easy snack with egg and maida: നമ്മുടെ അടുക്കളയിൽ സുലഭമായി ലഭിക്കുന്ന കുറഞ്ഞ കുറഞ്ഞ ചെലവുകൾ കൊണ്ട് വളരെ എളുപ്പത്തിൽ ഒരു സ്നാക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. മുട്ട ചേർക്കുന്നത് കൊണ്ട് തന്നെ ഒരു പ്രതേക ടേസ്റ്റ് ആണ് ഈ ഒരു സ്നാക്ക്. കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടാവുന്ന ഒരു റെസിപിയാണിത്. ഈ ഒരു സ്നാക്ക് ഉണ്ടാകുന്നത് എങ്ങനെ എന്ന് നോക്കിയാലോ.
ചേരുവകൾ
- മൈദ പൊടി – 1 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- പഞ്ചസാര – 2 ടീ സ്പൂൺ
- വെളിച്ചെണ്ണ – 1 ടീ സ്പൂൺ
- മഞ്ഞൾ പൊടി – 2 പിഞ്ച്
- മുട്ട – 2 എണ്ണം
ഒരു മിക്സിയുടെ ജാറിലേക്ക് മൈദ പൊടി ആവശ്യത്തിന് ഉപ്പ് പഞ്ചസാര വെളിച്ചെണ്ണ എന്നിവ ഇട്ടു കൊടുത്ത് മൈദ പൊടിയുടെ അതേ അളവിൽ വെള്ളം ഒഴിച്ച് കൊടുത്ത് നന്നായി അരച് എടുക്കുക. ശേഷം അരച് എടുത്ത മാവ് ഒരു ബൗളിലേക്ക് മാറ്റുക. ഇതിലേക്ക് രണ്ട് പിഞ്ച് മഞ്ഞൾ പൊടിയും രണ്ടു മുട്ടയും പൊട്ടിച് ഒഴിച്ചു വീണ്ടും നന്നായി മിക്സ് ചെയ്ത് എടുക്കുക.
easy snack with egg and maida
ഇനി നമുക് ഇത് ചുട്ട് എടുക്കാം അതിനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ ഇതിലേക്ക് ഒരു തവി മാവ് എടുത്ത് ഒഴിച്ച് ചുറ്റിച്ചു കൊടുക്കുക. ശേഷം ഇത് മറിച്ചും തിരിച്ചു ഇട്ടു കൊടുത്ത് രണ്ടു സൈഡിലും എണ്ണ തേച്ചു കൊടുത്തു മൊരിയിച് എടുക്കുക. മാവ് ഒഴിച്ചു കൊടുക്കുന്ന സമയത്ത് പാൻ അധികം ചൂടല്ല എന്ന് ഉറപ്പു വരുത്തുക. അതു പോലെ തന്നെ ബാക്കിയുള്ള മാവ് കൂടി ഒഴിച്ചു കൊടുത്തു നമുക്ക് പത്തിരി ചുട്ട് എടുക്കാവുന്നതാണ്.
Read also: കുട്ടികൾക്ക് വളരെ പെട്ടന് ഉണ്ടാക്കി കൊടുക്കാൻ പറ്റിയ ഒരു സൂപ്പർ ടേസ്റ്റി ബ്രെഡ് സ്നാക്!!
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.