അനാമികയുടെ മാതാപിതാക്കൾക്ക് മുന്നിൽ നന്ദുവിന്റെ താണ്ഡവം; ആകാംഷ നിറക്കുന്ന എപ്പിസോഡ് ഇങ്ങനെ. !! |Patharamattu Serial Promo Today 13 March 25

patharamattu serial promo Today 13 March 25 : ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയുന്ന പാരമ്പരയായ പത്തരമാറ്റിന്റെ ഇന്നത്തെ എപ്പിസോഡ് പ്രേക്ഷകരിൽ ആവേശം നിറയ്ക്കുന്നതാണ്. പ്രേക്ഷകർ ആഗ്രഹിച്ച നന്ദുവിന്റെ പ്രവർത്തികളാണ് ഇന്നത്തെ എപ്പിസോഡിൽ തകൃതിയായി നടക്കുന്നത്. നന്ദുവിന്റെ ഭാവി തന്നെ തകർക്കാൻ ശ്രമിച്ച അനാമികക്കും കുടുംബത്തിനും നേരെ പാഞ്ഞടുക്കുന്ന നന്ദുവിനെയാണ് കാണുന്നത്. നമ്മൾ ചെയുന്നതിനേക്കാൾ കൂടുതൽ തെറ്റുകൾ അവളുടെ അച്ഛനും അമ്മയും ചെയ്തു കഴിഞ്ഞു എന്നും കേസ് വന്നാൽ അനാമിക അനന്തപുരി തറവാട്ടിൽ നിന്നും പുറത്തുപോകും എന്ന് പറഞ്ഞുകൊണ്ടാണ് അനാമികയുടെ വീട്ടിലേക്ക് പോകുന്നത്.

അനാമികയുടെ മാതാപിതാക്കൾക്ക് മുന്നിൽ നന്ദുവിന്റെ താണ്ഡവം

ശേഷം അനാമികയുടെ അച്ഛനും അമ്മക്കും നേരെ ഭീഷണി മുഴക്കുന്ന നന്ദുവിനെയാണ് കാണുന്നത്. ചെയാത്ത കുറ്റത്തിന് തന്നെ പോലീസ് സ്റ്റേഷനിലും ജയിലിലും കയറ്റാൻ ശ്രമിച്ചെന്നും തന്നെ സമൂഹത്തിനു മുന്നിൽ നാണം കെടുത്താൻ ശ്രമിച്ചെന്നും ഇനി ചെയ്ത കുറ്റത്തിന് ഇങനെ ചെയ്യാൻ നോക്ക് എന്നും പറഞ്ഞാണ് നന്ദു അനാമികയുടെ അച്ഛന്റെയും അമ്മയുടെയും പക്കൽ നിന്നും മടങ്ങുന്നത്. അതേസമയം അനാമികയും അനിയും തമ്മിലുള്ള വഴക്ക് വർധിച്ചുകൊണ്ടേയിരിക്കുകയാണ്. ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസവും ഭിന്നതകളും തുടരുന്നു. എല്ലാം കഴിഞ്ഞു നിൽക്കുകയാണ് താൻ എന്നും തന്നെ ചൊടിപ്പിക്കാൻ നോക്കണ്ട എന്ന് അനാമിക പറയുമ്പോൾ നീ ചൊടിച്ചാലും എനിക്കൊരു കുഴപ്പവും ഇല്ല എന്നാണ് ആനിയുടെ മറുപടി.

patharamattu serial promo

ആകാംഷ നിറക്കുന്ന എപ്പിസോഡ് ഇങ്ങനെ

നന്ദുവിനെ ജയിലിൽ നിന്നും ഇറക്കിയത് ആരാണെന്ന് മനസിലാവാതെയാണ് ആദർശ് നടക്കുന്നത്. തന്റെ ‘അമ്മ തന്നെയാണ് നന്ദുവിനെ പുറത്തിറക്കിയിരിക്കുന്നതെന്ന് ആദർശ് അറിയുന്നില്ല. നന്ദുവിനെ പുറത്തിറക്കാൻ നന്ദുവിന്റെ അച്ഛനും അമ്മയും വക്കീലിനെ സമീപിച്ചിട്ടില്ലെന്നും പിന്നാരായിരിക്കും ഇത് ചെയ്തിരിക്കുന്നതെന്ന് ആദർശ് അമ്മയായ ദേവയാനിയോട് ചോദിക്കുന്നു. എന്നാൽ താൻ ഒന്നും അറിഞ്ഞില്ലെന്നു മട്ടിലാണ് ദേവയാനിയുടെ നിൽപ്.

patharamattu serial promo 2

അതെ സമയം ദേവയാനിക്ക് നയനയോടുള്ള അടുപ്പം വർധിക്കുകയാണ്. ഞാൻ ഒരു പൊടിക്ക് ഒന്ന് ഒതുങ്ങിയിട്ടുണ്ടെന്നും അത് നിന്റെ ഭാഗ്യം എന്നും എന്റെ മകനെ ഓർത്താണ് ഇത് ചെയ്യുന്നതെന്നും ദേവയാനി നയനയോട് പറയുന്നുണ്ട്. സംഭവ ബഹുലമായ ഒരു എപ്പിസോഡ് ആണ് ഇന്ന് സംപ്രേഷണം ചെയുന്നത്. നന്ദുവിന്റെ ഉള്ളിലെ കനൽ ഇന്ന് അനാമികയുടെ അച്ഛന്റെയും അമ്മയുടെയും മുന്നിൽ ആളിക്കത്താൻ പോവുകയാണ്. ഇത് തന്നെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നതും.patharamattu serial promo Today 13 March 25

0/5 (0 Reviews)

Leave a Comment