Devotee Of Tamil Nadu Offers Gold Crown To Lord Krishna In Guruvayur : ഗുരുവായൂരപ്പന് വഴിപാട് സമർപ്പണമായി സ്വർണക്കിരീടം നൽകി തമിഴ് നാട് സ്വദേശികൾ. 36 പവൻ (288.5 ഗ്രാം) തൂക്കം വരുന്ന സ്വർണക്കിരീടമാണ് ഗുരുവായൂരപ്പന്ന് സമർപ്പിച്ചത്. തമിഴ്‌നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗൻ എന്ന ഭക്തനാണ് സമർപ്പണം നടത്തിയത്. കഴിഞ്ഞ ദിവസം രാവിലെ ഒൻപത് മണിയോടെ കൊടിമരത്തിന് സമീപത്തായിരുന്നു സമർപ്പണ ചടങ്ങ്. ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ കിരീടം ഏറ്റുവാങ്ങി.
ഗുരുവായൂരപ്പന് സ്വർണക്കിരീടം
അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ, ക്ഷേത്രം ഡെപ്യൂട്ടി അഡ്‌മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, ക്ഷേത്രം അസി. മാനേജർമാരായ കെ.രാമകൃഷ്ണൻ, കെ.കെ.സുഭാഷ്, സി.ആർ. ലെജുമോൾ, വഴിപാടുകാരനായ കുലോത്തുംഗന്റെ ഭാര്യ രേണുകാദേവി, മക്കൾ എന്നിവർ സന്നിഹിതരായിരുന്നു. സമർപ്പണശേഷം ദർശനം കഴിഞ്ഞുവന്ന കുലോത്തുംഗനും കുടുംബത്തിനും കളഭം, കദളിപ്പഴം, പഞ്ചസാര, ചാർത്തിയ തിരുമുടിമാല, പട്ട് എന്നിവ അടങ്ങിയ ശ്രീഗുരുവായൂരപ്പന്റെ പ്രസാദക്കിറ്റും നൽകി. ഗുരുവായൂരപ്പന് ഇതിനു മുൻപും വഴിപാടായി ഭക്തർ പലതും സമർപ്പിച്ചിരുന്നു.

വഴിപാട് സമർപ്പിച്ച് തമിഴ് നാട് സ്വദേശികൾ
കഴിഞ്ഞ മാസം ഗുരുവായൂർ മഞ്ജുളാൽ താരയുടെ നവീകരണം നടന്നിരുന്നു. തറയിൽ പുതിയ ഗരുഡ പ്രതിമ സ്ഥാപിക്കുകയും ചെയ്തിരുന്നു. പറവൂർ സ്വദേശിയും സംവിധായകനുമായ വേണു കുന്നപ്പിള്ളിയുടെ വക വഴിപാടായാണ് മഞ്ജുളാൽ തറ നവീകരിച്ചത്. ഒരുകോടി രൂപയാണ് പ്രതിമ സ്ഥാപിക്കാനും മഞ്ജുളത്തറ നവീകരണത്തിനുമായി ചിലവിട്ടത്.

ശില്പി രാമകൃഷ്ണനാണ് മഞ്ജുളാൽ തറ നിർമ്മാണത്തിന്റെ ചുമതലയുണ്ടായിരുന്നത്. മായന്നൂരിൽ നിന്നു കൊണ്ടുവന്ന കൃഷ്ണശിലയിൽ ആണ് പഞ്ചവർഗ്ഗതറ നിർമിച്ചത്. 23.28 മീറ്റർ ചുറ്റളവും 1.8 മീറ്റർ ഉയരവും തറക്കുണ്ട്. 18 അടി വീതിയും 8 അടി നീളവും വരുന്ന ഗരുഡ ശിൽപം കണ്ണൂർ സ്വദേശിയായ കാനായി ഉണ്ണിയാണ് നിർമിച്ചത്.Devotee Of Tamil Nadu Offers Gold Crown To Lord Krishna In Guruvayur.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.