സംസ്ഥാനത്ത് സ്വർണത്തിന്റെ വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി.ഏകദേശം അരലക്ഷവും കടന്ന് കുതിച്ചുയർന്ന സ്വർണ വിലയുടെ പോക്ക് ഉപഭോക്താക്കളെ ആശങ്കയിലാക്കിയിരുന്നു.എന്നാൽ ഇന്നത്തെ വില ആഭരണ പ്രേമികൾക്കും ഉപഭോഗ്ദ്ധക്കൾക്കും ആശ്വാസമായി. പവന് 440 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,760 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 7220 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5950 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ ഇടിഞ്ഞു. ഒരു ഗ്രാമിന് 1 രൂപ കുറഞ്ഞു 99 രൂപയിലെത്തി.ഈ മാസം ഏറ്റവും കുറഞ്ഞ പവന്‍ വില 57,600 രൂപയായിരുന്നു. വരുംദിവസങ്ങളില്‍ ഇതിനേക്കാള്‍ കുറഞ്ഞ വിലയിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍.
gold rate in kerala
ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞു വരികയാണ്. അമേരിക്കയുടെ ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കുന്നുണ്ട്. അമേരിക്കയിലെ ഭരണ മാറ്റമാണ് ഇതിന് കാരണമായി പറയപ്പെടുന്നത്. മാത്രമല്ല, ക്രൂഡ് ഓയില്‍ വിലയില്‍ കാര്യമായ മാറ്റം പ്രകടവുമല്ല. ബിറ്റ് കോയില്‍ വില കുതിക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ രൂപ മൂല്യം ഇടിയുന്നു എന്നത് ആശങ്കപ്പെടുത്തുന്നു.