Brings Good Luck & Prosperity
Low-Maintenance Indoor Plant
Air Purifier
Lucky Bamboo:നമ്മുടെയെല്ലാം വീടുകളിൽ അലങ്കാരത്തിനായി അകത്തും പുറത്തുമായി പല രീതിയിലുള്ള ചെടികളും നട്ടുപിടിപ്പിക്കുന്ന രീതികൾ ഉള്ളതായിരിക്കും. എന്നാൽ ഇത്തരത്തിൽ വളർത്തിയെടുക്കുന്ന പല ചെടികൾക്കും വാസ്തുശാസ്ത്രമനുസരിച്ച് വളരെയധികം പ്രാധാന്യം ഉണ്ടെന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. അത്തരത്തിൽ ഉപയോഗം എന്താണെന്ന് അറിയാതെയാണെങ്കിലും പലരും വീടുകളിൽ നട്ടുവളർത്താറുള്ള ചെടികളിൽ ഒന്നാണ് ലക്കി ബാംബു. കാഴ്ചയിൽ വളരെയധികം ഭംഗിയുള്ള ഈ ഒരു ചെടി ഒരു അലങ്കാരം എന്ന രീതിയിലായിരിക്കും പലരും നട്ടു വളർത്തുന്നത്. എന്നാൽ ഇതേ ചെടി നിങ്ങളുടെ വീട്ടിലേക്ക് എങ്ങനെ അഭിവൃദ്ധി കൊണ്ടുവരുമെന്ന കാര്യം വിശദമായി മനസ്സിലാക്കാം.
ഇത്രയും നാളും ഇത് അറിയാതെ പോയാലോ;
നോർത്ത് ഈസ്റ്റ് ഏഷ്യയിൽ നിന്നും ഉത്ഭവം കൊണ്ട ഈ ചെടി കാഴ്ചയിൽ നല്ല ഭംഗിയും അതേസമയം വാസ്തുശാസ്ത്രത്തിൽ വളരെയധികം പ്രാധാന്യമർഹിക്കുന്നതുമായ ഒന്നാണ്. ആഗ്രഹിക്കുന്ന കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കാൻ കഴിവുള്ള ഒരു ചെടിയായാണ് വാസ്തുവിൽ ലക്കി ബാമ്പുവിനെ കണക്കാക്കുന്നത്. ചെടി തിരഞ്ഞെടുക്കുമ്പോൾ ഏതെങ്കിലും ഒരു തൈ വാങ്ങി വയ്ക്കുന്നതിന് പകരമായി അത് 8 എന്ന നമ്പറിൽ വാങ്ങിക്കുകയാണെങ്കിൽ കൂടുതൽ അഭിവൃദ്ധി വീട്ടിൽ വന്നു ചേരുന്നതായി ചൈനയിൽ ഉള്ളവർ
കാണാം
വിശ്വസിക്കുന്നു. കൂടാതെ മറ്റ് ഇരട്ടയക്കങ്ങളും ചെടിയുടെ എണ്ണമായി തിരഞ്ഞെടുക്കാവുന്നതാണ്. ഒരു ഇൻഡോർ പ്ലാന്റ് ആയോ അതല്ലെങ്കിൽ വീടിനു പുറത്ത് സാധാരണ ചെടികൾ നട്ടുപിടിപ്പിക്കുന്ന രീതിയിലോ വളർത്താവുന്ന ഒരു ചെടിയാണ് ലക്കി ബാംബൂ. വീടിനകത്താണ് വളർത്താൻ ഉദ്ദേശിക്കുന്നത് എങ്കിൽ വെള്ളത്തിൽ വളർത്തുന്ന രീതിയായിരിക്കും കൂടുതൽ അനുയോജ്യം. ഏകദേശം രണ്ട് മീറ്റർ ഹൈറ്റ് വരെയാണ് ഈ ചെടി വളരാനുള്ള സാധ്യത. ലക്കി ബാംബൂ കൂടുതൽ എണ്ണത്തിൽ വാങ്ങാൻ നിങ്ങൾ
ഉദ്ദേശമുണ്ടെങ്കിൽ 21 എന്ന നമ്പർ തിരഞ്ഞെടുക്കുന്നതും വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. ചെടി നട്ടുപിടിപ്പിക്കുന്ന രീതിയിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. 5 ഇലമെന്റുകളെ അടിസ്ഥാനമാക്കിയാണ് ചെടി നടേണ്ടത്. ഇതിൽ ചെടി നടാനായി ഉപയോഗിക്കുന്ന പാത്രത്തിൽ കല്ല് ഇട്ടുകൊടുക്കുന്നത് ഭൂമിയെയാണ് സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ ലക്കി ബാംബുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Lucky Bamboo
കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.