snack with egg

വൈകുന്നേരങ്ങളിൽ കുട്ടികൾക്കൊക്കെ ഉണ്ടാക്കി കൊടുക്കാൻ പറ്റിയ ഒരു അടിപൊളി സ്നാക്ക് റെസിപ്പി ഇതാ

egg snack

മുട്ട കഴിക്കാൻ മടിയിയുള്ള കുട്ടികൾക്ക് ഇങ്ങനെ ഉണ്ടാക്കി കൊടുത്തു നോക്കൂ അവര് പ്ലേറ്റ് കാലിയാക്കും. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും വളരെ ഇഷ്ടപ്പെടുന്ന ഒരു അടിപൊളി റെസിപ്പി ആണിത്

ചേരുവകൾ

whatsapp icon
Kerala Prime News അംഗമാവാൻ

  • മുട്ട – 6 എണ്ണം
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1/2 ടീ സ്പൂൺ
  • കടല പൊടി – 1/2 കപ്പ്
  • പച്ച മുളക് – 2 എണ്ണം
  • ഉപ്പ് – 1 ടീ സ്പൂൺ
  • ചിക്കൻ മസാല – 1/2 ടീ സ്പൂൺ
  • മുളക് പൊടി – 1. 3/4 ടീ സ്പൂൺ
    സോസ്
  • എണ്ണ
  • വെളുത്തുള്ളി – 5 – 6 അല്ലി
  • പച്ച മുളക് – 2 എണ്ണം
  • വറ്റൽ മുളക്
  • കാപ്സികം – ചെറിയ കഷ്ണം
  • ടൊമാറ്റോ സോസ് – 2 ടേബിൾ സ്പൂൺ
  • ഷെസ്വാൻ സോസ് – 2 ടേബിൾ സ്പൂൺ
  • മല്ലിയില
  • ഉപ്പ്

ആദ്യം തന്നെ മുട്ട പുഴുങ്ങി എടുക്കുക. ഇനി ഇതിന്റെ വെള്ളയും മഞ്ഞ കരുവും വേർതിരിച്ചു മാറ്റിവെക്കുക. വെള്ള ഭാഗം ചെറിയ കഷണങ്ങളായി മുറിച്ച ശേഷം ഒരു ബൗളിലേക്ക് ഇട്ടുകൊടുക്കുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കടലപ്പൊടി ചെറുതായി അരിഞ്ഞ പച്ചമുളക് ആവശ്യത്തിന് ഉപ്പ് ചിക്കൻ മസാല മുളക് പൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.

ഇനി ഇതിലേക്ക് ഒരു മുട്ട പൊട്ടിച്ചു ഒഴിച് കൊടുത്ത് വീണ്ടും കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് പൊരിക്കാൻ ആവശ്യത്തിന് എണ്ണ ഒഴിച്ചു കൊടുത്തു ചൂടാക്കുക. ഇനി കയ്യിൽ കുറച്ച് എണ്ണ തടവി മുട്ടയുടെ മിക്സില്‍ നിന്ന് കുറച്ചു എടുത്ത് ഒരു ബോൾ രൂപത്തിലാക്കി എണ്ണയിലേക്ക് ഇട്ടു കൊടുത്ത് പൊരിച്ചെടുക്കുക. സോസ് ഉണ്ടാക്കാൻ ഒരു പാൻ അടുപ്പിൽ വച്ച് ചൂടായി കഴിയുമ്പോൾ എണ്ണ ഒഴിച് അതിലേക് ചെറുതായി അറിഞ്ഞ വെളുത്തുള്ളി പച്ചമുളക് എന്നിവ ഇട്ട് കൊടുത്ത ഹൈ ഫ്ലെയ്മിൽ വച്ച് വഴറ്റുക.

easy snack with egg

ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാളയും ക്യാപ്സിക്കും കൂടിയിട്ട് കൊടുത്തു വഴറ്റിയ ശേഷം ഫ്ലെയിം സിമ്മിലേക്ക് മാറ്റി ടൊമാറ്റോ സോസും ഷെസ്വാൻ സോസും ചേർത്തു കൊടുക്കുക. ഇനി ഇതിലേക്ക് നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന മുട്ടയുടെ ബോളുകൾ ഇട്ടുകൊടുത്ത് ഉപ്പ് ആവശ്യമെങ്കിൽ ഉപ്പും ചേർത്തു കൊടുക്കുക. അവസാനം കുറിച്ച് മല്ലിയില കൂടി വിതറിയാൽ നമ്മുടെ സ്നാക്ക് റെഡിയായി.

Read also: റവ കൊണ്ട് സിംപിൾ ടേസ്റ്റി സ്നാക്ക് ഉണ്ടാക്കിയാലോ, ചായക്കൊപ്പം അടിപൊളി ടേസ്റ്റ് ആണേ

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *