Dubai Car Market Updates: ലോകത്തിലെ ഏറ്റവും വലിയ കാര്‍ മാര്‍ക്കറ്റ് നിർമിക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് ദുബായ് നഗരം. ഇതുമായി ബന്ധപ്പെട്ട് ദുബായ് മുനിസിപ്പാലിറ്റിയും തുറമുഖ കമ്പനിയായ ഡിപി വേള്‍ഡും കരാറില്‍ ഒപ്പുവെച്ചു. തുറമുഖ കമ്പനിയായ ഡിപി വേൾഡിനെയാണ് കാർ മാർക്കറ്റിന്റെ നിർമ്മാണവും നടത്തിപ്പും ഏൽപ്പിച്ചിരിക്കുന്നത്.
വിപണിയിലെ വിജയം ഉറപ്പാക്കാനായി 86 രാജ്യങ്ങളിലായി 430-ലധികം ബിസിനസ് യൂണിറ്റുകളാണ് ദുബായിൽ പ്രവർത്തിക്കുന്നത്. വിപുലമായ ലോജിസ്റ്റിക്കല്‍ വൈദഗ്ധ്യവും ആഗോള ശൃംഖലയും ഉൾപ്പെടുത്തിയാണ് ഡിപി വേള്‍ഡ് ഇവിടെ കാറുകൾ നിർമ്മിച്ചിരിക്കുന്നത്.
20 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മിക്കുന്ന മാര്‍ക്കറ്റില്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ സര്‍ക്കാര്‍ സേവനങ്ങളും, ബാങ്കിങ് സേവനങ്ങളും ലഭ്യമാക്കും. ദുബായ് കാര്‍ മാർക്കറ്റ് വാണിജ്യ സേവനങ്ങളും ലോജിസ്റ്റിക്സും സാമ്പത്തിക പരിഹാരങ്ങളും വാഗ്ദാനം ചെയ്യുന്ന ഒരു ആഗോള കേന്ദ്രമാക്കി മാറ്റുമെന്ന് ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് പറഞ്ഞു.
ഈ മേഖലയുമായി ബന്ധപ്പെട്ട പ്രധാന കോൺഫറൻസുകളും ,കാര്‍ പ്രേമികള്‍ക്ക് പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കാനുള്ള പ്രധാന വേദിയായും ദുബായ് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെതന്നെ ഏറ്റവും വലിയ സാമ്പത്തിക-വാണിജ്യ കേന്ദ്രങ്ങളിലൊന്നായി മാറാനുള്ള ദുബായിയുടെ പുതിയ വികസന പദ്ധതികളുടെ ഭാഗമാണ് വരാനിരിക്കുന്ന ‘ദുബായ് കാര്‍ മാര്‍ക്കറ്റ്’.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.
Pingback: യാത്രക്കാരുടെ ശ്രദ്ധക്ക്: നാല് ട്രെയിനുകൾ വൈകും!!! Train Schedule Change 1- super
Pingback: പൊടിക്കാറ്റിനെ ചെറുക്കാൻ നമോ പ്ലാന്റേഷൻ പദ്ധതിയുമായി സൗദി !!! Sandstorm Saudi Arabia 1 - super