ദളപതി റീമേക്ക് ചെയ്താൽ രജിനിയുടെ റോൾ അഭിനയിക്കാൻ ഈ നടൻ മതിയെന്ന് ദുൽഖർ

മമ്മൂട്ടി രജനികാന്ത് ആരാധകരെ ആവേശ ഭരിതമാക്കിയ മണിരത്നം ചിത്രമായിരുന്നു ദളപതി. ഇതിഹാസ കാവ്യാമായ മഹാഭാരതത്തിലെ ദുരോധനന്റെയും കർണന്റെയും സൗഹൃദം പുതിയ കാലഘട്ടത്തിലൂടെ അവതരിപ്പിക്കുന്നതായിരുന്നു ചിത്രം. 1991ലാണ് ആ എവർ ഗ്രീൻ കോമ്പോ ചിത്രം പിറന്നത്. രജനികാന്ത് സൂര്യ എന്ന കഥാപാത്രത്തെയും മമ്മൂട്ടി ദേവ എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചു. പ്രേക്ഷകർക്ക് ഒരിക്കൽ പോലും മറക്കാൻ കഴിയാത്ത ഈ ചിത്രം ഇപ്പോൾ വീണ്ടും ശ്രദ്ധേയമാകുകയാണ്.

in 4 min

ദുൽഖർ സൽമാൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ലക്കി ഭാസ്കർ. ചിത്രത്തിന്റെ പ്രൊമോഷനിടെയാണ് ദളപതി ചിത്രത്തെ കുറിച്ച് ചോദ്യമുയർന്നത്. ദളപതിയിൽ സൂര്യയായി ഏത് സൗത്ത് ഇന്ത്യൻ സ്റ്റാർ വേണം. മമ്മൂട്ടിയുടെ റോൾ കിട്ടിയാൽ രജിനിയായി ആരുവേണമെമെന്നായിരുന്നു ചോദ്യം. ശേഷം അവതാരകൻ ഓപ്ഷനായി തെലുങ്ക് താരങ്ങളായ അല്ലു അർജുൻ, റാണാ ദഗ്ഗുപതി, ജൂനിയർ എൻ.ടി.ആർ എന്നിവരെ നൽകി.

ഇതിൽനിന്നും ദുൽഖർ ചൂസ് ചെയ്തത് റാണയെ ആണ്. തെലുങ്കിലും റാണാ ഇപ്പോൾ മികച്ച നടനാണ്. താരത്തിനൊപ്പം വർക്ക് ചെയ്യാൻ പറ്റിയ ഏറ്റവും നല്ല സമയം ഇത് ആണെന്നും ദുൽഖർ പറഞ്ഞു. തന്നെ ഏറെ അത്ഭുതപ്പെടുത്തിയ നടൻ കൂടിയാണ് റാണാ എന്നും ദുൽഖർ പറയുന്നു.

dulqar salman thalapathy remake

ദളപതി ഇന്നും സിനിമ പ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട സിനിമയാണ്. ചിത്രത്തിലെ ഗാനങ്ങളും ഇപ്പോഴും ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. രജനികാന്ത്, മമ്മൂട്ടി എന്നിവർക്കൊപ്പം ശോഭന, ശ്രീവിദ്യ, അരവിന്ദസ്വാമി. ഭാനുപ്രിയ,മനോജ് കെ ജയൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഇളയരാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ളത്.

Read also: ഒ ടി ടി റിലീസിങ്ങിന് ഒരുങ്ങി അജയന്റെ രണ്ടാം മോഷണം, എന്ന് മുതൽ ഏതു പ്ലാറ്റഫോമിൽ കാണാം എന്ന് അറിയാം| ARM movie

Leave a Comment