fea 15 min 3

എന്റെ സിനിമകൾ പ്രൊമോട്ട് ചെയ്യാൻ വാപ്പച്ചി വരാറില്ല എന്ന് ദുൽഖർ ഇപ്പോൾ ശെരിയാക്കി തരാമെന്നു ബാലകൃഷ്ണ

dulqar and balakrishna

തെലുഗ് താരം ബാലയ്യ മമ്മൂട്ടിയെ വീഡിയോ കോൾ ചെയ്ത് സംസാരിച്ചു. ദുൽഖർ സൽമാൻ്റെ ഫോണിൽ നിന്നുമാണ് മമ്മൂട്ടിയെ വിഡിയോകോൾ ചെയ്ത്. നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യ അവതരിപ്പിക്കുന്ന അഭിമുഖ പരിപാടിയാണ് അൺസ്റ്റോപ്പബിൾ എൻ.ബി.കെ. ദുൽഖറിന്റെ പുതിയ ചിത്രമായ ലക്കി ഭാസ്ക്കറിന്റെ പ്രൊമോഷൻ ഭാഗമായി പരിപാടിയിൽ പങ്കെടുത്തതായിരുന്നു ദുൽക്കർ.

വിഡിയോയിൽ ദുൽഖറും ബാലയ്യയും ചേർന്ന് തമാശകൾ പറയുന്നതും മറ്റും കാണാം. അതിനിയിൽ ബാലയ്യ ദുൽഖറിന്റെ ഫോണിൽ നിന്ന് മമ്മൂട്ടിയെ വീഡിയോകോൾ ചെയ്യുന്നു. ‘ഹലോ മമ്മൂക്കാ സുഖമാണോ’ എന്ന് ബാലയ്യ മമ്മൂട്ടിയോട് ചോദിക്കുന്നു. തിരിച്ച് സുഖമാണെന്ന് മമ്മൂട്ടി മലയാളത്തിൽ മറുപടി പറയുന്നു. ഇവരുടെയും സംഭാഷണങ്ങൾ കേട്ട് ചിരിയ്ക്കുകയാണ് ദുൽഖറും. ഏറെ ആവേശത്തോടെയാണ് പരിപാടിയുടെ പ്രൊമോ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 1 .2 മില്ല്യണിൽ അധികം കാഴ്ചക്കാരാണ് വീഡിയോ പോസ്റ്റ് ചെയ്ത് 17 മണിക്കൂറിനകം യൂട്യൂബിൽ കണ്ടത്.

whatsapp icon
Kerala Prime News അംഗമാവാൻ

ദുൽഖർ സൽമാൻ നായകനായ ഏറ്റവും പുതിയ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമാണ് ലക്കി ഭാസ്കർ. ഒക്ടോബർ 31-നു ദീപാവലിക്ക് ചിത്രം തീയേറ്ററുകളിൽ എത്തും. വെങ്കി അറ്റ്ലൂരിയാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിലും ഗൾഫിലും വമ്പൻ റിലീസായി വിതരണം ചെയ്യുന്നത്. മീനാക്ഷി ചൗധരിയാണ് ചിത്രത്തിൽ നായികാവേഷം ചെയുന്നത്.

dulqar salman new film lucky bhaskar

മലയാളത്തിൽ പോലും വളരെയധികം ആരാധകരുള്ള താരമാണ് ബാലകൃഷ്ണ. ഇത് ആദ്യമായാണ് ദുൽഖർ സൽമാൻ പങ്കെടുക്കുന്ന ഒരു പരിപാടിയിൽ മമ്മൂട്ടി എത്തുന്നത്. എന്റെ സിനിമകൾ പ്രൊമോഷൻ ചെയ്യാൻ വാപ്പച്ചി എത്താറില്ലെന്നു മുൻപ് ഒരു അഭിമുഖത്തിൽ ദുൽഖർ പറഞ്ഞിരുന്നു. എന്നാൽ ആ കുറവ് ഇപ്പോൾ പരിഹരിച്ചു എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. നേരത്തെ നാഗാർജുന പങ്കെടുത്ത ഒരു ഷോയിൽ താങ്കൾ വളരെ ഹാൻഡ്‌സം ആണെന്ന് പറഞ്ഞപ്പോൾ മമ്മൂക്കയെ വെല്ലാൻ ആരും ഇല്ലെന്നായിരുന്ന് അദ്ദേഹത്തിന്റെ മറുപടി.

Read also: ഈ ദീപാവലി ഒടിടിയിൽ ഒരു പിടി അടിപൊളി സിനിമകൾ കാണാം

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *