thumb 2 1

അഴിമതിക്കാർ സൂക്ഷിക്കുക: ഇന്ത്യൻ താത്ത ഈസ്‌ ബാക്ക്: വൻ പോസിറ്റീവ് പ്രേക്ഷക പ്രതികരണവുമായി ഇന്ത്യൻ 2 മുന്നേറുന്നു!!!

Indian 2 released: 1996 ൽ പുറത്തിറങ്ങിയ കമൽഹാസൻ്റെ ഐതിഹാസിക ചിത്രമായ “ഇന്ത്യൻ” എന്ന സിനിമയുടെ രണ്ടാം ഭാഗം ഇന്ത്യൻ 2 വിന് സമ്മിശ്ര പ്രതികരണങ്ങളാണ് പുറത്തു വരുന്നത്. ശങ്കർ സംവിധാനം ചെയ്ത ഈ ചിത്രം അഴിമതിയുടെയും അനീതിയുടെയും സമകാലിക പ്രശ്‌നങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നു. വ്യാപകമായ അഴിമതിക്കെതിരെ പോരാടാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന സിദ്ധാർത്ഥിൻ്റെ ചിത്ര അരവിന്ദ് എന്ന കഥാപാത്രത്തിലൂടെയാണ് കഥ ആരംഭിക്കുന്നത്. അദ്ദേഹത്തിൻ്റെ ശ്രമങ്ങൾക്കിടയിലും അഴിമതിയെന്നത് മാറ്റമില്ലാതെ തുടരുന്നു. ഇത് ഐക്കണിക് ഹീറോയായ ‘ഇന്ത്യൻ താത്ത’യുടെ തിരിച്ചുവരവിനുള്ള […]

Indian 2 released: 1996 ൽ പുറത്തിറങ്ങിയ കമൽഹാസൻ്റെ ഐതിഹാസിക ചിത്രമായ “ഇന്ത്യൻ” എന്ന സിനിമയുടെ രണ്ടാം ഭാഗം ഇന്ത്യൻ 2 വിന് സമ്മിശ്ര പ്രതികരണങ്ങളാണ് പുറത്തു വരുന്നത്. ശങ്കർ സംവിധാനം ചെയ്ത ഈ ചിത്രം അഴിമതിയുടെയും അനീതിയുടെയും സമകാലിക പ്രശ്‌നങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നു. വ്യാപകമായ അഴിമതിക്കെതിരെ പോരാടാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന സിദ്ധാർത്ഥിൻ്റെ ചിത്ര അരവിന്ദ് എന്ന കഥാപാത്രത്തിലൂടെയാണ് കഥ ആരംഭിക്കുന്നത്.

inside 9

അദ്ദേഹത്തിൻ്റെ ശ്രമങ്ങൾക്കിടയിലും അഴിമതിയെന്നത് മാറ്റമില്ലാതെ തുടരുന്നു. ഇത് ഐക്കണിക് ഹീറോയായ ‘ഇന്ത്യൻ താത്ത’യുടെ തിരിച്ചുവരവിനുള്ള ആവശ്യത്തിലേക്ക് മാറുന്നു. പഴയ ആദർശങ്ങളും പുതിയ കാലവും തമ്മിലുള്ള ഉരസലുകൾ അഴിമതിക്കെതിരായ തീവ്രമായ പോരാട്ടത്തിന് വേദിയൊരുക്കുന്നു. കമൽഹാസൻ്റെ ‘ഇന്ത്യൻ എന്ന സേനാപതി ‘ എന്നത്തേയും പോലെ അതിശയിപ്പിക്കുന്നുണ്ട്. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിന്റെ ത്രില്ലിംഗ് ആക്ഷൻ സീക്വൻസുകൾ പഴയ ഇന്ത്യനെ പോലെ തന്നെ ത്രില്ലടിപ്പിക്കുന്ന ഒന്നാണ്.

whatsapp icon
Kerala Prime News അംഗമാവാൻ

സിദ്ധാർത്ഥ്, ബോബി സിൻഹ, രകുൽ പ്രീത് സിംഗ്,സമുദ്ര കനി, കാജൽ അഗർവാൾ, പ്രിയ ഭവാനി ശങ്കർ എന്നിവരാണ് പ്രധാന വേഷങ്ങളിലുള്ള മറ്റു അഭിനേതാക്കൾ. എഐ സഹായത്തോടെയും അല്ലാതെയും മണ്‍മറഞ്ഞ വിവേക് , നെടുമുടി വേണു, മനോബാല എന്നിവരെ സ്‌ക്രീനിൽ അവതരിപ്പിച്ചത് പുതുമയേറിയ കാഴ്ചയായി. സാങ്കേതികമായി മികച്ച നിലവാരം പുലര്‍ത്തിയ ചിത്രത്തിന്റെ ഗ്രാഫിക്സ് രംഗങ്ങള്‍ക്ക് കയ്യടി നൽകണം. ഛായാഗ്രഹണം നിർവഹിച്ച രവി വർമ്മൻ , എഡിറ്റർ ശ്രീകര്‍ പ്രസാദ് തുടങ്ങിയവർ അവരുടെ മേഖലയിൽ തിളങ്ങി.

Indian 2 released

തെന്നിന്ത്യയിലെ യുവ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറാണ് ഇന്ത്യൻ 2 വിൻ്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ആക്ഷൻ, ഇമോഷണൽ രംഗങ്ങളിലെ ട്രാക്കുകൾ കിടിലനാണ്. സർപ്രൈസ് എന്തെന്നാൽ ഇന്ത്യൻ 3യുടെ പ്രഖ്യാപനത്തോടെയാണ് ചിത്രം അവസാനിക്കുന്നത്. ഹിന്ദുസ്ഥാനി 2 എന്നും അറിയപ്പെടുന്ന ചിത്രം 2D, IMAX, 4DX എന്നിങ്ങനെ ഒന്നിലധികം ഫോർമാറ്റുകളിൽ പുറത്തിറങ്ങിയിട്ടുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. അഡ്വാൻസ് ബുക്കിങ് മുഖേന ഇന്ത്യയിലുടനീളം 6.88 കോടി രൂപ ചിത്രം നേടി കഴിഞ്ഞിരുന്നു.

Read also: സൗത്ത് ഇന്ത്യൻ ഫിലിം ഫെയർ അവാർഡിൽ മലയാളി തിളക്കം; ദുൽഖർ സൽമാനും കുഞ്ചാക്കോ ബോബനും മികച്ച നടൻ നിത്യമേനോനും ദർശനയും മികച്ച നടിമാർ!!!

Akhil C

Akhil is a skilled content writer and editor with a passion for technology and innovation. With 3+ years of experience in writing articles, blog posts, and technical documentation, Akhil’s writing style is informative, concise, and engaging. He specializes in sports, business and technology.

Leave a Comment

Your email address will not be published. Required fields are marked *