Idli Batter Steel Glass Easy Trick : അടുക്കളപ്പണി ഒഴിഞ്ഞ് നേരമില്ലാതെ വലയുകയാണോ? ഈ ടിപ്സ് ഒന്ന് കണ്ടു നോക്കൂ… അടുക്കളപ്പണി എളുപ്പം തീർക്കാം. ഇനി നിങ്ങൾക്കും കിട്ടും ധാരാളം സമയം. അടുക്കളപ്പണി ഒഴിഞ്ഞു നേരമില്ല എന്നല്ലേ നിങ്ങളുടെ പരാതി. എന്നാൽ നിങ്ങൾക്ക് ഉള്ളതാണ് താഴെ കാണുന്ന വീഡിയോ. വളരെ എളുപ്പത്തിൽ അടുക്കള പണി തീർക്കാൻ സഹായിക്കുന്ന വളരെ എളുപ്പത്തിൽ ചെയ്യാവുന്ന സൂത്രങ്ങൾ എന്തൊക്കെയാണ് എന്നല്ലേ.
സോപ്പുപതപോലെ മാവ് പതഞ്ഞു പൊങ്ങും മിനിറ്റുകൾക്കുള്ളിൽ;
മല്ലിയില വാങ്ങുന്ന സമയത്ത് അതിന്റെ ഇടയിൽ ആവശ്യമില്ലാത്ത പുല്ലും അഴുകി തുടങ്ങിയ ഇലകളും വേരും എല്ലാം മാറ്റിയതിന് ശേഷം വെള്ളം ഒപ്പിയിട്ട് വായു കടക്കാത്ത ഒരു ബോക്സിൽ ടിഷ്യൂ പേപ്പർ നിരത്തണം. ഇതിന്റെ പുറത്ത് വേണം മല്ലിയില ഇട്ടു വയ്ക്കാനായിട്ട്.ഇതിന്റെ പുറത്ത് വീണ്ടും ടിഷ്യൂ പേപ്പർ ഇട്ടു വയ്ക്കാം. ഇതു പോലെ തന്നെ പച്ചമുളകും സൂക്ഷിക്കാം. പക്ഷെ അതിന്റെ തണ്ട് മുഴുവൻ മാറ്റണം എന്ന് മാത്രം.
ഇഡലിയ്ക്കോ ദോശയ്ക്കോ അരയ്ക്കുമ്പോൾ അതിലേക്ക് അര കപ്പ് ധാന്യങ്ങൾ കൂടി ചേർക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. മണി ചോളം വച്ച് ഉണ്ടാക്കുന്ന ദോശയ്ക്കുള്ള മാവ് ഉണ്ടാക്കുന്ന വിധം വീഡിയോയിൽ കാണിക്കുന്നുണ്ട്. മാവ് അരച്ചിട്ട് പുളിപ്പിക്കാൻ വയ്ക്കുമ്പോൾ അതിലേക്ക് ഒരു സ്റ്റീൽ ഗ്ലാസ്സ് കമഴ്ത്തി ഇറക്കി വച്ചാൽ മാവ് പൊന്തി കളയുന്നത് തടയാൻ സാധിക്കും.
അതു പോലെ തന്നെ ദോശ കുറച്ചും കൂടെ പോഷകമുള്ളതാക്കാനായി ഒന്നോ രണ്ടോ കപ്പ് ചീര നന്നായിട്ട് വേവിച്ച് മിക്സിയുടെ ജാറിൽ ഇഞ്ചിയും പച്ചമുളകും ജീരകവും അരച്ച് മാവിൽ ചേർത്താൽ മാത്രം മതി. ഇങ്ങനെ നല്ല രുചികരമായ പോഷക സമൃദ്ധമായ ഭക്ഷണം ഉണ്ടാക്കി നൽകുന്ന നിങ്ങളായിരിക്കും ഇനി മുതൽ വീട്ടിലെ സ്റ്റാർ. കുട്ടികളും മുതിർന്നവരും ഒരു പോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം ഇന്ന് തന്നെ ഉണ്ടാക്കി നോക്കില്ലേ. Idli Batter Steel Glass Easy Trick credit : Pachila Hacks
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.