ദീപാവലിക്ക് ശേഷം സ്വർണ വില കുറഞ്ഞോ? ഇന്നത്തെ സ്വർണ വില അറിയാം

gold rate in kerala

കഴിഞ്ഞ ദിവസങ്ങളിലായി റെക്കോർഡ് വിലയിൽ ആണ് സ്വർണ വില പോയിരുന്നത്. എന്നാൽ അതിന് നേരിയ ആശ്വാസമായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ. ഇന്നും സംസ്ഥാനത്തെ സ്വർണ്ണവിലയിൽ മാറ്റമില്ല. സ്വർണ്ണം ഗ്രാമിന് 7370 രൂപയും പവന് 58960 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്.അതേസമയം ഇന്നലെ 58,960 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക്. ദീപാവലി ദിനം മുതൽ സ്വർണം റെക്കോർഡ് വില വീണ്ടും മറികടക്കുമെന്നാണ് ആശങ്ക ഉണ്ടായിരുന്നത്.ഇത് 60000 രൂപ മറികടക്കുമെന്നും ആശങ്ക നിലനിന്നിരുന്നു. എന്നാൽ ആശങ്കക്ക് വിപരീതമായി നേരിയ ആശ്വാസമാണ് ലഭിച്ചത്.ഇന്നത്തെ വെള്ളിയുടെ വിലയിലും മാറ്റമില്ല.

gold rate in kerala today

ഗ്രാമിന് 103 രൂപയാണ് വെള്ളിയുടെ വില. രാജ്യാന്തര വില റെക്കോർഡ് തകർത്ത് കുതിച്ചതിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു.ഡിസംബർ മാസത്തോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.യുക്രൈന്‍ യുദ്ധവും അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലവും സ്വര്‍ണ വിലയെ ബാധിച്ചേക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു.

Read also: മുംബൈ ഏറെ കരുത്തർ, അവർക്കും ഞങ്ങൾക്കും എളുപ്പമാവില്ല: ബ്ലാസ്റ്റേഴ്സ് കോച്ച് |Kerala Blasters Vs Mumbai City

Leave a Comment