Chia Seeds Health Benefits: മധ്യ, തെക്കൻ മെക്സിക്കോയിൽ നിന്നുള്ള പുതിന കുടുംബത്തിലെ പൂവിടുന്ന സസ്യമായ സാൽവിയ ഹിസ്പാനിക്കയുടെയും തെക്കുപടിഞ്ഞാറൻ യുണൈറ്റഡ് സ്റ്റേറ്റ്സിലും മെക്സിക്കോയിലും കാണപ്പെടുന്ന അനുബന്ധ സ്പീഷീസായ സാൽവിയ കൊളംബേറിയയുടെയും ഭക്ഷ്യയോഗ്യമായ വിത്തുകളാണ് ചിയ വിത്തുകൾ (chia seeds).
തെക്കേ അമേരിക്കന്‍ ഉല്പന്നമായ ചിയാ സീഡ്സ് നാരുകളാലും പ്രോട്ടീനുകളാലും പല തരം വൈറ്റമിനുകളാലുമെല്ലാം സമ്പുഷ്ടമാണ്. അതിനാൽ ഇത് ദിവസവും 1, 2 ടേബിള്‍ സ്പൂണ്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിനു ഒട്ടേറെ ഗുണം ചെയ്യും.തടികൊണ്ട് ഒത്തിരി വിഷമിക്കുന്നവർക്കും പൊണ്ണതടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കും പരീക്ഷിയ്ക്കാവുന്ന ഉത്തമമായ ഭക്ഷണ വസ്തുവാണ് ചിയാസീഡ്സ് . ഇതിൽ ഫൈബര്‍, പ്രോട്ടീന്‍ സമ്പുഷ്ടമായതാണ് ഒരു കാര്യം.
Chia Seeds Health Benefits
നാരുകള്‍ അടങ്ങിയ ഭക്ഷണ വസ്തുക്കള്‍ വിശപ്പ് കുറയ്ക്കും. ദഹനം മെച്ചപ്പെടുത്തും. അപചയ പ്രക്രിയ ശക്തിപ്പെടുത്തും. ഇതെല്ലാം തന്നെ തടി കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ ഇന്ഫ്ളമേഷന് അഥവാ വീക്കം കുറയ്ക്കാനും സിയ സീഡ്സ് ഉത്തമമാണ്.ക്യാന്‍സര്‍, അസ്ഥി സംബന്ധമായ പ്രശ്നങ്ങള്‍, സന്ധിവേദന തുടങ്ങിയ പല രോഗങ്ങള്‍ക്കും കാരണം ശരീരത്തിലുണ്ടാകുന്ന ഇന്ഫ്ളമേഷന് തന്നെയാണ്.
ചിയാ സീഡ്സിന്റെ ഉപയോഗം ഇത്തരം കൊഴുപ്പ് കുറച്ച് ശരീരത്തെ ഇത്തരം രോഗവസ്ഥയിൽ നിന്നും സംരക്ഷിക്കുന്നു.ഇതു പോലെ പ്രോട്ടീന്‍ സമ്പുഷ്ടമായ ഇത് മസില് ആരോഗ്യത്തിന് സഹായിക്കും. ഇതില്‍ കാല്‍സ്യം ധാരാളമുണ്ട്. പാലിലുള്ളത്രത്തോളം കാല്‍സ്യം ഈ വിത്തുകളിലുമുണ്ട്. പാലുല്പന്നങ്ങള് കഴിയ്ക്കാന്‍ താല്പര്യപ്പെടാത്തവര്ക്ക് ഇത് അത്യുത്തമമാണ്.മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കും ഇത്തരം സീഡ്സ്കൾ ഉപയോഗിക്കുന്നു.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.