bsnl new recharge offers: സ്വകാര്യ ടെലികോം കമ്പനികൾക്ക് പണി കൊടുത്ത് കൊണ്ട് ഇതാ ബിഎസ്എൻഎലിന്റെ തകർപ്പൻ പ്ലാൻ. ടെലികോം ഉപഭോക്താക്കൾക്ക് ഇരുട്ടടി സമ്മാനിച്ച് ജിയോയും എയർടെല്ലും വോഡഫോൺ-ഐഡിയയും താരിഫ് നിരക്കുകൾ വർധിപ്പിച്ചതിന് പിന്നാലെ ആണ് ആശ്വാസമായി ബിഎസ്എൻഎല്ലിൻറെ പുത്തൻ പ്ലാൻ. സ്വകാര്യ മൊബൈൽ ഫോൺ സേവനദാതാക്കൾ 25 ശതമാനം വരെ താരിഫ് നിരക്ക് കുത്തനെ കൂട്ടിയപ്പോഴാണ് പൊതുമേഖല കമ്പനിയായ ബിഎസ്എൻഎൽ ചെറിയ തുകയുടെ മെച്ചപ്പെട്ട പ്ലാൻ അവതരിപ്പിച്ച് ഉപഭോക്താക്കളെ ആകർഷിക്കുന്നത്.
ജിയോ, എയർടെൽ, വിഐ എന്നിവയുടെ താരിഫ് വർധ ജൂലൈ 3, 4 തിയതികളിലാണ് രാജ്യത്ത് നിലവിൽ വന്നത്. ഇതോടെ മൊബൈൽ റീച്ചാർജിംഗ് ലക്ഷക്കണക്കിന് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ദുരിതമായി. രണ്ട് സിം കാർഡുകൾ ഉപയോഗിക്കുന്നവർ കൂടുതൽ പ്രതിസന്ധിയിലുമായി. എന്നാൽ പൊതുമേഖല കമ്പനിയായ ബിഎസ്എൻഎൽ ഇപ്പോഴും പഴയ നിരക്കിലാണ് മൊബൈൽ റീച്ചാർജ് പ്ലാനുകൾ നൽകുന്നത്. നിരക്ക് വർധിപ്പിച്ച ശേഷമുള്ള ജിയോ, എയർടെൽ, വി പ്ലാനുകളേക്കാൾ എന്തുകൊണ്ടും സാമ്പത്തികമായി ഗുണകരമാണ് ഇത്. ഈ റീച്ചാർജ് പ്ലാനുകൾ ഉപഭോക്താക്കളെ കാര്യമായി ആകർഷിക്കാനിടയുണ്ട്.
പുത്തൻ പ്ലാൻ വിവരങ്ങൾ
ബിഎസ്എൻഎൽ അവതരിപ്പിച്ച പുത്തൻ റീച്ചാർജ് പ്ലാനാണ് ഏറ്റവും ശ്രദ്ധേയം. 249 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനിൽ, ഉപയോക്താക്കൾക്ക് 45 ദിവസത്തേക്ക് ഇന്ത്യയിലെവിടെയും ഏതൊരു നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളും 25Mbps വേഗതയിൽ ആകെ 90 ജിബി ഡാറ്റയും അതായത് പ്രതി ദിനം 2 ജിബി വച്ച് ഈ പാക്കേജിൽ ലഭിക്കും. ഇതിനൊപ്പം ദിവസവും 100 സൗജന്യ എസ്എംഎസും ലഭിക്കും.
bsnl new recharge offers
അതേസമയം, 299 രൂപ പ്ലാൻ 25Mbps വേഗതയിൽ 20GB ഡാറ്റയും തുടർന്ന് 2Mbps വേഗതയിൽ അൺലിമിറ്റഡ് ഡാറ്റയും വാഗ്ദാനം ചെയ്യുന്നു.BSNL-ൻ്റെ ഈ ബ്രോഡ്ബാൻഡ് പ്ലാനുകളെല്ലാം ഉപയോക്താക്കൾക്ക് രാജ്യത്തുടനീളമുള്ള ഏത് നമ്പറിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകളുടെ പ്രയോജനം നൽകുന്നു. ഗ്രാമപ്രദേശങ്ങൾക്കുള്ള ഓഫറുകൾക്കൊപ്പം, സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനി നഗര ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന പ്ലാനുകളും നൽകുന്നു. എന്നാൽ 249 രൂപ മുടക്കിയാൽ എയർടെല്ലിൽ 28 ദിവസത്തേക്ക് 1 ജിബി വീതം ഡാറ്റയെ ലഭിക്കൂ.
Read also: ഷവോമി മിക്സ് ഫോൾഡ് 4 ഈ മാസമെത്തും, “പുതു തലമുറ”യുടെ ഫോണിനെ പറ്റിയുള്ള പുതിയ വിവരങ്ങൾ അറിയാം!!!
Niranjan is a creative content writer with a flair for storytelling. With 2+ years of experience in writing website content and blog posts, He excels in crafting compelling narratives that captivate audiences. His writing style is conversational, relatable, and engaging, with a focus on brand voice and tone.
Pingback: പാൻ കാർഡ് ഉടമകൾ ജാഗ്രതൈ; നിങ്ങളുടെ പാൻ കാർഡ് കാലഹരണപ്പെടുന്നതാണോ? പുതുക്കേണ്ടതുണ്ടോ? പാൻ കാർഡ