ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കുക.ഗൂഗിൾ ക്രോം ബ്രൗസറിൽ നിന്ന് തേർഡ് പാർട്ടി കുക്കീസ് നിർത്തലാക്കില്ല.ഈ വർഷം ജനുവരിയിൽ കുക്കീസ് നിർത്തലാക്കുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് തീരുമാനത്തിൽ നിന്നും ക്രോം പിൻമാറിയത്. ഇന്റർനെറ്റ് ഉപയോഗ വിവരങ്ങൾ ശേഖരിക്കുന്നതിന് വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്.
പരസ്യ ദാതാക്കളുടെ സമ്മർദ്ദ മൂലമാണ് പിന്മാറ്റം ഉണ്ടായിരുന്നതാണ് സൂചന.ക്രോമിൽ കുക്കീസ് നിർത്തലാക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് പരസ്യ ദാതാക്കൾ അറിയിച്ചത്. പരസ്യ വിതരണത്തിന് വിവരങ്ങൾ ശേഖരിക്കുന്നതിനും ഉപഭോക്താക്കളെ ലക്ഷ്യം വെച്ചുള്ള പരസ്യങ്ങൾ വിതരണം ചെയ്യുന്നതിനും ക്രോംകുക്കീസ് ആണ് ഉപയോഗിക്കുന്നത്.കുക്കീസ് നിർത്തലാക്കുന്നത് ഡിജിറ്റൽ പരസ്യ രംഗത്തെ മത്സരം തടസ്സ പെടുത്തുമെന്ന ആശങ്കയിൽ യുകെയുടെ കോമ്പറ്റീഷൻ ആൻഡ് മാർക്കറ്റ് അതോറിറ്റി സൂക്ഷ്മ പരിശോധന നടത്തി.
ക്രോമിൽ കുക്കീസ് ഒഴിവാക്കുന്നതിന് പകരമായി ഉപഭോക്താക്കൾക്ക് പുതിയ അനുഭവം അവതരിപ്പിക്കുകയാണ് ഗൂഗിൾ. വെബ് ബ്രൗസിങിലെ വിവര ശേഖരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ സുതാര്യത ഉറപ്പാക്കും. ചില വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച ശേഷം വെബ്‌സൈറ്റുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ഓണ്‍ലൈനില്‍ കാണാം. അതിന് കാരണം തേര്‍ഡ് പാര്‍ട്ടി കുക്കീസ് ആണ്. നിങ്ങള്‍ ഒരു സൈറ്റില്‍ എന്താണ് ചെയ്യുന്നത്, എവിടെയുള്ള ആളാണ്, ഏത് ഉപകരണമാണ് ഉപയോഗിക്കുന്നത്, ഈ വെബ്‌സൈറ്റില്‍ നിന്ന് ഓണ്‍ലൈനില്‍ മറ്റെങ്ങോട്ടാണ് പോവുന്നത് തുടങ്ങിയ എല്ലാ വിവരങ്ങളെല്ലാം കുക്കീസിൽ ലഭ്യമാണ്.
2019ല്‍ തന്നെ കുക്കീസ് ഉപയോഗിച്ചുള്ള പരസ്യ വിതരണ രീതികൾ,ട്രാക്കിങ് എന്നിവ അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ കമ്പനി ആരംഭിച്ചിരുന്നു. ഫെഡറേറ്റഡ് ലേണിങ് ഓഫ് കൊഹേര്‍ട്‌സ് എന്ന ‘ഫ്‌ളോക്ക്’ 2021 ല്‍ അവതരിപ്പിക്കപ്പെട്ടത് അങ്ങനെയാണ്. എന്നാല്‍ സ്വകാര്യത സംബന്ധിച്ച ആശങ്കകളെ തുടര്‍ന്ന് ഫ്‌ളോക്ക് ഒഴിവാക്കുകയായിരുന്നു . തുടര്‍ന്ന് ആഡ് ടോപ്പിക്‌സ് എന്ന രീതിയും അവതരിപ്പിച്ചിരുന്നു.
Read also: ഉദ്യോഗാർത്ഥികളെ ഇതിലെ, നേവിയിൽ വൻ അവസരങ്ങൾ ഇപ്പോൾ തന്നെ അപേക്ഷിക്കാം!!
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.