coconut chemmen curry: നല്ല നാടൻ തേങ്ങ അരച്ച ചെമ്മീൻ കറി ഉണ്ടാകുന്നത് നോക്കാം. വളരെ പെട്ടന് തന്നെ നമ്മുക്ക് ഇത് ഉണ്ടാക്കി എടുക്കാൻ സാധിക്കും.
ചേരുവകൾ
- ചെമ്മീൻ – 1/2 കിലോ
- ചെറിയുള്ളി – 20 എണ്ണം
- പച്ച മുളക് – 2 എണ്ണം
- വേപ്പില
- ഇഞ്ചി – 1 ടേബിൾ സ്പൂൺ
- തക്കാളി – 3 എണ്ണം
- ഉലുവ – 1 ടീ സ്പൂൺ
- കാശ്മീരി മുളക് പൊടി – 1 ടീ സ്പൂൺ
- മഞ്ഞൾപൊടി – 1/2 ടീ സ്പൂൺ
- മുളക് പൊടി – 1 ടീ സ്പൂൺ
- കുടം പുളി
- തേങ്ങ ചിരകിയത് – 1 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
ചെമ്മീൻ കഴുകി വൃത്തിയാക്കി മാക്കി വെക്കുക. ഒരു മിക്സി ജാറിൽ തേങ്ങ ചിരകിയതും 6 ഉള്ളിയും 1/2 കപ്പ് വെള്ളവും ചേർത്ത് അരച്ച് എടുക്കുക. ഒരു മൺചട്ടി അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ അതിലേക് വെളിച്ചെണ്ണ ഒഴിച് കൊടുക്കുക. ഇനി ഇതിലേക്കു ഉലുവ ഇട്ട് കൊടുക്കുക. ശേഷം ചെറിയുള്ളി, ഇഞ്ചി, പച്ച മുളക് അരിഞ്ഞതും ഇട്ട് കൊടുത്ത് നന്നായി വഴറ്റുക. ഇനി ഇതിലേക്കു ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞു വെച്ച തക്കാളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളകി തക്കാളി ഉടച്ചു എടുക്കുക.
coconut chemmen curry
ഇനി കാശ്മീരി മുളക് പൊടി, മുളക് പൊടി, മഞ്ഞൾപൊടി എന്നിവ ഇട്ട് കൊടുത്ത് പൊടികളുടെ പച്ച മണം മാറുന്ന വരെ വഴറ്റുക. ശേഷം കുടം പുളി പിഴിഞ്ഞ വെള്ളം കൂടി ഒഴിച് അടച്ചു വെച്ച് 5 മിനിറ്റ് തിളപ്പിക്കുക. ഇനി ചെമീൻ ചേർത്ത് കൊടുത്ത് ഇളകി വീണ്ടും ഒരു 3 മിനിറ്റ് വേവിച ശേഷം അരച്ച് വെച്ച തേങ്ങ കൂടി ഒഴിച് കൊടുത്ത് ഇളക്കി യോജിപ്പിച്ച ശേഷം ചെറുതായി ചൂടായി കഴിയുമ്പോൾ തീ ഓഫ് ആകാം. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിച് ചൂടാകുമ്പോൾ ചെറിയുള്ളി അരിഞ്ഞതും വേപ്പിലയും ഇട്ട് നന്നായി മൂപ്പിച്ച ശേഷം ചെമീൻ കറിയിലേക് ഒഴിച് കൊടുക്കുക.
Read also: ഒരു സ്പെഷ്യൽ ചെമ്മീൻ വരട്ട് റെസിപ്പി പറഞ്ഞു തരട്ടെ. ചോറിനൊപ്പം കിടിലൻ കോമ്പിനേഷൻ ആണ്!!
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.