ലക്ഷദ്വീപിന് മുകളിൽ രൂപംകൊണ്ട ന്യൂനമർദം മധ്യ കിഴക്കൻ അറബിക്കടലിൽ ഗോവ- കർണാടക തീരത്തിന് സമീപം ശക്തി കൂടിയ ന്യൂനമർദമായി മാറി. വടക്കുപടിഞ്ഞാറ് ദിശയിലാണ് ന്യൂനമർദം സഞ്ചരിക്കുന്നത്. അതിനാൽ അടുത്ത 2,3 ദിവസത്തിനുള്ളിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഫലമായി കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിൽ മഴ ലഭിക്കുന്നുണ്ട്. തെക്കൻ കേരളത്തിലും നേരിയ മഴ തുടരാൻ സാധ്യത. നിലവിൽ യെലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അറബിക്കടലിൽ തന്നെ തീവ്രന്യൂനമർദം ശക്തികുറഞ്ഞ് ഇല്ലാതാകും. അതിനാൽ ഗോവ, കേരള, കർണാടക തീരങ്ങൾ സുരക്ഷിതമാണ്. എന്നാൽ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നത് ആശങ്കയുളവാക്കുന്നു. ചക്രവാതച്ചുഴി നിൽക്കുന്നത് ഇപ്പോൾ ചെന്നൈ തീരത്തോട് ചേർന്നാണ്. ഒക്ടോബർ 12ഓടെ ഇത് ന്യൂനമർദമായി മാറുമെന്നാണ് കരുതുന്നത്.
ഇത് ചെന്നൈ തീരത്തേക്ക് അടുക്കാനാണ് സാധ്യത. ന്യൂനമർദത്തിന്റെ സഞ്ചാരപാതയും തീവ്രതയും വ്യക്തമായെങ്കിൽ മാത്രമേ കേരളത്തിലെ ഇതിൻ്റെ സ്വാധീനം വിലയിരുത്താൻ കഴിയു. ഇതിന്റെ മുൻകരുതലായി ഒക്ടോബർ 13, 14 തീയതികളിൽ കേരളത്തിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ ലഭിക്കുന്ന മഴ അടുത്ത 2,3 ദിവസം കൂടി തുടരും.
chakravathachuzhi kalavastha
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെടുന്ന ചക്രവാതച്ചുഴികൾ മൂലം കാലവർഷത്തിന്റെ പിൻവാങ്ങൽ വൈകുകയാണ്. ഇപ്പോൾ പെയ്യുന്ന മഴ കാലവർഷത്തിന്റെ ഭാഗമായി ലഭിക്കുന്നതാണ്. എന്നാൽ ഈ മഴ തുലാവർഷ കണക്കിലാണ് ഉൾപ്പെടുത്തിരിക്കുന്നത്. ഒക്ടോബർ 1 മുതലാണ് തുലാവർഷം ആരംഭിച്ചത്. ഉച്ചകഴിഞ്ഞ് ഇടിമിന്നലോടുകൂടിയ മഴയായിരിക്കും ലഭിക്കുക.
Read also: അന്ന് ശാസ്ത്രജ്ഞൻ ഇന്ന് ഒരു സംരംഭകൻ ഈ ഉദയ് ആണ് താരം
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.