heavy rain in kerala: സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത. എഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കാസർകോട് കണ്ണൂർ വയനാട് കോഴിക്കോട് മലപ്പുറം തൃശൂർ എറണാകുളം എന്നീ ജില്ലകൾക്കാണ് യെല്ലോ അലർട്ട് . കാസർകോട് കണ്ണൂർ തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടൽ പ്രക്ഷോഭത്തിനും സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പ് നൽകി.
കേരളതീരത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത ഉണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരളം വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാർത്തിയും തുടർന്നുകൊണ്ടിരിക്കുന്ന മൺസൂൺ പാത്തിയുമാണ് മഴ തുടരാനുള്ള കാരണം.
heavy rain in kerala
മഴ കൂടുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണം എന്ന് അധികൃതർ അറിയിച്ചു. മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം.
Read also: 6 ലക്ഷം ഉണ്ടോ ? സാധാരണക്കാരന് വാങ്ങാവുന്ന 5 തകർപ്പൻ എസ്യുവികൾ ഇതാ !!
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.