കുക്കർ വിസിൽ വന്നാൽ പുറത്തേക്ക് തെറിക്കുന്നുണ്ടോ ? ഇതാ പരിഹാരം ഇങ്ങനെ ഒന്ന് ചെയ്തു നോക്ക് .!!ഈ സൂത്രം അറിയാതെ പോയല്ലോ ..|Cooker Tips

cooker tips

Cooker Tips : അടുക്കളയിൽ സ്ത്രീകൾക്ക് തീർത്താലും തീരാത്ത പണികളാണ്. അവ അടുക്കും ചിട്ടയോടെയും ചില പൊടികൈകൾ ഉപയോഗിച്ചും ഒക്കെ കൈകാര്യം ചെയ്യുമ്പോൾ നമുക്ക് പണികൾ വേഗത്തിൽ ചെയ്തു തീർക്കാനും അതുപോലെ തന്നെ സമയ ലാഭത്തിനും ശാരീരികഭാരം കുറയ്ക്കാനും സഹായിക്കുന്നു. ഭക്ഷണം പാകം ചെയ്യുക എന്നതിലുപരി അടുക്കളയും പരിസരവും വൃത്തിയായി സൂക്ഷിക്കാനും പാകം ചെയ്യാനായി ഉപയോഗിച്ച പാത്രങ്ങൾ കഴുകി സൂക്ഷിക്കാനും ആണ് ഏറെ പ്രയാസകരം എന്ന് പലപ്പോഴും തോന്നി പോകാറുണ്ട്.

ഇതാ പരിഹാരം ഇങ്ങനെ ഒന്ന് ചെയ്തു നോക്ക് .!!

കുക്കർ പോലുള്ള വലിയ പാത്രങ്ങൾ കഴുകാൻ നമുക്ക് കുറച്ച് ഏറെ പ്രയാസകരമാണ്. അതിനകത്തെ വാഷറിനുള്ളിൽ അടിഞ്ഞിരിക്കുന്ന മാലിന്യങ്ങൾ വൃത്തിയാക്കാനും അത് പുതുമ നിലനിർത്തി കൊണ്ടുപോകാനും കുറച്ചധികം പണിപ്പെടേണ്ടതുണ്ട്. എന്നാൽ കുക്കർ എങ്ങനെ വൃത്തിയായി സൂക്ഷിക്കാം എന്നതിനുള്ള ചെറിയൊരു പൊടിക്കൈയാണ് നിങ്ങളോട് ഇവിടെ പങ്കുവെക്കുന്നത്. ഏത് തരം പദാർത്ഥങ്ങളും വേവിക്കുവാൻ വേണ്ടി നാം ഏവരും കുക്കർ ഉപയോഗപ്പെടുത്താറുണ്ട്. അത്തരത്തിൽ നമ്മൾ കുക്കർ ഉപയോഗപ്പെടുത്തുമ്പോൾ പ്രയോഗിക്കേണ്ട ഒരു കുഞ്ഞു പൊടിക്കൈയാണ് ഇത്.

ഈ സൂത്രം അറിയാതെ പോയല്ലോ ..

നമ്മളിവിടെ കടലയാണ് വേവിക്കാനായി എടുക്കുന്നത്. കടല വൃത്തിയായി കഴുകി കുക്കറിൽ ഇട്ടതിനു ശേഷം അതിലേക്ക് ആവശ്യമുള്ള വെള്ളവും ഒഴിച്ച് അതിനു മുകളിലായി ഒരു ചെറിയ സ്റ്റീൽ പാത്രം നമുക്ക് ഇറക്കി വെക്കാം. എന്നിട്ട് അടപ്പ് ഉപയോഗിച്ച് നന്നായി അടച്ചുവെച്ച് വേവിച്ചെടുക്കാം. ആവശ്യമായ വിസിൽ വരുന്നത് വരെ വെയിറ്റ് ചെയ്യാം. വിസിൽ വരുമ്പോൾ നിങ്ങൾക്ക് നോക്കിയാൽ അറിയാം പുറത്തേക്ക് തിളച്ചുമറിയാതെ വളരെ വൃത്തിയോടെ തന്നെ നമുക്ക് അകത്തുള്ള പദാർത്ഥങ്ങൾ വെന്തു കിട്ടുന്നതാണ്. പാത്രങ്ങൾ കഴുകി വൃത്തിയാക്കാനുള്ള പ്രയാസവും അതുപോലെ തന്നെ കുക്കറിന്റെ കാലാവധിയും ഇതുവഴി മെച്ചപ്പെടുത്തി എടുക്കാവുന്നതാണ്.

അടുത്തതായി കേടില്ലാത്ത തേങ്ങയെ എങ്ങനെ കണ്ടുപിടിക്കാം എന്ന് നോക്കാം. നമ്മൾ ഏവരും തേങ്ങ കടകളിൽ നിന്നെല്ലാം തിരഞ്ഞെടുത്തു വാങ്ങി ഉപയോഗിക്കുന്നവരാണ്. എന്നാൽ പലപ്പോഴും പണം കൊടുത്തു വാങ്ങുന്ന തേങ്ങ നമുക്ക് ഉപയോഗിക്കാൻ കഴിയാതെ വരാറുണ്ട്. നല്ല തേങ്ങയെ എങ്ങനെ തിരിച്ചറിയാം എന്നത് നോക്കാം. അതിനായി തേങ്ങയെടുത്ത് അതിന്റെ 3 കണ്ണുള്ള ഭാഗങ്ങൾ നോക്കി കഴിഞ്ഞാൽ ഏതെങ്കിലും ഒരു കണ്ണിന്റെ ഭാഗത്ത് പൂപ്പലോ അതോ നനവോ കണ്ടു കഴിഞ്ഞാൽ അത്തരം തേങ്ങകൾക്ക് അകത്ത് കേടു സംഭവിക്കാൻ സാധ്യത കൂടുതലാണ്. അതുകൊണ്ട് അത്തരം തേങ്ങകൾ ആണെങ്കിൽ വാങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. ഈ അടുക്കള പൊടിക്കൈകൾ പരീക്ഷിച്ചു നോക്കാൻ മറക്കരുതേ. Useful Cooker Tips Video Credit : Grandmother Tips

0/5 (0 Reviews)

Leave a Comment