featured 3 min 6

നല്ലൊരു കരിയർ ഉറപ്പാക്കാനായി കാനഡയിൽ പഠിക്കാം ; സ്റ്റഡി പെര്‍മിറ്റ് മാറ്റങ്ങൾ അറിയാം!!!

changes in study permit in canada: ജോലി തേടുന്നവരുടെയും വിദ്യാർഥികളുടെയും ഉദ്യോഗാർഥികളുടെയും പ്രിയരാജ്യമാണ് കാനഡ. എന്നാൽ ഈയിടെയായി സ്റ്റഡി പെർമിറ്റും പോസ്റ്റ് ഗ്രാജുവേഷൻ വർക്ക് പെർമിറ്റ് (പിജിഡബ്ല്യുപി) എന്നീ നിയമങ്ങളിൽ ചില മാറ്റങ്ങൾ വന്നിരുന്നു. 3,60,000 സ്റ്റഡി പെർമിറ്റുകളാണ് 2024ൽ അന്താരാഷ്ട്ര വിദ്യാർഥികൾക്ക് നൽകുന്നത്. 2023-ലേതുമായി താരതമ്യം ചെയ്യുമ്പോൾ 35 ശതമാനം കുറവുണ്ട്. 2024 ജനുവരി 22 നൂ ശേഷം സ്റ്റഡി പെർമിറ്റ് അപേക്ഷകൾ സമർപ്പിക്കുമ്പോൾ അതാത് സ്ഥലങ്ങളിലെ അറ്റസ്റ്റേഷൻ ലെറ്ററും ഒപ്പം വെയ്ക്കണം. അവരവർ […]

changes in study permit in canada: ജോലി തേടുന്നവരുടെയും വിദ്യാർഥികളുടെയും ഉദ്യോഗാർഥികളുടെയും പ്രിയരാജ്യമാണ് കാനഡ. എന്നാൽ ഈയിടെയായി സ്റ്റഡി പെർമിറ്റും പോസ്റ്റ് ഗ്രാജുവേഷൻ വർക്ക് പെർമിറ്റ് (പിജിഡബ്ല്യുപി) എന്നീ നിയമങ്ങളിൽ ചില മാറ്റങ്ങൾ വന്നിരുന്നു. 3,60,000 സ്റ്റഡി പെർമിറ്റുകളാണ് 2024ൽ അന്താരാഷ്ട്ര വിദ്യാർഥികൾക്ക് നൽകുന്നത്. 2023-ലേതുമായി താരതമ്യം ചെയ്യുമ്പോൾ 35 ശതമാനം കുറവുണ്ട്. 2024 ജനുവരി 22 നൂ ശേഷം സ്റ്റഡി പെർമിറ്റ് അപേക്ഷകൾ സമർപ്പിക്കുമ്പോൾ അതാത് സ്ഥലങ്ങളിലെ അറ്റസ്റ്റേഷൻ ലെറ്ററും ഒപ്പം വെയ്ക്കണം. അവരവർ പഠിക്കാൻ ഉദ്ദേശിക്കുന്ന പ്രവിശ്യയുടേതാകണം ഇത്.

പോസ്റ്റ് ഗ്രാജുവേഷൻ വർക്ക് പെർമിറ്റ്

whatsapp icon
Kerala Prime News അംഗമാവാൻ

ജോലിക്ക് അർഹമായ ഒരു സ്റ്റഡി പ്രോഗ്രാം പൂർത്തിയാക്കുന്ന അന്താരാഷ്ട്ര വിദ്യാർഥികൾക്കാണ് പോസ്റ്റ് ഗ്രാജുവേഷൻ വർക്ക് പെർമിറ്റിനുള്ള അവകാശം ഉള്ളത്. മുൻപ് എട്ടുമാസത്തിലധികം വരുന്ന കാനഡയിലെ സ്റ്റഡി പ്രോഗ്രാം പൂർത്തിയാക്കിയവർ ഈ വർക്ക് പെർമിറ്റിന് അർഹരായിരുന്നു. പക്ഷേ 2024 സെപ്റ്റംബർ 1- ന് ശേഷം പബ്ലിക്-പ്രൈവറ്റ് പാർട്ട്ണർഷിപ്പ് (പിപിപി) സ്ഥാപനത്തിൽ നിന്നുമാണ് ബിരുദം പൂർത്തിയാക്കുന്നതെങ്കിൽ ഈ പെർമിറ്റ് ലഭിക്കില്ല.

inside 4 min 5
changes in study permit in canada

പങ്കാളിക്കുള്ള ഓപ്പൺ വർക്ക് പെർമിറ്റ് എലിജിബിലിറ്റി

2023 വരെ പൂർണസമയ സ്റ്റഡി പ്രോഗ്രാമുകൾക്ക് ചേർന്നിരുന്ന അന്താരാഷ്ട്ര വിദ്യാർഥികളുടെ പങ്കാളികൾക്ക് സ്‌പൗസൽ ഓപ്പൺ വർക്ക് പെർമിറ്റ്സിന് (SOWPs) അർഹരായിരുന്നു. എന്നാൽ നിലവിൽ ഇത് ഡോക്ടറൽ, മാസ്റ്റേഴ്സ് പഠനം നടത്തുന്നവരുടെ പങ്കാളിക്ക് മാത്രമേ ഈ വർക്ക് പെർമിറ്റിന് അർഹമായിരിക്കുള്ളൂ. പ്രധാനമായും ലോ, മെഡിസിൻ എന്നിവ പഠിക്കുന്നവരുടെ പങ്കാളികൾക്ക്.

വിദേശവിദ്യാർഥികൾക്കുള്ള ജീവിതച്ചെലവ് (cost of living) കൂട്ടാനും തീരുമാനമായി. പതിനായിരം ഡോളറിൽ നിന്ന് ഇത് ഇരുപതിനായിരം ഡോളറായാണ് ഉയർന്നത്. ട്യൂഷൻ ഫീ കൂടാതെയുള്ള തുകയാണിത്.

Read also: ഗോൾഡൻ വിസയുമായി ഒരു രാജ്യം കൂടി ; ലക്ഷ്യം നിക്ഷേപകർ!

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *