easy and tasty potato curry: കുട്ടികൾക്ക് പോലും ഇഷ്ടപെടുന്ന ഒരു സൂപ്പർ ഉരുളകിഴങ് കറിയാണിത്. ചോറിനും ബ്രേക്ഫസ്റ്റിനും കൂടെ കൂട്ടാൻ പറ്റിയ ഈ ടേസ്റ്റി കറിയുടെ റെസിപ്പി കണ്ടാലോ.
ചേരുവകൾ
- വെളിച്ചെണ്ണ – 4 ടേബിൾ സ്പൂൺ
- ഇഞ്ചി – ചെറിയ ക്ഷണം
- വെളുത്തുള്ളി – 4 എണ്ണം
- സവാള – 2 എണ്ണം
- ഉപ്പ് – ആവശ്യത്തിന്
- പച്ച മുളക് – 2 എണ്ണം
- തക്കാളി – 1 എണ്ണം
- മല്ലി പൊടി – 2 ടേബിൾ സ്പൂൺ
- മുളക് പൊടി – 1.1/2 ടീ സ്പൂൺ
- മഞ്ഞൾപ്പൊടി – 1/2 ടീ സ്പൂൺ
- ഗരം മസാല – 1/2 ടീ സ്പൂൺ
- ഉരുളകിഴങ്ങ് – 700 ഗ്രാം
- തേങ്ങ പാൽ – 1 കപ്പ്
- കറിവേപ്പില
- മല്ലിയില
ഒരു കുക്കർ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി സവാള ചെറുതായി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ഇട്ട് നന്നായി വഴറ്റുക. ഇനി ഇതിലേക്ക് ചെറുതായി മുറിച് പച്ചമുളക് ആവശ്യത്തിന് ഉപ്പ് എന്നിവയിട്ട് നന്നായി വഴറ്റുക കൂടെ തന്നെ അരിഞ്ഞ തക്കാളി കൂടി ഇട്ടു കൊടുക്കുക. സവാളയും തക്കാളിയും എല്ലാം നന്നായി ഉടഞ്ഞ ശേഷം ഇതിലേക്ക് നമുക്ക് പൊടികൾ ചേർത്തു കൊടുക്കാം.
easy and tasty potato curry
ഇനി മുളകു പൊടിയും മഞ്ഞൾപ്പൊടിയും മല്ലിപ്പൊടി ഗരം മസാലയും ഇട്ട് കൊടുക്കുക. പൊടികളുടെ പച്ച മണം മാറുന്ന വരെ ഇളക്കി കൊടുക്കാം. പിന്നീട് ഇതിലേക്ക് ഉരുളക്കിഴങ്ങ് ചെറുതായി അരിഞ്ഞതും കൂടി ഇട്ടു കൊടുത്ത് ഹൈ ഫ്ലെയ്മിൽ കുറച്ച് നേരം വയട്ടുക. അവസാനമായി കുറച്ചു തേങ്ങാപ്പാൽ കൂടി ഒഴിച്ച് രണ്ട് വിസിൽ അടച്ചുവെച്ച് വേവിക്കുക. വിസിൽ വന്നശേഷം പ്രഷർ എല്ലാം പോയി കഴിയുമ്പോൾ നമുക്ക് ഇത് തുറന്നു ഇതിലേക്ക് കറിവേപ്പിലയും മല്ലിയിലയും കൂടി ഇട്ടു കൊടുക്കാം.
Read also: റെസ്റ്റോറന്റ് സ്റ്റൈൽ ഫിഷ് മസാല ഇനി വീട്ടിലും ഉണ്ടാക്കാം. അടിപൊളി ടേസ്റ്റ് ആണ്!!
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.
Pingback: ഉച്ചക്ക് ചോറിന് കൂട്ടാൻ ഒരു എളുപ്പ കറി ഉണ്ടാക്കുന്നത് എങ്ങിനെ എന്ന് കണ്ടാലോ. അസാധ്യരുചിയാണ്!