ഒസിയുടെ വളകാപ്; മനോഹര ചിത്രങ്ങൾ പങ്കുവച്ച് അഹാന കൃഷ്ണകുമാർ..!! | Diya Krishnakumar Valaikappu celebration

Diya Krishnakumar Valaikappu celebration

Diya Krishnakumar Valaikappu celebration : പ്രേക്ഷകർക്ക് സുപരിചിതമായ താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. നാല് പെൺമക്കളും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. രണ്ടാമത്തെ മകളായ ദിയ കൃഷ്ണയുടെ വളക്കാപ് ചടങ്ങിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാർ തന്റെ ജീവിതത്തിലെ വിശേഷങ്ങൾ സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വളകാപ്പ് ചടങ്ങിന്റെ മനോഹരമായ വിഡിയോയും ദിയ കൃഷ്ണ‌ പങ്കുവച്ചിരുന്നു.

ഒസിയുടെ വളകാപ്

എന്നത്തേയും പോലെത്തന്നെ ഏറെ സുന്ദരിയായിട്ടാണ് സഹോദരിമാർ എത്തിയത്. പട്ടുസാരിയുടുത്ത് ആഭരണങ്ങളണിഞ് അതിസുന്ദരിയായി ദിയ ചടങ്ങിനെത്തിയപ്പോൾ നാടൻ ലുക്കിൽ സുന്ദരിമാരായാണ് സഹോദരിമാരായ അഹാനയും ഇഷാനിയും ഹൻസികയും എത്തിയത്. ക്രീമിൽ വയലറ്റ് കസവുള്ള ദാവണിയായിരുന്നു അഹാനയുടെ ഔട്ട്ഫിറ്റ്. വസ്ത്രത്തിനിണങ്ങുന്ന രീതിയിലുള്ള ഹെവി ചോക്കറും കമ്മലുമാണ് അണിഞ്ഞിരുന്നത്. പച്ചയിൽ വയലറ്റ് കസവുള്ള പട്ടുപാവാടയും വയലറ്റ് ബ്ലൗസുമായിരുന്നു ഇഷാനിയുടെ ഔട്ട്ഫിറ്റ്.

krishnakumar 11zon

മനോഹര ചിത്രങ്ങൾ പങ്കുവച്ച് അഹാന കൃഷ്ണകുമാർ.

പീകോക്ക് ഗ്രീനിലുള്ള പട്ടുപാവാടയും പിങ്ക് ബ്ലൗസും ദാവണിയുമായിരുന്നു ഹൻസികയുടെ വേഷം. ഓസിയുടെ വളകാപ്പ് എന്ന കുറിപ്പോടെയാണ് അഹാന ചിത്രങ്ങൾ പങ്കുവച്ചത്. എന്നാൽ പങ്കുവച്ച ചിത്രത്തിലെ ഒരു ഫോട്ടോയാണ് മനസ്സിൽ ഒരു നൊമ്പരം ഉണർത്തുന്നത്. ഇരുവരുടെയും കുട്ടിക്കാലത്തെ ചിത്രമായിരുന്നു അത്. ചിത്രങ്ങൾക്കു താഴെ ആരാധകരുടെ നിരവധി കമന്റുകളും എത്തിയിട്ടുണ്ട്. അതിമനോഹരമായ ദാവണി എന്നും, അവസാനത്തെ ചിത്രം മനംകവർന്നു എന്നും കമന്റ് ഉണ്ട്.

ahana 11zon

എല്ലാവരും എന്തൊരു ഭംഗിയാണ്, ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ, എന്നരീതിയിലും കമന്റുകളും എത്തിയിട്ടുണ്ട്. കുട്ടിക്കാലത്തെ ഓർമപ്പെടുത്തുന്ന രീതിയിലുള്ള ചിത്രങ്ങൾ അഹാന ഇടക്കിടെ പങ്കുവക്കാറുണ്ട്. കളിക്കുന്നതും വഴക്കിടുന്നതും എല്ലാം. മനോഹരമായ ചിത്രങ്ങളാണ് അവയെല്ലാം. കുടുംബത്തിലെ ഓരോ പരിപാടിയും ഭംഗിയായി ആഘോഷിക്കുകയും അവയെല്ലാം പകർത്തി പോസ്റ്റ് ചെയ്യാറുണ്ട്. ദിയയുടെ വിവാഹദിനത്തിലെ ഇവരുടെ ചിത്രങ്ങളും ഏറെ ശ്രദ്ദേയമായിരുന്നു. Diya Krishnakumar Valaikappu celebration

diyakrishna 11zon

0/5 (0 Reviews)

Leave a Comment