Egg Thakkara snack Recipe

നാലുമണി ചായയുടെ കൂടെ കഴിക്കാൻ രുചിയോടെ ഒരു സിമ്പിൾ ഐറ്റം ആയാലോ..?

Egg Thakkara snack Recipe: വൈകുന്നേരം നല്ല ചൂട് ചായയുടെ ഒപ്പം ഈ ഒരു തക്കാരമുട്ട വളരെ നല്ല കോമ്പിനേഷനാണ്. ഇതുണ്ടാക്കാൻ ആണെങ്കിലും വളരെ എളുപ്പമാണ് കുറഞ്ഞ ചേരുവകൾ മാത്രമേ ആവശ്യമായി വരുന്നതും ഉള്ളൂ. ചേരുവകൾ Egg Thakkara snack Recipe പുഴുങ്ങിയ മുട്ട തോട് കളഞ്ഞു വൃത്തിയാക്കിയ ശേഷം പകുതി മുറിക്കുക. അതായത് ഒരു മുട്ടയെടുത്ത് അതിന്റ നാട് ഭാഗം വരെ മുറിക്കുക. മുഴുവൻ മുറിച്ചു പോകരുത് പകുതി വരെ മുറിക്കുക. ഇത് ഒരു പാത്രത്തിലേക്ക് […]

Egg Thakkara snack Recipe: വൈകുന്നേരം നല്ല ചൂട് ചായയുടെ ഒപ്പം ഈ ഒരു തക്കാരമുട്ട വളരെ നല്ല കോമ്പിനേഷനാണ്. ഇതുണ്ടാക്കാൻ ആണെങ്കിലും വളരെ എളുപ്പമാണ് കുറഞ്ഞ ചേരുവകൾ മാത്രമേ ആവശ്യമായി വരുന്നതും ഉള്ളൂ.

ചേരുവകൾ
  • മുട്ട – 4 എണ്ണം
  • വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
  • വെളുത്തുള്ളി – 2 അല്ലി
  • ഇഞ്ചി – ചെറിയ കഷ്ണം
  • കാശ്മീരി മുളക് പൊടി – 1 ടീ സ്പൂൺ
  • ചിക്കൻ മസാല – 1/2 ടീ സ്പൂൺ
  • മഞ്ഞൾ പൊടി – 2 നുള്ള്
  • ചെറിയുള്ളി – 6/7 എണ്ണം
  • വിനാഗിരി – 1 ടീ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • മല്ലിയില – ആവശ്യത്തിന്
Egg Thakkara snack Recipe

പുഴുങ്ങിയ മുട്ട തോട് കളഞ്ഞു വൃത്തിയാക്കിയ ശേഷം പകുതി മുറിക്കുക. അതായത് ഒരു മുട്ടയെടുത്ത് അതിന്റ നാട് ഭാഗം വരെ മുറിക്കുക. മുഴുവൻ മുറിച്ചു പോകരുത് പകുതി വരെ മുറിക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റിവെച്ച ശേഷം നമുക്കിതിലേക്കുള്ള മസാല തയ്യാറാക്കി എടുക്കാം. അതിനായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചത് ഇട്ടുകൊടുത്തു നന്നായി മൂപ്പിക്കുക. കാശ്മീരി മുളകു പൊടിയും ചിക്കൻ മസാലയും കൂടി ഇട്ട് ഇളക്കുക. മഞ്ഞൾ പൊടി കൂടി ഇട്ടു കൊടുക്കുക.

whatsapp icon
Kerala Prime News അംഗമാവാൻ

പൊടികളുടെ പച്ച മണം എല്ലാം മാറുമ്പോൾ ഇതിലേക്ക് ചതച്ച ചെറിയ ഉള്ളി ചേർത്ത് കൊടുത്തു ഒന്ന് ഇളക്കുക. ഉള്ളി ചെറുതായൊന്നും വഴറ്റി വരുമ്പോൾ വിനാഗിരിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. അവസാനമായി കുറച്ചു മല്ലിയില മുറിച്ചത് കൂടി വിതറി നന്നായി ഇളക്കിയ ശേഷം തീ ഓഫ്‌ ആകാം. ഇനി ഒരു മുട്ടയെഴുത്ത് അതിന്റെ നടുഭാഗത്തേക്ക് ഈ മസാലയിൽ നിന്ന് കുറച്ച് എടുത്ത് ഫിൽ ചെയ്തു കൊടുക്കുക. ഇപ്രകാരം ഓരോ മുട്ടയും മസാല ഫിൽ ചെയ്ത് ഫിൽ ചെയ്തു കൊടുക്കുക. Video Credit : cook with shafee

Akhil C

Akhil is a skilled content writer and editor with a passion for technology and innovation. With 3+ years of experience in writing articles, blog posts, and technical documentation, Akhil’s writing style is informative, concise, and engaging. He specializes in sports, business and technology.

1 thought on “നാലുമണി ചായയുടെ കൂടെ കഴിക്കാൻ രുചിയോടെ ഒരു സിമ്പിൾ ഐറ്റം ആയാലോ..?”

  1. Pingback: വൈകുന്നേരം ചായയോട് ഒപ്പം കഴിക്കാൻ ഒരു വെറൈറ്റി സ്നാക്ക്സ് ഉണ്ടാക്കിയാലോ. കുട്ടികൾക്കും മുതി

Leave a Comment

Your email address will not be published. Required fields are marked *