featured 16 min 3

മുട്ട കൊണ്ട് ഒരു അടിപൊളി നാടൻ പലഹാരം ഉണ്ടാക്കി നോക്കു അടിപൊളി ടേസ്റ്റ് ആണ്!!

easy and healthy snack with egg: മുട്ട കൊണ്ടുള്ള ഫില്ലിംഗ് വെച്ച് ആവിയിൽ വേവിച്ചു എടുക്കുന്ന ഒരു അടിപൊളി പലഹാരത്തിന്റെ റെസിപ്പി നോക്കാം. ചേരുവകൾ Kerala Prime News അംഗമാവാൻ Join ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്ത ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാളയും പച്ചമുളകും ആവശ്യത്തിന് ഉപ്പും ഇട്ട് നന്നായി വഴറ്റുക. സവാള നന്നായി വാടിയ ശേഷം അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കുക. കുറച്ചുനേരം നന്നായി […]

easy and healthy snack with egg: മുട്ട കൊണ്ടുള്ള ഫില്ലിംഗ് വെച്ച് ആവിയിൽ വേവിച്ചു എടുക്കുന്ന ഒരു അടിപൊളി പലഹാരത്തിന്റെ റെസിപ്പി നോക്കാം.

ചേരുവകൾ

whatsapp icon
Kerala Prime News അംഗമാവാൻ

  • ഓയിൽ – 1. 1/2 ടേബിൾ സ്പൂൺ
  • സവാള – 1 എണ്ണം
  • പച്ച മുളക് – 1 എണ്ണം
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീ സ്പൂൺ
  • മഞ്ഞൾ പൊടി – 1/4 ടീ സ്പൂൺ
  • മല്ലി പൊടി – 1/2 ടീ സ്പൂൺ
  • ചിക്കൻ മസാല – 1/2 ടീ സ്പൂൺ
  • ഇടിച മുളക് – 1 ടീ സ്പൂൺ
  • കുരുമുളക് പൊടി – 1?4 ടീ സ്പൂൺ
    •ഉപ്പ് – ആവശ്യത്തിന്
    •മുട്ട – 3 എണ്ണം
  • മല്ലിയില
  • അരിപൊടി – 1. 1/2 കപ്പ്
  • തേങ്ങ ചിരകിയത് – 3/4 കപ്പ്
  • ചെറിയുള്ളി – 7/8 എണ്ണം
  • ജീരകം – 1/2 ടീ സ്പൂൺ

ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്ത ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാളയും പച്ചമുളകും ആവശ്യത്തിന് ഉപ്പും ഇട്ട് നന്നായി വഴറ്റുക. സവാള നന്നായി വാടിയ ശേഷം അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കുക. കുറച്ചുനേരം നന്നായി ഇളക്കി യോജിപ്പിച് കഴിയുമ്പോൾ ഇതിലേക്ക് മഞ്ഞൾപ്പൊടി മല്ലിപ്പൊടി, ചിക്കൻ മസാല എരിവിന് വേണ്ടി ഇടിച്ചു മുളക് കുരുമുളക് എന്നിവ ഇട്ട് പൊടികളുടെ പച്ചമണം മാറുന്ന വരെ ഇളക്കി യോജിപ്പിക്കുക. കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കുക. ഇതിന്റെ കൂടെ തന്നെ പുഴുങ്ങിയ മുട്ട ചെറിയ കഷണങ്ങളായി മുറിച്ച് ഈ മസാലയിലേക്ക് ഇട്ടുകൊടുത്ത് അടച്ചുവെച്ച് രണ്ട് മിനിറ്റ് വേവിക്കുക. അവസാനം ഇതിനു മുകളിലേക്ക് കുറച്ച് മല്ലിക കൂടി തൂക്കിയാൽ മസാല റെഡി.

ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങയും ജീരകവും ചെറിയുള്ളിയും ഇട്ട് ഒതുക്കിയെടുക്കുക. അരച്ച് പേസ്റ്റ് രൂപത്തിൽ ആകാതെ ചെറുതായി ഒന്ന് കറക്കി എടുത്താൽ മതിയാകും. ഒരു ബൗളിൽ അരിപ്പൊടി എടുക്കുക അതിലേക്ക് ഈ തേങ്ങ ഒതുക്കിയതും കൂടി ഇട്ടു കൊടുക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത ചൂട് വെള്ളം ഒഴിച്ച് നന്നായി മിക്സ് ചെയ്ത് കുഴച്ച് എടുക്കുക. കുഴപ്പമാവും ചെറിയ ബോളുകൾ ആക്കി മാറ്റി കയ്യിൽ എണ്ണ തടവി ഒരു ബോൾ എടുത്ത് കൈയിന്റെ ഉള്ളൻ കയ്യിൽ വെച്ചശേഷം പരത്തുക. പാതിരിയുടെ നടുവിലായി മുട്ടയുടെ മിക്സ് വെച്ച് കൊടുക്കുക. ശേഷം മസാല പുറത്തുപോകാത്ത വിധം ഇത് വീണ്ടും ബോൾ രൂപത്തിൽ ആക്കിയെടുക്കുക.

easy and healthy snack with egg

അതായത് മസാല ഉള്ളിലാകുന്ന വിധത്തിൽ പൊട്ടാതെ ബോൾ രൂപത്തിൽ ആക്കിയെടുത്ത് നമുക്ക് ആവി കേറ്റുന്ന പാത്രത്തിൽ എണ്ണ തടവിയ തട്ടിലേക്ക് വച്ചുകൊടുക്കാം. ഇതുപോലെ ബാക്കിയുള്ളതും കൂടി ചെയ്തശേഷം 15 മിനിറ്റോളം ആവി കേറ്റി എടുത്താൽ സ്നാക് റെഡി. നന്നായി ചൂടാറിയ ശേഷം മാത്രം ഇത് തട്ടിൽ നിന്ന് എടുക്കുക അല്ലെങ്കിൽ പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെ വേണമെങ്കിൽ കഴിക്കാൻ ഇനി അതല്ല എന്നുണ്ടെങ്കിൽ നമുക്ക് ഒരു ബൗളിൽ കുറച്ചു മഞ്ഞൾപ്പൊടി മുളകുപൊടി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആവശ്യത്തിന് ഉപ്പ് കുറച്ച് വെള്ളമൊഴിച്ച് മിക്സ് ചെയ്യുക. ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ഈ മിക്സിയിൽ മുക്കി വേവിച്ചുവെച്ച ഓരോ ബോളും മുക്കി എണ്ണയിൽ ഇട്ട് ഫ്രൈ ചെയ്തെടുത്ത് അങ്ങനെയും നമുക്ക് കഴിക്കാം.

Read also: വളരെ ഹെൽത്തിയും ഈസി ആയി ഉണ്ടാക്കാൻ പറ്റുന്ന ഒരു അടിപൊളി ഒരു സ്നാക്ക് റെസിപി നോക്കിയാലോ!!

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *