Lemon and Salt Scrub
Vinegar and Flour Pack
Baking Soda & Lemon Juice
Copper And Brass Vassels Cleaning : വീട്ടമ്മമാർ എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നത്. എന്നാൽ അതിനായി ഒരുപാട് സമയം ചിലവഴിക്കേണ്ടി വരും എന്നതാണ് പലർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം. അതേസമയം ക്ലീനിങ് ചെയ്യുമ്പോൾ ചെറിയ ചില ട്രിക്കുകൾ പരീക്ഷിച്ചു നോക്കുകയാണെങ്കിൽ അവ എളുപ്പത്തിൽ ചെയ്തു തീർക്കാനായി സാധിക്കും. അത്തരത്തിലുള്ള ചില ഉപകാരപ്രദമായ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.
ഈ സൂത്രങ്ങൾ പരീക്ഷിക്കൂ..!!
വീട്ടിലെ വിളക്കുകൾ, ചെമ്പ് പാത്രങ്ങൾ എന്നിവയെല്ലാം ക്ലാവ്, എണ്ണ എന്നിവ പറ്റിപ്പിടിച്ചു കഴിഞ്ഞാൽ വൃത്തിയാക്കി എടുക്കുക എന്നത് ഒരു പണിപ്പെട്ട കാര്യമാണ്. അത്തരം സാഹചര്യങ്ങളിൽ ചെയ്തെടുക്കാവുന്ന ഒരു ടിപ്പാണ് ആദ്യമായി വിശദമാക്കുന്നത്. എണ്ണ കെട്ടിക്കിടന്ന നിലവിളക്കാണ് ക്ലീൻ ചെയ്യാനായി എടുക്കുന്നത് എങ്കിൽ ആദ്യം തന്നെ അതിലെ തിരിയും മറ്റും എടുത്തു മാറ്റുക. എണ്ണ ഒന്ന് തുടച്ചു കളഞ്ഞ ശേഷം അതിലേക്ക് അല്പം ടൂത്ത് പേസ്റ്റ് ഇട്ടു കൊടുക്കുക.
കാണാം
വിളക്കിന്റെ എല്ലാ ഭാഗത്തേക്കും പേസ്റ്റ് നല്ല രീതിയിൽ സ്പ്രെഡ് ചെയ്തു കൊടുക്കണം. വിളക്കിൽ പേസ്റ്റ് തേച്ച ശേഷം അല്പനേരം റസ്റ്റ് ചെയ്യാനായി മാറ്റിവെക്കുക. പിന്നീട് അല്പം വെള്ളമൊഴിച്ച് വിളക്ക് ഉരച്ച് വൃത്തിയാക്കിയാൽ എളുപ്പത്തിൽ ക്‌ളാവെല്ലാം പോയി കിട്ടുന്നതാണ്. അടുക്കളയിൽ കുക്കിംഗ് ചെയ്യുന്ന ഭാഗങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കടുത്ത കറകൾ കളയാനായി അല്പം വിനാഗിരിയും ബേക്കിംഗ് സോഡയും ആ ഭാഗത്ത് ഒഴിച്ചു കൊടുക്കുക.
ശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് ഉരച്ച് കൊടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ കടുത്ത കറകൾ പോയി കിട്ടുന്നതാണ്. നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന ചീർപ്പ് കഴുകി വൃത്തിയായി സൂക്ഷിക്കേണ്ടത് ഒരു അത്യാവശ്യ കാര്യമാണ്. അതിനായി ഉപയോഗിച്ചു തീർന്ന പേസ്റ്റിന്റെ ബോക്സുകൾ വീട്ടിലുണ്ടെങ്കിൽ അതിൽ ചീർപ്പ് ക്ലീൻ ചെയ്ത ശേഷം ഇട്ട് വയ്ക്കാവുന്നതാണ്. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Copper And Brass Vassels Cleaning Credit : Kruti’s – The Creative Zone
Copper And Brass Vassels Cleaning
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.