Chippy at Attukal Pongala

ആറ്റുകാൽ പൊങ്കാലയൊരുക്കി തലസ്ഥാന നഗരി; ഒപ്പം ആറ്റുകാൽ പൊങ്കാലയുടെ അംബാസഡർ എന്ന് വിശേഷിപ്പിക്കുന്ന ചിപ്പിയും. !! |Chippy at Attukal Pongala

Chippy at Attukal Pongala : ആറ്റുകാൽ പൊങ്കാലയെ വരവേറ്റിരിക്കുകയാണ് തലസ്ഥാന നഗരി. ജാതി മത ഭേതമന്യേ എല്ലാവരും ഒരുമയോടെ പൊങ്കാല സമർപ്പണത്തിനായുള്ള തയ്യാറെടുപ്പിലാണ്. മറ്റു ജില്ലകളിൽ നിന്നും പൊങ്കാലയിടാൻ എത്തുന്നവരെ ഇരുകയ്യും നീട്ടിയാണ് തലസ്ഥാന നഗരിയിലെ ജനങ്ങൾ സ്വീകരിക്കുന്നത്. ഇന്നലെ രാവിലെ മുതലേ ഭക്തർ പൊങ്കാല സമർപ്പണത്തിനായുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. കൂടാതെ സിനിമ സീരിയൽ താരങ്ങളും ഇത്തവണ പൊങ്കാലയിടുന്നുണ്ട്. അതിൽ ഏറ്റവും പ്രിയങ്കരിയാണ് നടി ചിപ്പി രഞ്ജിത്ത്. കഴിഞ്ഞ 20 വർഷത്തിലധികമായി ചിപ്പി പൊങ്കാല സമർപ്പിക്കുന്നു. […]

Chippy at Attukal Pongala : ആറ്റുകാൽ പൊങ്കാലയെ വരവേറ്റിരിക്കുകയാണ് തലസ്ഥാന നഗരി. ജാതി മത ഭേതമന്യേ എല്ലാവരും ഒരുമയോടെ പൊങ്കാല സമർപ്പണത്തിനായുള്ള തയ്യാറെടുപ്പിലാണ്. മറ്റു ജില്ലകളിൽ നിന്നും പൊങ്കാലയിടാൻ എത്തുന്നവരെ ഇരുകയ്യും നീട്ടിയാണ് തലസ്ഥാന നഗരിയിലെ ജനങ്ങൾ സ്വീകരിക്കുന്നത്. ഇന്നലെ രാവിലെ മുതലേ ഭക്തർ പൊങ്കാല സമർപ്പണത്തിനായുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. കൂടാതെ സിനിമ സീരിയൽ താരങ്ങളും ഇത്തവണ പൊങ്കാലയിടുന്നുണ്ട്. അതിൽ ഏറ്റവും പ്രിയങ്കരിയാണ് നടി ചിപ്പി രഞ്ജിത്ത്.

കഴിഞ്ഞ 20 വർഷത്തിലധികമായി ചിപ്പി പൊങ്കാല സമർപ്പിക്കുന്നു. പതിവ് തെറ്റാതെ ഇത്തവണയും ചിപ്പി എത്തിയിരിക്കുന്നു എന്നതാണ് എല്ലാവരെയും ആകർഷിക്കുന്നത്. ആറ്റുകാൽ പൊങ്കാലയുടെ അംബാസഡർ എന്നാണ് ജനങ്ങൾ ചിപ്പിയെ വിശേഷിപ്പിക്കുന്നത്. അത്രമേൽ ജനങ്ങൾക്കും ആറ്റുകാൽ അമ്മക്കും പ്രിയങ്കരിയാണ്. ചിപ്പിയില്ലാതെ എന്ത് പൊങ്കാല എന്നാണ് പൊതുവെ ആരാധകർ നൽകുന്ന കമന്റുകൾ. പൊങ്കാല ദിനത്തിന് മുന്നോടിയായി ചിപ്പി ക്ഷേത്ര ദർശനം നടത്തിയിരുന്നു. ഇത് സംബന്ധിച്ച ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. പൊങ്കാലയിടുന്നതിനായി ഇന്നലെ രാത്രിയോടെ ചിപ്പി അടുപ്പിനുള്ള സ്ഥാനം പിടിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വയറലായിരുന്നു. ഇത്തവണ ചിപ്പിയുടെ അമ്മയും കൂടെ തന്നെയുണ്ട്.

ആറ്റുകാൽ പൊങ്കാലയൊരുക്കി തലസ്ഥാന നഗരി

വയലറ്റ് നിറത്തിലുള്ള ബോർഡർ വരുന്ന സെറ്റ് മുണ്ട് ഉടുത്തു മുല്ലപ്പൂ കൂടിയാണ് ചിപ്പിയുള്ളത്. ആറ്റുകാൽ അമ്മയുടെ അനുഗ്രഹമാണ് തന്നെ ഇല്ലാത്തവനായും ഇവിടെ എത്തിക്കുന്നതെന്ന് എന്നാണ് നടി പറയുന്നത്. തന്റെ ജീവിതത്തിൽ വന്ന എല്ലാ സന്തോഷങ്ങൾക്കും അനുഗ്രഹങ്ങൾക്കുമുള്ള കാരണം ആറ്റുകാൽ അമ്മയാണെന്നാണ് ചിപ്പി പറയുന്നത്. എല്ലാം നല്ലതായി വരണം എന്നും നമുക്ക് മോശമായി വരുന്ന കാര്യങ്ങൾ മാറിപ്പോകണം എന്നുമാണ് ചിപ്പി പ്രതിക്കുന്നതെന്ന് കഴിഞ്ഞ തവണ പറഞ്ഞിരുന്നു.

ഒപ്പം ആറ്റുകാൽ പൊങ്കാലയുടെ അംബാസഡർ എന്ന് വിശേഷിപ്പിക്കുന്ന ചിപ്പിയും

ചിപ്പിയെ കൂടാതെ മറ്റു നിരവധി താരങ്ങളും പൊങ്കാലയിടുന്നുണ്ട്. കൂടാതെ ആയിരകണക്കിന് ഭക്ത ജനങ്ങളാണ് പൊങ്കാലയിട്ടുകൊണ്ടിരിക്കുന്നത്. പൊള്ളുന്ന വെയിലിനെയും മാറ്റി നിർത്തിയാണ് പൊങ്കാല സമർപ്പണം നടത്തുന്നത്. എല്ലാം ആറ്റുകാൽ അമ്മയുടെ അനുഗ്രഹത്താലും ആശിർവാദത്താലും ആണ് നടക്കുന്നതെന്നതെന്നാണ് ജനങ്ങൾ പറയുന്നത്. ക്ഷേത്ര പരിസരത്തുകൂടാതെ വീട്ടു മുറ്റങ്ങളിലും പൊങ്കാലയിടുന്നുണ്ട്. മറ്റു ജില്ലകളിൽ നിന്നും വന്നവർക്കു വീടിന്റെ സമീപങ്ങളിൽ പൊങ്കാല ഇടുന്നതുനുള്ള സൗകര്യവും ചെയ്തു നൽകുന്നുണ്ട്. Chippy at Attukal Pongala