featured 15 min 3

സ്ഥിരം ഉണ്ടാക്കുന്നതിൽ നിന്ന് ഒരു ചേഞ്ച് ആയാലോ ? ഒരു തക്കാളി ദോശ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം!!

easy instant tomato dosa recipe: നല്ല എരിവും പുളിയും ഉള്ള തക്കാളി ദോശ ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. സ്ഥിരം കഴിക്കുന്ന സാധാ അരി ദോശയിൽ നിന്ന് ഇടയ്ക്ക് ഇതൊന്നു ട്രൈ ചെയ്തു നോക്കുക. ചേരുവകൾ Kerala Prime News അംഗമാവാൻ Join ഒരു മിക്സിയുടെ ജാറിലേക്ക് അരിഞ്ഞ തക്കാളി പച്ചമുളക് ഉണക്ക മുളക് ഇഞ്ചി വേപ്പില എന്നിവ ഇട്ട് കൊടുക്കുക. ഇനി ഇത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അരച്ചെടുത്ത മിക്സിലേക്ക് റവയും 1/4 കപ്പ് […]

easy instant tomato dosa recipe: നല്ല എരിവും പുളിയും ഉള്ള തക്കാളി ദോശ ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. സ്ഥിരം കഴിക്കുന്ന സാധാ അരി ദോശയിൽ നിന്ന് ഇടയ്ക്ക് ഇതൊന്നു ട്രൈ ചെയ്തു നോക്കുക.

ചേരുവകൾ

whatsapp icon
Kerala Prime News അംഗമാവാൻ

  • തക്കാളി – 2 എണ്ണം
  • പച്ച മുളക് – 2 എണ്ണം
  • ഉണക്ക മുളക് – 2 എണ്ണം
  • ഇഞ്ചി – 1 കഷ്ണം
  • വേപ്പില
  • കായ പൊടി
  • റവ – 1/2 ഗ്ലാസ്‌
  • അരി പൊടി – 1/2 കപ്പ്
  • ചെറിയുള്ളി – 2 എണ്ണം
  • പഞ്ചസാര
  • ഉപ്പ്

ഒരു മിക്സിയുടെ ജാറിലേക്ക് അരിഞ്ഞ തക്കാളി പച്ചമുളക് ഉണക്ക മുളക് ഇഞ്ചി വേപ്പില എന്നിവ ഇട്ട് കൊടുക്കുക. ഇനി ഇത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അരച്ചെടുത്ത മിക്സിലേക്ക് റവയും 1/4 കപ്പ് അരിപ്പൊടിയും ഇട്ടു കൊടുക്കുക. കൂടെ തന്നെ ചെറിയ ഉള്ളി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ഒരു നുള്ള് പഞ്ചസാരയും കുറച്ച് വെള്ളവും ഒഴിച് നന്നായി ഇളക്കി യോജിപ്പിക്കുക. കുറച്ചു കായപ്പൊടിയും കൂടി ഇട്ട് കൊടുത്ത് 10 മിനിറ്റ് മിക്സി ജാറിൽ തന്നെ അടച്ചുവെക്കുക. അരച്ച് വെച്ച തക്കാളി മിക്സിൽ റവ നന്നായി കുതിരാൻ വേണ്ടിയാണ് ഇങ്ങനെ വെക്കുന്നത്.

easy instant tomato dosa recipe

10 മിനിറ്റിനു ശേഷം നന്നായി അരച്ചെടുക്കാം. അരച്ച് എടുത്ത മാവ് ബൗളിലേക്ക് മാറ്റി അതിലേക്ക് ബാക്കിയുള്ള അരിപ്പൊടി കൂടി ഇട്ടുകൊടുത്തു നന്നായി ഇളക്കുക. ഇനി ഇതിലേക്ക് ചെറുതായി അരിഞ്ഞ കുറച്ച് വേപ്പില കൂടി ഇട്ടു കൊടുക്കാം. ദോശ ചുട്ടെടുക്കാനായി അടുപ്പിൽ ദോശ ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ഒരു തവി മാവ് എടുത്ത് ഒഴിച് നന്നായി ചുറ്റിച്ചു കൊടുക്കുക . ഒരു സൈഡ് വെന്ത് കഴിയുമ്പോൾ നമുക്ക് മറിച്ചിട്ട് കൂടി മൊരിയിച് എടുക്കാം . റവ ആയതുകൊണ്ട് തന്നെ വെന്തു കിട്ടാൻ കുറച്ചു സമയം എടുക്കും. ഇതുപോലെതന്നെ ബാക്കിയുള്ള ദോശകളും നമുക്ക് ചുട്ടെടുക്കാം.

Read also: ഇനി മുതൽ ദോശ ഉണ്ടാക്കാൻ തലേ ദിവസം മാവ് അരച്ചു വെക്കേണ്ട, അടിപൊളി ദോശ ഇങ്ങനെ ഉണ്ടാക്കി നോക്ക്!!

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *