Thudarum Crossed 200 Crore Club : മോഹൻലാൽ തരുൺ മൂർത്തി ചിത്രം ‘തുടരും’ 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. മോഹൻലാൽ തന്നെയാണ് ഇക്കാര്യം സാമൂഹികമാധ്യമങ്ങൾ വഴി അറിയിച്ചത്. ഈ നേട്ടത്തിന് മോഹൻലാൽ പ്രേക്ഷകരോട് നന്ദിയും പറഞ്ഞു. ‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് 200 കോടി നന്ദി’ എന്ന പോസ്റ്റർ മോഹൻലാൽ പങ്കുവെച്ചു. ‘ചില യാത്രകൾക്ക് വലിയ ശബ്ദങ്ങൾ ആവശ്യമില്ല, മുന്നോട്ടുകൊണ്ടുപോകാൻ ഹൃദയങ്ങൾ മാത്രം മതി.
കാടുകയറി ഒറ്റയാൻ
കേരളത്തിലെ എല്ലാ ബോക്സ് ഓഫീസ് റെക്കോർഡുകളും തകർത്ത്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളിൽ ‘തുടരും’ ഇടംനേടി. സ്നേഹത്തിന് നന്ദി’ എന്ന കുറിപ്പാണ് മോഹൻലാൽ ഫേസ് ബുക്കിൽ പങ്കുവെച്ചത്. ഏപ്രിൽ 25-നാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. ചിത്രം 17 ദിവസംകൊണ്ടാണ് 200 കോടി ആഗോളകളക്ഷൻ നേടിയത്. മലയാളത്തിൽ കേവലം രണ്ട് ചിത്രങ്ങളാണ് മുമ്പ് 200 കോടി കളക്ഷൻ നേടിയിട്ടുള്ളത്. ഇപ്പോൾ 200 കോടി പിന്നിടുന്ന രണ്ടാമത്തെ മോഹൻലാൽ ചിത്രമാണ് തുടരും.

200 കോടി ക്ലബ്ബിൽ ഇടം പിടിച്ച് മോഹൻലാൽ ചിത്രം തുടരും
മലയാളത്തിൽ 200 കോടി പിന്നിട്ട ചിത്രത്തിൽ മൂന്നെണ്ണത്തിൽ രണ്ടും ഇതോടെ മോഹൻലാൽ നായകനായ ചിത്രങ്ങളാണ്. ‘എമ്പുരാൻ’, ‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്നീ ചിത്രങ്ങളാണ് നേരത്തെ 200 കോടി ക്ലബ്ബിൽ ഇടംനേടിയിട്ടുള്ള ചിത്രം. കേരളത്തിൽനിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി കഴിഞ്ഞ ദിവസം ‘തുടരും’ മാറിയിരുന്നു. ടൊവിനോ തോമസ്- ജൂഡ് ആന്റണി ജോസഫ് ചിത്രം ‘2018’-നെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്.

എമ്പുരാൻ ആഗോളകളക്ഷനിൽ 250 കോടി പിന്നിട്ടിട്ടും കേരളത്തിൽ 2018-നെ മറികടക്കാൻ മോഹൻലാൽ-പൃഥ്വിരാജ് ചിത്രംത്തിന് സാധിച്ചിരുന്നില്ല. രണ്ടുമാസത്തിനിടെ മോഹൻലാലിന്റെ രണ്ട് ചിത്രം 200 കോടി നേടിയിരിക്കുകയാണ്. ഒറ്റയാൻ കാടുകയറി എന്ന് തന്നെ പറയാം. ഒറ്റയാൻ കാടു കയറിയപ്പോള്‍ കേരള ബോക്സ് ഓഫീസ് ഞെട്ടുന്ന തുകയാണ് നേടിയത്. ചരിത്രം തിരുത്തിയാണ് മോഹൻലാൽ ഇപ്പോൾ നേട്ടം സ്വന്തമാക്കിയത്. Thudarum Crossed 200 Crore Club

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.