cauliflower curry: വളരെ കുറഞ്ഞ സമയം കൊണ്ട് കുറഞ്ഞ ചേരുവകൾ കൊണ്ടും ഒരു നാടൻ രീതിയിൽ കോളിഫ്ലവർ മസാല ഉണ്ടാക്കുന്ന റെസിപ്പി ആണിത്
ചേരുവകൾ
- കോളി ഫ്ലവർ – 200 ഗ്രാം
- വെളിച്ചെണ്ണ
- വേപ്പില
- സവാള – 2 എണ്ണം
- പച്ച മുളക് – 2 എണ്ണം
- ഉപ്പ് – ആവശ്യത്തിന്
- ഇഞ്ചി ചതച്ചത് – 1 ടീ സ്പൂൺ
- വെളുത്തുള്ളി ചതച്ചത് – 1. 1/2 ടീ സ്പൂൺ
- മഞ്ഞൾപൊടി – 1/4 ടീ സ്പൂൺ
- കാശ്മീരി മുളക് പൊടി – 1 ടേബിൾ സ്പൂൺ
- മല്ലി പൊടി – 1. 1/2 ടീ സ്പൂൺ
- പെരുംജീരക പൊടി – 1/2 ടീ സ്പൂൺ
- ഗരം മസാല – 1 ടീ സ്പൂൺ
- തക്കാളി – 1 എണ്ണം
- കുരുമുളക് പൊടി – 1/2 ടീ സ്പൂൺ
രീതി
ചെറുതാക്കി മുറിച്ച കോളിഫ്ലവർ ഉപ്പും മഞ്ഞൾപ്പൊടിയും കലക്കിയ ചൂട് വെള്ളത്തിൽ ഇട്ട് 15 മിനിറ്റ് വെക്കുക. ശേഷം ഇത് വീണ്ടും നല്ല വെള്ളത്തിൽ കഴുകി വെക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു അതിലേക്ക് കറിവേപ്പില ഇട്ടുകൊടുക്കുക. കൂടെ തന്നെ നീളത്തിൽ അരിഞ്ഞ സവാളയും പച്ചമുളകും ആവശ്യത്തിന് ഉപ്പും ഇട്ട് നന്നായി വഴറ്റുക. ഇനി ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഇട്ടുകൊടുത്തു സവാള നല്ല ഗോൾഡൻ ബ്രൗൺ നിറമാകുന്ന വരെ വഴറ്റുക.
cauliflower curry
ശേഷം ചെറുതായി അരിഞ്ഞ തക്കാളിയും കുറച്ചു വെള്ളവും ഒഴിച്ചു കൊടുത്തു തക്കാളി ഉടയുന്നവരെ കുക്ക് ചെയ്യുക. ഇനി ഇതിലേക്ക് മഞ്ഞൾപ്പൊടി കശ്മീരി മുളകുപൊടി ഗരം മസാല പെരുംജീരക പൊടി മല്ലിപ്പൊടി എന്നിവ ഇട്ട് കൊടുത്ത് പൊടികളുടെ പച്ചമണം മാറുന്നവരെ വഴറ്റുക. ശേഷം കഴുകി വച്ചിരിക്കുന്ന കോളിഫ്ലവർ ഇട്ടു കൊടുത്ത് നന്നായി മസാലയുമായി ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് അടച്ചുവെച്ച് കോളിഫ്ലവർ വേവിക്കുക. ഇനി ഇതിലേക്ക് കുരുമുളകുപൊടിയും കുറച്ചു ഗരം മസാലയും കറിവേപ്പിലയും കൂടി ഇട്ടു കൊടുത്ത് ഇളക്കി യോജിപ്പിച്ച് കഴിഞ്ഞാൽ കോളിഫ്ലവർ മസാല റെഡി.
Read also: ഹോട്ടലിൽ കിട്ടുന്ന പോലെത്തെ ടേസ്റ്റി ചെട്ടിനാട് ചിക്കൻ കറി എങ്ങനെ ഉണ്ടാക്കും എന്ന് നോക്കാം!!!
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.