featured 14 min

വൈകിട്ട് ചായ തിളക്കുന്ന സമയം കൊണ്ട് തന്നെ നമുക്ക് ഒരു സ്നാക്ക് കൂടി ഉണ്ടാക്കാം, കിടിലൻ ടേസ്റ്റ് ആണ് ..

easy tasty snack: ഇവിടെ അടുക്കളയിൽ സുലഭമായി ലഭിക്കുന്ന കുറച്ച് ചേരുവകൾ വച്ച് കൊണ്ട് നമുക്കൊരു ടേസ്റ്റി ആയ സ്നാക്ക് റെഡിയാക്കാം. ചൂട് ഓണിയൻ ബ്രെഡ് ബജ്ജിയും സോസും മതി ചായക് കമ്പിനേഷനായട്ട്. ചേരുവകൾ Kerala Prime News അംഗമാവാൻ Join ഒരു ബൗളിലേക്ക് സവാള കനം കുറച്ച് നീളത്തിൽ അരിഞ്ഞതും ആവശ്യത്തിന് ഉപ്പ് ഇഞ്ചി ചതച്ചത് പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് മഞ്ഞൾ പൊടി കാശ്മീരി മുളകു പൊടി അയമോദകം എന്നിവ ഇട്ട് നന്നായി മിക്സ് ചെയ്യുക. […]

easy tasty snack: ഇവിടെ അടുക്കളയിൽ സുലഭമായി ലഭിക്കുന്ന കുറച്ച് ചേരുവകൾ വച്ച് കൊണ്ട് നമുക്കൊരു ടേസ്റ്റി ആയ സ്നാക്ക് റെഡിയാക്കാം. ചൂട് ഓണിയൻ ബ്രെഡ് ബജ്ജിയും സോസും മതി ചായക് കമ്പിനേഷനായട്ട്.

ചേരുവകൾ

whatsapp icon
Kerala Prime News അംഗമാവാൻ

  • സവാള – 8 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • ഇഞ്ചി – 1 ടീ സ്പൂൺ
  • പച്ച മുളക് – 4 എണ്ണം
  • മഞ്ഞൾ പൊടി – 1/2 ടീ സ്പൂൺ
  • കാശ്മീരി മുളക് പൊടി – 1 ടീ സ്പൂൺ
  • അയമോദകം – 1/2 ടീ സ്പൂൺ
  • കടല മാവ് – 1 കപ്പ്
  • അരിപൊടി – 4 ടേബിൾ സ്പൂൺ
  • മല്ലിയില -.1 1/2 ടേബിൾ സ്പൂൺ
  • ബ്രെഡ് – 6 എണ്ണം

ഒരു ബൗളിലേക്ക് സവാള കനം കുറച്ച് നീളത്തിൽ അരിഞ്ഞതും ആവശ്യത്തിന് ഉപ്പ് ഇഞ്ചി ചതച്ചത് പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് മഞ്ഞൾ പൊടി കാശ്മീരി മുളകു പൊടി അയമോദകം എന്നിവ ഇട്ട് നന്നായി മിക്സ് ചെയ്യുക. അയമോദകം ഇട്ടു കൊടുക്കുമ്പോൾ കൈ കൊണ്ട് ഒന്ന് പൊടിച്ച ശേഷം ഇട്ടുകൊടുക്കുക. അതുപോലെ തന്നെ കടലമാവും അരിപ്പൊടിയും ഇട്ട് കൊടുത്ത് കുറച്ച് വെള്ളവും ഒഴിച്ച് നന്നായി മിക്സ് ആക്കി എടുക്കുക.

easy tasty snack

വെള്ളം കൂടിപ്പോകാതെ പ്രത്യേകം ശ്രദ്ധിക്കുക. അവസാനമായി കുറച്ചു മല്ലിയിലയും കൂടി ഇതിലേക്ക് ഇട്ട ശേഷം വീണ്ടും ഇളക്കി യോജിപ്പിക്കുക. ഒരു ബ്രെഡ് എടുത്ത് അത് ത്രികോണാകൃതിയിൽ രണ്ടായി മുറിക്കുക. ശേഷം നമ്മൾ എടുത്തു വച്ചിരിക്കുന്ന സവാളയുടെ മിക്സ് ഈ ബ്രെഡിന്റെ മുകളിലേക്ക് കോട്ട് ചെയ്തുകൊടുക്കുക. എല്ലാ ഭാഗത്തും ആകുന്ന രീതിയിൽ നന്നായി അമർത്തി ബ്രഡ് ഈയൊരു മിക്സിങ് കവർ ചെയ്തെടുക്കുക. ശേഷം ഇത് തിളച്ച എണ്ണയിലേക്ക് ഇട്ട് രണ്ട് സൈഡും മൊരിയിച്ച് പൊരിച്ചെടുക്കുക.

Read also: ഇതുപോലൊരു സ്നാക് വാങ്ങിക്കാൻ ഇനി ആരും ബേക്കറിയിൽ പോകേണ്ട ആവശ്യമേയില്ല; എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം..!

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *