടോ അതല്ല ബെഞ്ചിൽ നിന്നാണോ വരുന്നത് എന്നതിലൊന്നും കാര്യമില്ല.മറിച്ച് ടീമിനെ മൂന്ന് പോയിന്റുകൾ നേടിക്കൊടുക്കാൻ സഹായിക്കുക എന്നുള്ളതിൽ മാത്രമാണ് കാര്യമുള്ളത് ‘ ഇതാണ് പെപ്ര പറഞ്ഞിട്ടുള്ളത്. അതായത് പകരക്കാരന്റെ വേഷത്തിൽ ഇറങ്ങുന്നതിൽ ഒന്നും തന്നെ അദ്ദേഹത്തിന് അതൃപ്തികൾ ഇല്ല. മറിച്ച് ടീമിനെ പരമാവധി സഹായിക്കുക എന്നുള്ളതാണ് തന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കുകയാണ് ഇതിലൂടെ പെപ്ര ചെയ്തിട്ടുള്ളത്.

ഇനി ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിൽ ബംഗളൂരു എഫ്സിയെയാണ് (Bengaluru FC) നേരിടുക. വെള്ളിയാഴ്ച വൈകിട്ട് 7:30ന് കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് മത്സരം നടക്കുക. ബ്ലാസ്റ്റേഴ്സിന്റെ ചിരവൈരികളായ ബംഗളൂരുവിനെ എന്ത് വിലകൊടുത്തും പരാജയപ്പെടുത്തേണ്ടതുണ്ട്. അത് ആരാധകരുടെ ഒരു അഭിമാന പ്രശ്നമാണ്.

Read also: രണ്ടാം പകുതിയിൽ മത്സരത്തിന്റെ ഗതിമാറ്റാൻ കഴിഞ്ഞു, കേരള ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവിനെക്കുറിച്ച് മൈക്കൽ സ്റ്റാറെ

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *