health eye itching: കണ്ണുകൾക്ക് ചൊറിച്ചിൽ അനുഭവപ്പെടുന്നത് സാധാരണമാണ്. നമുക്കെല്ലാവർക്കും കണ്ണ് ചൊറിച്ചിൽ ഉണ്ടായിട്ടുണ്ടാകും. നമ്മുടെ ദിനചര്യകളെ ബാധിക്കുന്ന ഈ അസുഖത്തിന്റെ മെഡിക്കൽ പദമാണ് ഐ പ്രൂറിറ്റസ്. ചില ഘട്ടങ്ങളിൽ ഇത് കാഴ്ചയെ പോലും ബാധിച്ചേക്കാം.
ചൊറിച്ചിൽ ഉണ്ടാകാനുള്ള കാരണങ്ങൾ
ഏതെങ്കിലും തരത്തിലുള്ള അലർജി മൂലമാണ് മിക്കവാറും ചൊറിച്ചിൽ അനുഭവപ്പെടുക. മരങ്ങൾ, പുല്ലുകൾ, കളകൾ എന്നിവയിൽ നിന്നുള്ള സീസണൽ അലർജികൾ പലപ്പോഴും കണ്ണുകൾക്ക് ചൊറിച്ചിൽ ഉണ്ടാക്കുന്നു. പൂമ്പൊടി കണ്ണുകളിൽ അലർജി ഉണ്ടാക്കുന്നു. കൂടാതെ ചൊറിച്ചിൽ, വെള്ളം, ചുവന്ന നിറം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. വർഷം മുഴുവൻ നില നിൽക്കുന്ന തരത്തിലുള്ള അലർജിയും ഉണ്ട്.
വളർത്തു മൃഗങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, പൊടി തുടങ്ങിയവ ഇതിന് കാരണമാണ്. കോൺടാക്ട് ലെൻസുകൾ മൂലം അണുബാധ ഉണ്ടാവാറുണ്ട്. സിഗരറ്റ് പുക,വാതകങ്ങൾ തുടങ്ങിയവായുമായി കണ്ണ് സമ്പർക്കം പുലർത്തുമ്പോൾ ചൊറിച്ചിൽ അനുഭവപ്പെടാം. കണ്ണു നീർ തുള്ളിയുടെയും ഈർപ്പത്തിന്റെയും അഭാവം മൂലം ചിലർക്ക് ചൊറിച്ചിൽ ഉണ്ടാവാറുണ്ട്. ഇതിനെ ഡ്രൈ ഐ സിൻഡ്രോം എന്നാണ് പറയുക.
health eye itching
അലർജി ഒഴിവാക്കാൻ ചെയ്യേണ്ടത്
- രാത്രിയിൽ കമ്പ്യൂട്ടറിൽ കൂടുതൽ സമയം ചിലവഴിക്കുന്നതോ കണ്ണിന് ആയാസമുണ്ടാക്കുന്ന മറ്റ് പ്രവർത്തനങ്ങൾ ചെയ്യുന്നതോ കണ്ണുകൾക്ക് ചൊറിച്ചിൽ ഉണ്ടാക്കാം.
- പൂമ്പൊടിയുമായി സമ്പർക്കം പുലർത്താതിരിക്കുക. അവയെ അകറ്റി നിർത്തുകയും ഇടയ്ക്കിടെ കുളിക്കുകയും വസ്ത്രങ്ങൾ കഴുകുകയും ചെയ്യുക.
- രാത്രിയിൽ കോൺടാക്ട് ലെൻസുകൾ ഉപയോഗിക്കാതിരിക്കുക.
- കണ്ണിലെ ഈർപ്പം നില നിർത്തുക.
- ചൊറിച്ചിൽ ശമിപ്പിക്കാൻ വീട്ടു വൈദ്യം
- കണ്ണുകൾക്ക് ചൊറിച്ചിലിൽ നിന്ന് ഉടനടി ആശ്വാസം ലഭിക്കാൻ കംപ്രസ് ഉപയോഗിക്കുക. കംപ്രസ്സുകൾ അലർജി മൂലമുള്ള ചൊറിച്ചിൽ ഒഴിവാക്കാൻ സഹായിക്കും.
- കണ്ണുകളിൽ ഒരു തണുത്ത ഐസ് ഉപയോഗിച്ച് ഒപ്പിയാൽ ചൊറിച്ചിലിന്റെ തീവ്രത കുറയ്ക്കാനും കണ്ണുകളിലെ ചുവപ്പ് ഒഴിവാക്കാനും കണ്ണുകൾക്ക് ഈർപ്പമുണ്ടാക്കാനും സഹായിക്കും.
- രാത്രിയിൽ കണ്ണുകൾ വൃത്തിയായി തണുത്ത വെള്ളത്തിൽ കഴുകുക.
- കോട്ടൺ തുണി, പഞ്ഞി തണുത്ത പാലിൽ മുക്കി വെക്കുക. അതിന് ശേഷം 10 മിനുട്ട് നേരം കണ്ണിന് മുകളിൽ വെക്കുക.
- തണുപ്പിച്ച കുക്കുമ്പർ വട്ടത്തിൽ മുറിച്ചെടുത്ത് 10 മിനിറ്റ് നേരം കണ്ണിൽ വെക്കുക. ഇത് ചൊറിച്ചിൽ കുറയ്ക്കും.
- കറ്റാർ വാഴ ജെൽ ചുവപ്പ് നിറം കുറയ്ക്കാൻ സഹായിക്കും.
Read also: ജീവിത വിജയത്തിന് പിന്തുടരാം ഈ ഏഴ് പ്രഭാത ശീലങ്ങൾ!!!
Niranjan is a creative content writer with a flair for storytelling. With 2+ years of experience in writing website content and blog posts, He excels in crafting compelling narratives that captivate audiences. His writing style is conversational, relatable, and engaging, with a focus on brand voice and tone.
Pingback: സൈനസൈറ്റിസിനും ജലദോഷത്തിനും ആവി പിടിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളു!!! steam for sinus relief