റെക്കോർഡ് കുതിപ്പിന് ഒരു ബ്രേക്ക്: ഒരു പിടി താഴ്ന്ന് ഇന്നത്തെ സ്വർണവില അറിയാം| gold rate in kerala

റെക്കോർഡ് വിലയിൽ നിന്നും റെക്കോർഡ് വിലയിലേക്ക് തന്നെയാണ് കഴിഞ്ഞ ദിവസങ്ങളിലായി സ്വർണവില പോയി കൊണ്ടിരുന്നത്. ഇന്നലെ ദീപാവലി ദിനത്തിലും സ്വർണത്തിന് റെക്കോർഡ് വില തന്നെയാണ് രേഖപെടുത്തിയിരുന്നത്. 120 രൂപയാണ് ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വിലയായി ഉയർന്നത്. ഇതോടെ സംസ്ഥാനത്തെ ഇന്നലത്തെ സ്വർണവില 59,640 രൂപയായി.

കഴിഞ്ഞ 4 ദിവസങ്ങളിലായി 2000 രൂപയാണ് സ്വർണത്തിന് കൂടിയത്.ഇന്നലെ 520 രൂപയാണ് വില വർധിച്ചത്.ഇത് വരും ദിവസങ്ങളിൽ 60000 രൂപയിൽ എത്തുമെന്നും ആശങ്ക നിലനിൽക്കേ ഇന്ന് നേരിയ ആശ്വസമാണ് സ്വർണ വിലയിൽ .എന്നിരുന്നാലും റെക്കോർഡ് വിലയിൽ തന്നെയാണ് ഇന്നും സ്വർണത്തിന്റെ വില.ഇന്ന് ഗ്രാമിന് 70 രൂപ കുറഞ്ഞു 7385 രൂപയായി.

gold rate in kerala today

പവന് 560 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഇന്നത്തെ പവൻ വില 59080 ആയി.രാജ്യാന്തര വില റെക്കോർഡ് തകർത്ത് കുതിച്ചതിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്.ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു.

Read also: ദുബായ് വ്യോമയാനമേഖലയിൽ വൻ തൊഴിലവസരങ്ങൾ വരുന്നു

Leave a Comment